For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asian Games 2023: ചരിത്രം കുറിച്ച് ഷഫാലി, ആദ്യ താരം! ടീമില്‍ മിന്നു മണിയും; ഇന്ത്യ സെമിയില്‍

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്കു കുതിച്ചു. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മലേഷ്യയെ മറികടന്നാണ് ഇന്ത്യയുടെ മുന്നേറ്റം. മഴയെ തുടര്‍ന്നു മല്‍സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ഇതോടെ ഇന്ത്യ സെമിയില്‍ കടക്കുകയും ചെയ്തു. ഈ മല്‍സരത്തില്‍ മിന്നുന്ന പ്രകടനം നടത്തിയതോടെ വെടിക്കെട്ട് താരം ഷഫാലി വര്‍മ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്.

മഴ കാരണം 15 ഓവറാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടു വിക്കറ്റിനു 173 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത മലേഷ്യയുടെ തീരുമാനം തെറ്റായിരുന്നെന്നു തെളിയിച്ചായിരുന്നു ഇന്ത്യയുടെ റണ്‍വേട്ട.

SHAFALI

ഓപ്പണര്‍ ഷഫാലിയുടെ തീപ്പൊരി ഫിഫ്റ്റിയാണ് ഇന്ത്യയെ വലിയ സ്‌കോറിലെത്തിച്ചത്. 39 ബോളില്‍ 67 റണ്‍സ് താരം വാരിക്കൂട്ടി. നാലു ഫോറും അഞ്ചു സിക്‌സറുമടക്കമായിരുന്നു ഇത്. മറുപടിയില്‍ മലേഷ്യ രണ്ടു ബോളില്‍ വിക്കറ്റ് പോവാതെ ഒരു റണ്ണെടുത്തു നില്‍ക്കെ വീണ്ടും മഴയെത്തുകയും കളി ഉപേക്ഷിക്കുകയുമായിരുന്നു.

ഏഷ്യാഡിന്റെ ചരിത്രത്തില്‍ ക്രിക്കറ്റില്‍ ഫിഫ്റ്റി നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ഈ മല്‍സരത്തില്‍ ഷഫാലി സ്വന്തമാക്കിയത്. നേരത്തേയും ഗെയിംസില്‍ ക്രിക്കറ്റ് മല്‍സര ഇനമായിട്ടുണ്ടെങ്കിലും ഇന്ത്യ ടീമിനെ അയച്ചത് ഇതാദ്യമായിട്ടാണ്. ആദ്യ കളിയില്‍ തന്നെ ഫിഫ്റ്റിയോടെ ഷഫാലി ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.

ഷഫാലിയെക്കൂടാതെ പുറത്താവാതെ 47 റണ്‍സെടുത്ത ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 29 ബോളില്‍ ആറു ഫോറുള്‍പ്പെടെയാണ് ജമീമ 47 റണ്‍സ് സ്‌കോര്‍ ചെയ്ത്. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് വെറും ഏഴു ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം പുറത്താവാതെ 21 റണ്‍സ് അടിച്ചെടുത്തു.

ഷഫാലിയെക്കൂടാതെ ക്യാപ്റ്റന്‍ സ്മൃതി മന്ദനയാണ് (27) ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റൊരു താരം. 16 ബോളില്‍ അഞ്ചു ഫോറുള്‍പ്പെട്ടതായിരുന്നു സ്മൃതിയുടെ ഇന്നിങ്‌സ്. സസ്‌പെന്‍ഷന്‍ കാരണം സ്ഥിരം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനു രണ്ടു കളിയില്‍ പുറത്തിരിക്കേണ്ടി വന്നതിനാലാണ് സ്മൃതിക്കു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. വയനാട്ടുകാരിയായ സ്പിന്നര്‍ മിന്നുമണി ഈ മല്‍സരത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കലും കളി ഉപേക്ഷിക്കപ്പെട്ടതിനാല്‍ ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചില്ല.

Story first published: Thursday, September 21, 2023, 11:14 [IST]
Other articles published on Sep 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+