വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വമ്പന്മാരെ പിന്തള്ളി സ്‌പോര്‍ട്‌സ് ക്ലബ്ബുടമകളിലെ സമ്പന്നന്‍ മുകേഷ് അംബാനി

മുംബൈ: ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ഉടമയായ മുകേഷ് അംബാനി സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉടമകളിലെ സമ്പന്നന്‍. ഫോര്‍ബ്‌സിന്റെ 2019ലെ പട്ടികയിലാണ് ഏഷ്യയില്‍ അതിസമ്പന്നന്‍ കൂടിയായ മുകേഷ് ഒന്നാം സ്ഥാനത്തെത്തിയത്. സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉടമകളിലെ സമ്പന്നനായ മുകേഷ് അംബാനിക്ക് 50 ബില്യണ്‍ ഡോളറിന്റെ സമ്പത്താണുള്ളത്. 2008ല്‍ 100 മില്യണ്‍ ഡോളറിന് മുംബൈ ഐപിഎല്‍ ടീം ഫ്രാഞ്ചൈസി മുകേഷ് അംബാനി സ്വന്തമാക്കിയിരുന്നു.

mukesh

അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീം ആയ ലോസ് ആഞ്ചലസ് ക്ലിപ്പേഴ്‌സിന്റെ ഉടമ സ്റ്റീവ് ബ്ലാമെര്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മൈക്രോസോഫ്റ്റ് മുന്‍ സിഇഒ ആയിരുന്ന സ്റ്റീവ് ജോലിയില്‍ നിന്നും വിരമിച്ചശേഷം 2 ബില്യണ്‍ ഡോളറിനാണ് ബാസ്‌ക്കറ്റ്‌ബോള്‍ ടീമിനെ സ്വന്തമാക്കിയത്. ഇദ്ദേഹത്തിന് ആകെ 41.2 ബില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ട്.

എലൈറ്റ് നിരയിലേക്ക് ഇനി അഫ്ഗാനും... കന്നി ടെസ്റ്റ് ജയം, തകര്‍ത്തത് അയര്‍ലാന്‍ഡിനെഎലൈറ്റ് നിരയിലേക്ക് ഇനി അഫ്ഗാനും... കന്നി ടെസ്റ്റ് ജയം, തകര്‍ത്തത് അയര്‍ലാന്‍ഡിനെ

ഫോര്‍മുല വണ്‍ ടീം റെഡ് ബുള്ളിന്റെ ഉടമയായ ഡിട്രിച്ച് മാറ്റ്‌സ്ചിറ്റ്‌സ് ആണ് പട്ടികയിലെ മൂന്നാമന്‍. ഓസ്‌ട്രേലിയന്‍ കോടീശ്വരനായ ഇദ്ദേഹത്തിന്റെ പേരിലാണ് റെഡ് ബുള്‍ എനര്‍ജി ഡ്രിങ്ക് കമ്പനിയുടെ 49 ശതമാനം ഓഹരികളും. ഇദ്ദേഹത്തിന് ആകെ 18.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. അമേരിക്കന്‍ ഐസ് ഹോക്കി ടീം ആയ സാന്‍ ജോസ് ഷാര്‍ക്ക് ഉടമ ഹസ്സോ പ്ലാറ്റ്‌നര്‍ 13.5 ബില്യണ്‍ ഡോളറുമായി നാലാം സ്ഥാനത്താണ്.

ambani

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ ഉടമ റോമന്‍ അബ്രമോവിച്ച് 12.4 ബില്യണ്‍ ഡോളറുമായി അഞ്ചാം സ്ഥാനത്തുണ്ട്. അമേരിക്കന്‍ ഫുട്‌ബോള്‍ ടീം കരോലിന പാന്തേഴ്‌സ് ഉടമ ഡേവിഡ് ടെപ്പര്‍(11.6 ബില്യണ്‍ ഡോളര്‍), ലോസ് ആഞ്ചലസ് ഗ്യാലക്‌സി ഉള്‍പ്പെടെയുള്ളവ സ്വന്തമായുള്ള അമേരിക്കന്‍ ബിസിസനസുകാരന്‍ ഫിലിപ്പ് (10.9 ബില്യണ്‍ ഡോളര്‍), എന്‍ബിഎ ടീം ബ്രൂക്ക് ഹൈറ്റ്‌സ് ഉടമ മിഖേല്‍ പ്രോഖൊറോവ്(9.8 ബില്യണ്‍ ഡോളര്‍), എന്‍ബിഎ ടീം മിയാമി ഹീറ്റിന്റെ സഹഉടമ മിക്കി അരിസണ്‍(8.9 ബില്യണ്‍ ഡോളര്‍), ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണല്‍ ഉള്‍പ്പെടെ വിവിധ സ്‌പോര്‍ട്‌സ് ക്ലബ്ബുകളില്‍ സഹഉടമസ്ഥനായ സ്റ്റാന്‍ലി ക്രോങ്കെ(8.7 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ആറു മുതല്‍ 10വരെയുള്ള സ്ഥാനങ്ങളില്‍.

Story first published: Monday, March 18, 2019, 17:05 [IST]
Other articles published on Mar 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X