വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനെ പോലെയാകണം, വഴിതെറ്റരുത്... സഞ്ജുവിന് ഉപദേശങ്ങള്‍

By Aswathi

കൊച്ചി: ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ വിഴിഞ്ഞം കാരന്‍ സഞ്ജു സാംസണ്‍ ഇടം നേടിയ സന്തോഷത്തിലാണ് കേരളക്കര. സഞ്ജുവിന്റെ സന്തോഷത്തില്‍ പങ്കാളികളാകുന്നതിനൊപ്പം അഭിനന്ദനങ്ങളുടെ പ്രവാഹമാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍. പലരുടെയും പ്രതീക്ഷയും സ്വപ്‌നവുമായി മാറിയിരിക്കുന്നു ഇതിനകം തന്നെ സഞ്ജു.

അഭിനന്ദന പ്രവാഹങ്ങള്‍ക്കൊപ്പം ഒത്തിരി ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ആരാധനലക്ഷങ്ങള്‍ നല്‍കുന്നു. ഭാവിയിലെ സച്ചിനാവണം, സച്ചിനെ പോലെ ഉയരങ്ങള്‍ കീഴടക്കണം, അടുത്ത ഇന്ത്യന്‍ നായകനാകണം, ഈ നിഷ്‌കളങ്ക ഭാവം വെടിയാതിരിക്കണം, കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട താരങ്ങളെപ്പോലെ തെറ്റിന്റെ വഴിയെ പോകരുത് അങ്ങനെ അങ്ങനെ നീളുന്നു നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പ്രതീക്ഷകളും.

sanju-samson

ഈ അംഗീകാരം ലഭിക്കാന്‍ വൈകിപ്പോയെന്നാണ് ചിലരുടെ അഭിപ്രായം. യു പിയിലോ കര്‍ണാടകയിലോ ഒക്കെയായിരുന്നെങ്കില്‍ എന്നേ ഈ പ്രതിഭ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമായേനെ, കൂടുതല്‍ വിജയങ്ങള്‍ താണ്ടിയേനെ എന്നു പറയുന്നവരുമുണ്ട്. സാധാരണക്കാരനായ ഒരു ബാലന്‍ അസാധാരണ പ്രതിഭയുടെ പിമ്പലത്തല്‍ ഇന്ത്യന്‍ ടീമില്‍ എത്തിയതില്‍ അഭിമാനിക്കുന്നവരാണ് കേരളക്കര.

സഞ്ജുവിന് മുമ്പേ ചിലര്‍ ഇന്ത്യന്‍ ടീമിലെത്തിയിട്ടുണ്ട്. മലയാളി ബന്ധമുള്ളവരെപ്പോലും കേരളക്കര വാരിപ്പുണര്‍ന്നു. രഞ്ജി ട്രോഫിയിലെ ഏറ്റവും താഴെത്തട്ടില്‍ കിടക്കുന്ന കേരളത്തിന് ടിനു യോഹന്നാനിലൂടെയാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്ററെ കിട്ടിയത്. അത് വരെ ഒരു സുനില്‍ വത്സലന്റെയും മുള്ളുമ്പോള്‍ വീണ മലയാളി ബന്ധമുള്ള മറ്റ് താരങ്ങളുടെ പേരും പറഞ്ഞിരിക്കുമായിരുന്നു. ടിനുവിന് പിന്നാലെ ശ്രീശാന്തും വന്നു. ഇപ്പോള്‍ സഞ്ജുവും.

Story first published: Wednesday, August 6, 2014, 12:10 [IST]
Other articles published on Aug 6, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X