വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി ഇല്ലായിരുന്നെങ്കില്‍ ജയിക്കില്ലായിരുന്നു; മുന്‍ ക്യാപ്റ്റന് പിന്തുണയുമായി ജസ്പ്രീത് ബുംറ

Dhoni's Innings Against West Indies was Top Rated: Bumrah

മാഞ്ചസ്റ്റര്‍: അഫ്ഗാനിസ്താനെതിരായ മന്ദഗതിയിലുള്ള ബാറ്റിങ്ങിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി നേരിട്ട വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല. എന്നാല്‍ സഹതാരങ്ങള്‍ എപ്പോഴും ഉറച്ച പിന്തുണയുമായി ധോണിക്കൊപ്പമുണ്ട്.

ധോണി ഇല്ലായിരുന്നെങ്കില്‍ വ്യാഴാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെ ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സാധിക്കില്ലായിരുന്നുവെന്നാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പറയുന്നത്. എല്ലാ സമ്മര്‍ദങ്ങളും നേരിട്ടുകൊണ്ട് ഒരുവശത്ത് ധോണി നിലയുറപ്പിച്ചതിനാലാണ് ഇന്ത്യന്‍ സ്‌കോര്‍ 268 റണ്‍സിലെത്തിയതെന്നും ബുംറ പറഞ്ഞു. ധോണി 61 പന്തില്‍ പുറത്താകാതെ 56 റണ്‍സാണെടുത്തത്.

dhoni

''ധോണിയുടെ ഓള്‍ഡ് ട്രാഫോര്‍ഡിലെ ഇന്നിങ്‌സ് മികച്ചതായിരുന്നു. എന്നാല്‍ ഇത്തരം ഇന്നിങ്‌സുകള്‍ പലപ്പോഴും തെറ്റായാണ് വിലയിരുത്തപ്പെടുന്നത്. ധോണി മന്ദഗതിയില്‍ ബാറ്റ് ചെയ്യുന്നതായാണ് വിമര്‍ശനം ഉയരുക. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ ചിലപ്പോള്‍ ക്രീസില്‍ പിടിച്ചുനിന്ന് സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. അദ്ദേഹം എങ്ങനെയാണ് മത്സരം മുന്നോട്ട് കൊണ്ടുപോയതെന്ന് എല്ലാവരും കണ്ടതാണ്.''- ബി.സി.സി.ഐ. ടി.വി.ക്കുവേണ്ടി യുസ്‌വേന്ദ്ര ചാഹലുമായി സംസാരിക്കവെ ബുംറ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരെയും ധോണി ബാറ്റിങ് തുടങ്ങിയത് പതുക്കെയാണ്. ആദ്യ 20 റണ്‍സ് നേടിയത് 40 പന്തില്‍ നിന്നാണ്. എന്നാല്‍ പിന്നീട് വേഗം കൂടിയ ഇന്നിങ്‌സ് 56ലാണ് അവസാനിച്ചത്. അതില്‍ അവസാന ഓവറില്‍ 16 റണ്‍സെടുത്തു.

ഹാര്‍ദിക് പാണ്ഡ്യയും ധോണിയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 70 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

ഇത് ഷമി 2.0; തകര്‍പ്പന്‍ രണ്ടാം വരവ്, കരുത്തും വേഗതയും; ആരു തടുക്കും, രണ്ട് കളിയില്‍ 8 വിക്കറ്റ് ഇത് ഷമി 2.0; തകര്‍പ്പന്‍ രണ്ടാം വരവ്, കരുത്തും വേഗതയും; ആരു തടുക്കും, രണ്ട് കളിയില്‍ 8 വിക്കറ്റ്

''ഇത്തരം പ്രകടനങ്ങളാണ് ധോണിയുടെ പരിചയസമ്പത്ത് വെളിവാക്കുന്നത്. ഞങ്ങളെപ്പോലെയുള്ള യുവാക്കള്‍ക്ക് അദ്ദേഹത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്.'' -ബുംറ പറഞ്ഞു.

അഫ്ഗാനിസ്താനെതിരെ 52 പന്തില്‍ 28 റണ്‍സെടുത്തതിനെ തുടര്‍ന്നാണ് ധോണി വിമര്‍ശിക്കപ്പെട്ടത്. മത്സരത്തില്‍ ഇന്ത്യ 224 റണ്‍സ് മാത്രമാണെടുത്തത്. എന്നാല്‍ മുഹമ്മദ് ഷമിയുടെയും ബുംറയുടെ മികച്ച ബൗളിങ് ഇന്ത്യക്ക് ജയം നേടിക്കൊടുക്കുകയായിരുന്നു.

Story first published: Friday, June 28, 2019, 14:59 [IST]
Other articles published on Jun 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X