വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റോക്കിങ് രാഹുല്‍, ബ്രാര്‍ ഇഫക്ട്- ആര്‍സിബിയെ തകര്‍ത്ത് പഞ്ചാബ്

34 റണ്‍സിനാണ് പഞ്ചാബിന്റെ വിജയം

അഹമ്മദാബാദ്: ജയത്തോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തേക്കു കയറുകയന്ന മോഹവുമായി ഇറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാണംകെട്ടു. ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ പാടുപെടുന്ന പഞ്ചാബ് കിങ്‌സിനെതിരേ കനത്ത പരാജയമാണ് കോലിപ്പടയ്ക്കു നേരിട്ടത്. ഒരു വീക്ക്‌നെസുമില്ലാത്ത ആര്‍സിബി ടീമാണ് ഇത്തവണത്തേതെന്നു എല്ലാവരും പുകഴ്ത്തിക്കൊണ്ടിരിക്കെയാണ് ആര്‍സിബി തങ്ങളുടെ 'തനിനിറം' പുറത്തെടുത്തത്. 180 റണ്‍സെന്ന വിജയലക്ഷ്യം ആര്‍സിബിക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞപ്പോള്‍ 34 റണ്‍സിന്റെ തോല്‍വിയിലേക്കു ആര്‍സിബി കൂപ്പുകുത്തി. സ്‌കോര്‍: പഞ്ചാബ് അഞ്ചിന് 179, ബാംഗ്ലൂര്‍ എട്ടു വിക്കറ്റിന് 145.

1

സീസണിലെ ആദ്യ മല്‍സരം കളിച്ച ഹര്‍പ്രീത് ബ്രാറിന്റെ ഓള്‍റൗണ്ട് പ്രകടനവും ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സുമാണ് പഞ്ചാബിനു ആധികാരിക വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റിങില്‍ 17 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 25 റണ്‍സെടുത്ത ബ്രാര്‍ ബൗളിങിലും സാന്നിധ്യമറിയിച്ചു. ആര്‍സിബിയുടെ മൂന്നു വമ്പന്‍മാരുടെയും വിക്കറ്റ് കൊയ്തത് അദ്ദേഹമായിരുന്നു. നായകന്‍ വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെയാണ് ബ്രാര്‍ പുറത്താക്കിയത്.

കോലിയെയും മാക്‌സിയെയും അടുത്തടുത്ത ബോളില്‍ താരം മടക്കി. ഇരുവരും ബൗള്‍ഡായാണ് ക്രീസ് വിട്ടത്. മാക്‌സി ഗോള്‍ഡന്‍ ഡെക്കായിരുന്നു. എബിഡിക്കാവട്ടെ മൂന്നു റണ്‍സാണ് നേടാനായത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 19 റണ്‍സ് വഴങ്ങിയാണ് ബ്രാര്‍ മൂന്നു വിക്കറ്റുകളെടുത്തത്. രവി ബിഷ്‌നോയ് രണ്ടു വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി.

2

ആസിബി ബാറ്റിങില്‍ ലൈനപ്പില്‍ ആരും തന്നെ 35ന് മുകളില്‍ നേടിയില്ല. 35 റണ്‍സെടുത്ത കോലിയാണ് ടോപ്‌സ്‌കോറര്‍. രജത് പാട്ടിധറും ഹര്‍ഷല്‍ പട്ടേലും 31 റണ്‍സ് വീതമെടുത്തു മടങ്ങി. കോലി 34 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചപ്പോള്‍ പാട്ടിധര്‍ 30 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും നേടി. ദേവ്ദത്ത് പടിക്കല്‍ (7), മാക്‌സ്വെല്‍ (0), എബിഡി (3), ഷഹബാസ് അഹമ്മദ് (8), ഡാനിയേല്‍ സാംസ് (3) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം.

വലിയ ടോട്ടല്‍ ചേസ് ചെയ്ത ആര്‍സിബി മികച്ച തുടക്കം ആഗ്രഹിച്ചിരുന്നു. എന്നാല്‍ 19 റണ്‍സ് മാത്രമേ ഓപ്പണിങ് വിക്കറ്റില്‍ അവര്‍ക്കു നേടാനായുള്ളൂ. ഡാനിയേല്‍ സാംസിനെതിരേ സിക്‌സര്‍ പറത്തിയ ദേവ്ദത്ത് തൊട്ടടുത്ത ബോളില്‍ ക്ലീന്‍ ബൗള്‍ഡായി. രണ്ടാം വിക്കറ്റില്‍ കോലി- പാട്ടിധര്‍ ജോടി 43 റണ്‍സുമായി ആര്‍സിബിയെ കരകയറ്റവെയാണ് കോലി പുറത്തായത്. പിന്നീട് കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. രണ്ടിന് 62ല്‍ നിന്നും നാലിന് 69ലേക്കും ഏഴിനു 96ലേക്കും ആര്‍സിബി കൂപ്പുകുത്തി. വാലറ്റത്ത് ഹര്‍ഷല്‍ പട്ടേല്‍ 31 (13 ബോള്‍, 3 ബൗണ്ടറി, 2 സിക്‌സര്‍), കൈല്‍ ജാമിസണ്‍ 16* (11 ബോള്‍, 1 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവരുടെ പ്രകടനമാണ് ആര്‍സിബിയുടെ തോല്‍വിഭാരം കുറച്ചത്.

3

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട പഞ്ചാബിനെ നായകന്റെ ഇന്നിങ്‌സുമായി മുന്നില്‍ നിന്നു നയിച്ച കെഎല്‍ രാഹുലാണ് (91*) മികച്ച ടോട്ടലിലെത്തിച്ചത്. അഞ്ചു വിക്കറ്റിനു 179 റണ്‍സ് പഞ്ചാബ് നേടി. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ (46) സ്‌ഫോടനാത്മക ഇന്നിങ്‌സും പഞ്ചാബ് സ്‌കോറിങിനു വേഗം കൂട്ടി. 57 ബോളില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് രാഹുല്‍ പുറത്താവാതെ ടീമിന്റെ അമരക്കാരനായത്. വിന്റേജ് ശൈലിയില്‍ ബാറ്റ് വീശിയ ഗെയ്ല്‍ വെറും 24 ബോളില്‍ 46 റണ്‍സ് വാരിക്കൂട്ടി. ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. കൈല്‍ ജാമിസണെറിഞ്ഞ ഒരോവറില്‍ അഞ്ചു ബൗണ്ടറികളാണ് ഗെയ്ല്‍ പറത്തിയത്. കരിയറില്‍ രണ്ടാം തവണയാണ് അദ്ദേഹം ഈ നേട്ടം കുറിക്കുന്നത്.

4

മായങ്ക് അഗര്‍വാളിനു പകരം ഓപ്പണറായി ഇറങ്ങിയ പ്രഭ്‌സിമ്രാന്‍ സിങ് ഏഴു റണ്‍സിന് പുറത്തായി. മോശം ഫോം തുടരുന്ന വിന്‍ഡീസിന്റെ വെടിക്കെട്ട് താരം നിക്കോളാസ് പൂരന്‍ സീസണില്‍ നാലാം തവണയും ഡെക്കായി ക്രീസ് വിട്ടു. രണ്ടു ബോളുകളുടെ ആയുസ്സ് മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ദീപക് ഹൂഡ (5), ഷാരൂഖ് ഖാന്‍ (0) എന്നിവരും നിരാശപ്പെടുത്തി. സീസണിലെ ആദ്യ മല്‍സരം കളിച്ച ഹര്‍പ്രീത് ബ്രാര്‍ 17 ബോളില്‍ പുറത്താവാതെ 25 റണ്‍സെടുത്തു. രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. അവസാന അഞ്ചോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ പഞ്ചാബ് 60 റണ്‍സാണ് അടിച്ചെടുത്തത്. ആര്‍സിബിക്കായി കൈല്‍ ജാമിസണ്‍ രണ്ടു വിക്കറ്റുകളെടുത്തു.

5

പഞ്ചാബിന്റെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ 19ല്‍ വച്ച് പ്രഭ്‌സിമ്രാന്‍ മടങ്ങി. ജാമിസണിന്റെ ബൗളിങില്‍ വിരാട് കോലിയാണ് സിംപിള്‍ ക്യാച്ചിലൂടെ താരത്തെ മടക്കിയത്. രാഹുലിന് കൂട്ടായി ഗെയ്ല്‍ വന്നതോടെ പഞ്ചാബ് ടോപ് ഗിയറിലായി. മുന്‍ ഇന്നിങ്‌സുകളില്‍ നിന്നും വ്യത്യസ്തമായി ഗെയ്ല്‍ അറ്റാക്കിങ് മൂഡിലായിരുന്നു. രണ്ടാം വിക്കറ്റില്‍ രാഹുല്‍- ഗെയ്ല്‍ ജോടി 80 റണ്‍സ് അടിച്ചെടുത്തു. അപകടകരമായ രീതിയില്‍ മുന്നേറിയ ജജോടിയെ വേര്‍പിരിച്ചത് സാംസാണ്. ഷോര്‍ട്ട് ബോളില്‍ ഗെയ്‌ലിനെ സാംസ് വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്‌സിനു സമ്മാനിച്ചു.

പിന്നീട് പഞ്ചാബിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാവുന്നതാണ് കണ്ടത്. 19 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് പഞ്ചാബ് കൈവിട്ടത്. രണ്ടിന് 99ല്‍ നിന്നും പഞ്ചാബ് അഞ്ചിന് 118 റണ്‍സിലേക്കു വീണു. ഇതോടെ 150 റണ്‍സ് പോലും പഞ്ചാബ് കടക്കുമോയെന്ന കാര്യം സംശയത്തിലായി. എന്നാല്‍ ഹര്‍പ്രീതിനെ കൂട്ടുപിടിച്ച് രാഹുല്‍ 61 റണ്‍സുമായി പഞ്ചാബിനെ വിജയിക്കാവുന്ന സ്‌കോറിലെത്തിച്ചു.

ടോസിനു ശേഷം ആര്‍സിബി നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ആര്‍സിബി ഇറങ്ങിയത്. വാഷിങ്ടണ്‍ സുന്ദറിനു പകരം ഷഹബാസ് അഹമ്മദ് പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് പഞ്ചാബ് ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. മോയ്‌സസ് ഹെന്റിക്വസ്, അര്‍ഷ്ദീപ് സിങ്, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ടീമിലില്ല. പകരം റിലേ മെറെഡിത്ത്, പ്രഭ്‌സിമ്രാന്‍ സിങ്, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ടീമിലെത്തി.

പ്ലെയിങ് ഇലവന്‍
പഞ്ചാബ് കിങ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍, പ്രഭ്‌സിമ്രാന്‍ സിങ്, ദീപക് ഹൂഡ, ഷാരൂഖ് ഖാന്‍, ക്രിസ് ജോര്‍ഡന്‍, ഹര്‍പ്രീത് ബ്രാര്‍, റിലേ മെറെഡിത്ത്, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ് (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, ഡാനിയേല്‍ സാംസ്, കൈല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്.

Story first published: Friday, April 30, 2021, 23:23 [IST]
Other articles published on Apr 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X