Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കഴിഞ്ഞ സീസണില്‍ തങ്ങളെ വിറപ്പിച്ചു, ഇത്തവണ മൂന്നു പേരെ സിഎസ്‌കെ വാങ്ങി!

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ഫ്രാഞ്ചൈസികളുടെ നിരയിലാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്ഥാനം. ഇതിഹാസ നായകന്‍ എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ ഇതുവരെ കളിച്ച സീസണുകളില്‍ ഒരിക്കല്‍ മാത്രമേ പ്ലേഓഫിലെത്താതെ പോയിട്ടുള്ളൂ. ഏറ്റവുമധികം തവണ പ്ലേഓഫിലും ഫൈനലിലുമെല്ലാം കളിച്ചിട്ടുള്ള ടീമെന്ന റെക്കോര്‍ഡും അവരുടെ പേരിലാണ്.

1

നാലു തവണയാണ് സിഎസ്‌കെയ്ക്കു ഐപിഎല്‍ കിരീടം നേടാന്‍ സാധിച്ചിട്ടുള്ളത്. മുംബൈ ഇന്ത്യന്‍സ് (അഞ്ച്) കഴിഞ്ഞാല്‍ കൂടുതല്‍ തവണ ചാംപ്യന്‍മാരായതും അവര്‍ തന്നെയാണ്. സിഎസ്‌കെയുടെ ഏറ്റവും വലിയ വിജയരഹസ്യം മികച്ച കളിക്കാരുടെ സാന്നിധ്യം തന്നെയാണ്. ടീമിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ ശ്രമിക്കാറില്ല. ടീമിലെ നിര്‍ണായക താരങ്ങളുടെ ഗ്രൂപ്പിനെ അവര്‍ അതേ നിലയില്‍ നിലനിര്‍ത്തുകയാണ് ചെയ്തുവരുന്നത്. അതോടൊപ്പം ലേലത്തില്‍ ഓരോ പൊസിഷനിലേക്കും ടീമിനു അനുയോജ്യരായ കൊണ്ടു വരികയും ചെയ്യം.

2

ഈ സീസണിലും സിഎസ്‌കെയുടെ ഈ ഗെയിം പ്ലാനില്‍ മാറ്റമൊന്നുമില്ല. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ തങ്ങള്‍ക്കെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയ ചിലരെ സിഎസ്‌കെ ഇത്തവണ മെഗാ ലേലത്തില്‍ സ്വന്തം കൂടാരത്തിലേക്കു കൊണ്ടു വന്നിട്ടുണ്ട്. ഈ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

 ശിവം ദുബെ

ശിവം ദുബെ

ഇന്ത്യന്‍ താരവും ഓള്‍റൗണ്ടറുമായ ശിവം ദുബെ മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വന്നയാളാണ്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ നാലു കോടി രൂപയ്ക്കാണ് ലേലത്തില്‍ സിഎസ്‌കെ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ചില തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഐപിഎല്‍ ഇതാവര്‍ത്തിക്കാന്‍ ദുബെയ്ക്കു ഇനിയുമായിട്ടില്ല.

4

മുന്‍ സീസണുകളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം. വമ്പനടിക്കാരനെന്നറിയപ്പെടുന്ന ദുബെയ്ക്കു ഐപിഎല്ലില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ നേടാനായിട്ടുള്ളൂ. ഇതാവട്ടെ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയുമായിരുന്നു.

റോയല്‍സിനു വേണ്ടിയായിരുന്നു സിഎസ്‌കെയ്‌ക്കെതിരേ ദുബെയുടെ കിടിലന്‍ പ്രകടനം.അന്നു വെറും 42 ബോളില്‍ 64 റണ്‍സാണ് താരം അടിച്ചെടുത്തത്. നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കമായിരുന്നു ഇത്. 190 റണ്‍സെന്ന വലിയ വിജയലക്ഷ്യം 17.3 ഓവറില്‍ ചേസ് ചെയ്തു ജയിക്കാന്‍ ഇതു റോയല്‍സിനെ സഹായിക്കുകയും ചെയ്തിരുന്നു. ഇതാവാം ഇത്തവണ നാലു കോടി വരെ മുടക്കാന്‍ സിഎസ്‌കെയെ പ്രേരിപ്പിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ആദം മില്‍നെ

ആദം മില്‍നെ

ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ആദം മില്‍നെയെ 1.9 കോടി രൂപയ്ക്കായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയത്. 1.5 കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു മില്‍നെ. യുഎഇയില്‍ നടന്ന സീസണിലെ രണ്ടാംപാദത്തിലെ ആദ്യ കളിയില്‍ സിഎസ്‌കെയ്‌ക്കെതിരേ തകര്‍പ്പന്‍ ബൗളിങ് അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

6

മല്‍സരത്തില്‍ നാലോവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളാണ് മില്‍നെ വീഴ്ത്തിയത്. സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി എന്നിവരായിരുന്നു ഇരകള്‍. മികച്ച വേഗതയില്‍ ബൗള്‍ ചെയ്ത കിവി പേസര്‍ സിഎസ്‌കെ ബാറ്റര്‍മാര്‍ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സീസണില്‍ ധോണിയുടെ പ്ലാനിങിന് അനുസരിച്ച് ബൗള്‍ ചെയ്യുന്ന പുതിയൊരു മില്‍നെയെയായിരിക്കും കാണാനാവുക.

 ക്രിസ് ജോര്‍ഡന്‍

ക്രിസ് ജോര്‍ഡന്‍

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ഡനാണ് കഴിഞ്ഞ സീസണില്‍ മറ്റൊരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ച്് മികച്ച പ്രകടനം നടത്തിയ ശേഷം ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്നിരിക്കുന്നത്. കെഎല്‍ രാഹുല്‍ നയിച്ച പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്നു നേരത്തേ ജോര്‍ഡന്‍. പക്ഷെ നാലു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. ഇവയില്‍ നിന്നും നാലു വിക്കറ്റുകള്‍ നേടുകയും ചെയ്തു.

8

സിഎസ്‌കെയ്‌ക്കെതിരേ കഴിഞ്ഞ സീസണിലെ മല്‍സരത്തില്‍ മാച്ച് വിന്നിങ് സ്‌പെല്ലായിരുന്നു ജോര്‍ഡന്റേത്. 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. അമ്പാട്ടി റായുഡു, റോബിന്‍ ഉത്തപ്പ തുടങ്ങിയ അപകടകാരികളായ താരങ്ങളുടെ വിക്കറ്റാണ് ജോര്‍ഡനു ലഭിച്ചത്. ഇത്തവണത്തെ മെഗാ ലേലത്തില്‍ 3.6 കോടി രൂപയ്ക്കാണ് ഇംഗ്ലീഷ് താരത്തെ സിഎസ്‌കെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്.

Story first published: Tuesday, March 15, 2022, 18:26 [IST]
Other articles published on Mar 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+