Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ബ്രേക്ക് വേണമായിരുന്നു, ഐപിഎല്ലിനെതിരേ വിരല്‍ ചൂണ്ടി ശാസ്ത്രിയും

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഇത്തവണ സെമി ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നില്‍ ഐപിഎല്ലിനും നിര്‍ണായക പങ്കുണ്ടെന്നു പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങിയ രവി ശാസ്ത്രിയും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. സൂപ്പര്‍ 12 നമീബിയക്കെതിരായ അവസാന മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയാിരുന്നു അദ്ദേഹം. ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ശാസ്ത്രിയുടെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. നേരത്തേ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ബൗളിങ് കോച്ച് ഭരത് അരുണ്‍ എന്നിവരും ഐപിഎല്ലും തുടര്‍ച്ചയായ മല്‍സരങ്ങളും കളിക്കാരെ തളര്‍ത്തിയതായി വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിനും ലോകകപ്പിനുമിടയില്‍ മതിയായ ബ്രേക്ക് ലഭിച്ചില്ലെന്നും ഇരുവരും തുറന്നുപറഞ്ഞിരുന്നു. ശാസ്ത്രിയും ഇതു ശരിവയ്ക്കുകയാണ്.

ഞാന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണ്, പക്ഷെ ഈ പ്രായത്തില്‍ ഞാന്‍ ഇതു പ്രതീക്ഷിക്കണം. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ഡ ശാരീരികമായും മാനസികമായും തളര്‍ന്നിരിക്കുകയാണ്. ആറു മാസത്തോളം അവര്‍ ബയോ ബബ്‌ളിലാണ്. ഐപിഎല്ലും ടി20 ലോകകപ്പും തമ്മില്‍ വലിയൊരു ഗ്യാപ്പുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. കാരണം വലിയ മല്‍സരങ്ങള്‍ വരുമ്പോള്‍ സമ്മര്‍ദ്ദം നിങ്ങളെ കീഴടക്കുമെന്നും ശാസ്ത്രി വിശദമാക്കി.

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ കടക്കാതെ പുറത്തായതിന് ഞാന്‍ ഒഴികഴിവ് പറയുകയല്ല. ഞങ്ങള്‍ പരാജയം അംഗീകരിക്കുന്നു, തോല്‍വിയെ ഞങ്ങള്‍ ഭയപ്പെടുകയും ചെയ്യുന്നില്ല. വിജയത്തിനു വേണ്ടി ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ചിലപ്പോള്‍ പരാജയപ്പെടും. പക്ഷെ ഞങ്ങള്‍ വിജയത്തിനു വേണ്ടി ശ്രമിച്ചില്ലെന്നു പറയേണ്ടി വരും, കാരണം ഞങ്ങള്‍ക്കു എക്‌സ് ഫാക്ടര്‍ മിസ്സിങ് ആയിരുന്നു. മല്‍സരഗതി ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒരാള്‍ ടീമില്‍ ഇല്ലായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.

നമീബിയക്കെതിരായ മല്‍സരത്തിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ബൗളിങ് കോച്ച് ഭരത് അരുണും സമാനമായി അഭിപ്രായം തന്നെയായിരുന്നു പറഞ്ഞത്. തുടര്‍ച്ചയായി ആറു മാസത്തോളം ബയോ ബബ്‌ളില്‍ തുടരുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. അവസാനത്തെ ഐപിഎല്ലിനു ശേഷമുള്ള ചെറിയ ബ്രേക്കിനു ശേഷം താരങ്ങള്‍ വീട്ടില്‍ പോയിട്ടില്ല. ആറു മാസത്തോളമായി അവര്‍ ബയോ ബബ്‌ളുകളില്‍ മാറിമാറിക്കഴിയുകയാണ്. ഐപിഎല്ലിനും ലോകകപ്പിനുമിടയില്‍ ഒരു ബ്രേക്കുണ്ടായിരുന്നെങ്കില്‍ അതു ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് വളരെ നല്ലതായിരുന്നുവെന്നും ഭരത് അരുണ്‍ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ രണ്ടാംപാദം അവസാനിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെയാണ് ടി20 ലോകകപ്പിനു തുടക്കമായത്.

Story first published: Tuesday, November 9, 2021, 0:30 [IST]
Other articles published on Nov 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+