Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് ഭായ് പറഞ്ഞത് ഒരിക്കലും മറക്കില്ല- ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തി വെങ്കി

ഐപിഎല്ലിന്റെ 14ാം സീസണിലെ തകര്‍പ്പന്‍ പ്രകടനങ്ങളെ തുടര്‍ന്ന് കരിയറിലാദ്യമായി ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് മധ്യപ്രദേശില്‍ നിന്നുള്ള സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. ഐപിലല്ലിലെ പ്രകടനം താരത്തിന് കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലും ഇടം നേടിക്കൊടുത്തിരുന്നു. നെറ്റ് സെഷനില്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ക്കെതിരേ ബൗള്‍ ചെയ്യാനും ആശയവിനിമയം നടത്താനുമെല്ലാം വെങ്കടേഷിനു അവസരം ലഭിച്ചിരുന്നു. നെറ്റ് സെഷനിടെ മുന്‍ നായകന്‍ വിരാട് കോലി തനിക്കു നല്‍കിയ ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ന്യൂസിലാന്‍ഡിനെതിരേ ഈ മാസം 17 മുതല്‍ ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിലാണ് വെങ്കി ഉള്‍പ്പെട്ടിരിക്കുന്നത്. പുറത്താക്കപ്പെട്ട സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു പകരമാണ് താരത്തിനു നറുക്കുവീണത്. ഐപിഎല്ലിനെ ഫോം ഇനി ഇന്ത്യന്‍ ജഴ്‌സിയിലും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വെങ്കി.

 വിരാട് ഭായ് പറഞ്ഞത് മറക്കില്ല

വിരാട് ഭായ് പറഞ്ഞത് മറക്കില്ല

നെറ്റ് സെഷനിടെ ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം സീനിയര്‍ താരങ്ങള്‍ക്കൊപ്പവും ആശയവിനിമയം നടത്താന്‍ എനിക്കായിരുന്നു. വിരാട് ഭായിയുമായും സംസാരിച്ചിരുന്നു. നീ ചെയ്യുന്ന കാര്യത്തില്‍ തന്നെ കൂടുതല്‍ ശ്രദ്ധ നല്‍കൂയെന്നായിരുന്നു അദ്ദേഹം ഉപദേശിച്ചത്. നീ ഇപ്പോള്‍ വളരെ നന്നായി തന്നെ ചെയ്യുന്നുണ്ട്. ഇതു പോലെ തുടര്‍ന്നും പെര്‍ഫോം ചെയ്യൂ. കഠിനാധ്വാനം തുടരുകയും വേമൈന്നും വിരാട് ഭായ് ഉപദേശിച്ചു. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഞാന്‍ എല്ലായ്‌പ്പോഴും ഓര്‍മിക്കുമെന്നും വെങ്കടേഷ് വ്യക്തമാക്കി.

 രോഹിത് ഭായ്ക്കു കീഴില്‍ കളിക്കുന്നതിന്റെ ത്രില്ലില്‍

രോഹിത് ഭായ്ക്കു കീഴില്‍ കളിക്കുന്നതിന്റെ ത്രില്ലില്‍

ടി20 ലോകകപ്പിനു ശേഷം കോലി ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സിയൊഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ രോഹിത് ശര്‍മയാണ് ന്യൂസിലാന്‍ഡിനെതിരായ അടുത്ത ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. കെഎല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനാവുകയും ചെയ്തിരുന്നു. ഈ പരമ്പരയില്‍ കോലിക്കു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.
രോഹിത് ഭായിക്കു കീഴില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് താനെന്നു വെങ്കടേഷ് പറയുന്നു. വലിയ പ്രതീക്ഷയോടെയാണ് ഞാന്‍ കാത്തിരിക്കുന്നത്. രോഹിത് ഭായ് മഹാനായ ക്രിക്കറ്ററാണ്. വളരെ ശക്തമായ ടീമാണ് നമ്മുടേത്. ന്യൂസിലാന്‍ഡിനെതിരേ നമുക്ക് വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. എന്നെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം കൂടിയായിരിക്കും ഇതെന്നും വെങ്കി കൂട്ടിച്ചേര്‍ത്തു.

 ഐപിഎല്ലില്‍ ഗംഭീര പ്രകടനം

ഐപിഎല്ലില്‍ ഗംഭീര പ്രകടനം

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഐപിഎല്ലിന്റെ ഇക്കഴിഞ്ഞ സീസണില്‍ കാഴ്ചവച്ച ഗംഭീര പ്രകടനമാണ് വെങ്കടേഷിനെ ദേശീയ ടീമിലെത്തിച്ചിരിക്കുന്നത്. താരത്തിന്റെ കന്നി ഐപിഎല്‍ സീസണ്‍ കൂടിയായിരുന്നു ഇത്. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ കെകെആറിനു വേണ്ടി ഒരു മല്‍സരം പോലും കളിക്കാന്‍ വെങ്കിക്കു അവസരം ലഭിച്ചിരുന്നില്ല. സീസണ്‍ പകുതിയില്‍ വച്ച് നിര്‍ത്തിവയ്ക്കുമ്പോള്‍ ഏഴാംസ്ഥാനത്തായിരുന്നു കെകെആര്‍.
എന്നാല്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ കെകെആര്‍ ടീമില്‍ ചില അഴിച്ചുപണികള്‍ നടത്താന്‍ കോച്ച് ബ്രെന്‍ഡന്‍ മക്കെല്ലം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ശുഭ്മാന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി വെങ്കിക്കു അവസരം ലഭിച്ചത്. അദ്ദേഹം ഇതു നന്നായി മുതലെടുക്കുകയും ചെയ്തു. രണ്ടാംപാദത്തിലെ മുഴുവന്‍ മല്‍സരങ്ങളിലും വെങ്കിയായിരുന്നു ഗില്ലിന്റെ ഓപ്പണിങ് പങ്കാളി. യുഎഇയിലെ രണ്ടാംപാദത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി കെകെആറിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. 10 മല്‍സരങ്ങളില്‍ നിന്നും 41.11 ശരാശരിയില്‍ 128.47 സ്‌ട്രൈക്ക് റേറ്റോടെ 370 റണ്‍സ് വെങ്കി അടിച്ചെടുത്തു. നാലു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. 67 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നാല് ഇന്നിങ്‌സുകളില്‍ ബൗള്‍ ചെയ്ത അദ്ദേഹം മൂന്നു വിക്കറ്റുകളുമെടുത്തിരുന്നു. 29 റണ്‍സിന് രണ്ടു പേരെ പുറത്താക്കിയതാണ് മികച്ച പ്രകടനം.

 ഇന്ത്യന്‍ ടി20 ടീം

ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

Story first published: Wednesday, November 10, 2021, 20:21 [IST]
Other articles published on Nov 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+