T20 World Cup: ഐപിഎല്ലിന്റെ കാര്യത്തില്‍ സംഭവിച്ചത് അബദ്ധം തന്നെ! ഇന്ത്യന്‍ ബൗളിങ് കോച്ച് പറയുന്നു
ടി20 ലോകകപ്പില്‍ വാനോളം പ്രതീക്ഷകളുമായെത്തി സെമി ഫൈനലില്‍ പോലുമെത്താതെ ഇന്ത്യക്കു നാട്ടിലേക്കു മടങ്ങേണ്ടി വന്നിരിക്കുകയാണ്. സൂപ്പര്‍ 12ലെ അവസാന മല്‍സരം തിങ്കളാഴ്ച നമീബിയക്കെതിരേ കളിക്കുന്നതിനു മുമ്പ് തന്നെയാണ് ഇന്ത്യയുടെ മടക്കം ഉറപ്പായത്. തുടര്‍ച്ചയായ മല്‍സരങ്ങള്‍ തങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തിയതായി നേരത്തേ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വെളിപ്പെടുത്തിയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ ദയനീയ പരാജയമേറ്റു വാങ്ങിയ ശേഷമായിരുന്നു ഇത്. കഴിഞ്ഞ ആറു മാസമായി തങ്ങള്‍ വിശ്രമമില്ലാതെ കളിക്കുകയാണെന്നും ഇതും ലോകകപ്പില്‍ ടീമിനെ ബാധിച്ചിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ബുംറ തുറന്നു പറഞ്ഞിരുന്നു.
ഇതിനെ അനുകൂലിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് കോച്ച് ഭരത് അരുണ്‍. നമീബിയക്കെതിരേ തിങ്കളാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ 12ലെ അവസാന റൗണ്ട് മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐപിഎല്ലും ലോകകപ്പും
ഐപിഎല്ലും ടി20 ലോകകപ്പും തമ്മില്‍ കുറച്ചുകൂടി ഗ്യാപ്പ് വേണമായിരുന്നുവെന്നും അങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് കുറേക്കൂടി വിശ്രമം ലഭിക്കുമായിരുന്നുവെന്നും ഭരത് അരുണ്‍ അഭിപ്രായപ്പെട്ടു. ആറു മാസം തുടര്‍ച്ചയായി കളിച്ചു കൊണ്ടിരിക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. താരങ്ങള്‍ക്കു ഇതിനിടെ വീട്ടില്‍ പോവാന്‍ പോലും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഐപിഎല്ലിനു ശേഷം ചെറിയൊരു ബ്രേക്ക് മാത്രമേ അവര്‍ക്കു ലഭിച്ചിരുന്നുള്ളൂ. ആറു മാസമായി കളിക്കാര്‍ ബയോ ബബ്‌ളിനുള്ളിലാണ്. ഇതു കടുപ്പം തന്നെയാണ്. ഐപിഎല്ലിനും ലോകകപ്പിനുമിടയില്‍ കുറച്ചു കൂടി ഇടവേളയുണ്ടായിരുന്നെങ്കില്‍ അതു നമ്മുടെ താരങ്ങള്‍ക്കു ഏറെ ഗുണം ചെയ്യുമായിരുന്നുവെന്നും ഭരത് അരുണ്‍ വിശദമാക്കി.

ഒഴികഴിവ് പറയുന്നില്ല
ടൂര്‍ണമെന്റിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലേറ്റ പരാജയങ്ങള്‍ക്കു താന്‍ ഒഴികഴിവ് പറയുന്നില്ലെന്നു ഭരത് അരുണ്‍ വ്യക്തമാക്കി. നമ്മുടേത് വളരെ മികച്ച ടീമാണ്, ഫേവറിറ്റുകളായാണ് നമ്മള്‍ ടൂര്‍ണമെന്റില്‍ തുടങ്ങിയത്. പക്ഷെ ആദ്യത്തെ രണ്ടു കളികളിലും പരാജയപ്പെട്ടത് നിര്‍ഭാഗ്യകരമാണ്. ഇതാണ് ടീമിനെ അപകടകമായ അവസ്ഥയിലേക്കു തള്ളിയിട്ടത്.
ഞാന്‍ ഒഴികഴിവ് പറയുകയല്ല, പക്ഷെ ഈ ടൂര്‍ണമെന്റില്‍ ഏതൊരു മല്‍സരത്തിലുംേ ടോസ് വളരെ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ടോസ് ഒരു അന്തര ഫലവുമുണ്ടാക്കരുത്, പക്ഷെ ഇവിടെ ടോസ് അനാവശ്യ നേട്ടാണ് നല്‍കുന്നത്. ആദ്യ ഇന്നിങ്‌സിലെയും രണ്ടാമിന്നിങ്‌സിലെയും ബാറ്റിങ് തമ്മില്‍ വലിയ മാറ്റമുണ്ട്. ഇത് ടി20യില്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും ഭരത് അരുണ്‍ ചൂണ്ടിക്കാട്ടി.

ചഹലിനെ മിസ്സ് ചെയ്‌തോ?
സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ലോകകപ്പ് ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ചഹലിനെ തഴഞ്ഞത് ലോകകപ്പില്‍ ഇന്ത്യക്കു തിരിച്ചടിയായിട്ടുണ്ടോയെന്ന ചോദ്യത്തിന് അതു സെലക്ടര്‍മാര്‍ തീരുമാനിക്കേണ്ടതാണെന്നായിരുന്നു ഭരത് അരുണിന്റെ മറുപടി.
സെലക്ടര്‍മാരാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. അവര്‍ കണ്ടെത്തുന്ന ടീമിനെ വച്ച് കളിക്കാന്‍ മാത്രമേ ഞങ്ങള്‍ക്കു സാധിക്കുകയുള്ളൂ. അതില്‍ കൂടുതല്‍ പരിശോധിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമീബിയക്കെതിരേ തിങ്കളാഴ്ച നടക്കാനിരിക്കുന്ന ലോകകപ്പിലെ അവസാനത്തെ മല്‍സരം ഇന്ത്യയുടെ പരിശീലക സംഘത്തിന്റെ അവസാന കളി കൂടിയാണ്. മുഖ്യ കോച്ച് രവി ശാസ്ത്രിയുള്‍പ്പെടുന്ന പരിശീലകസംഘത്തിന്റെ കാലാവധി ഈ മല്‍സരത്തോടെ അവസാനിക്കും. ഇന്ത്യയുടെ അടുത്ത കോച്ചായി മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു കഴിഞ്ഞു. ന്യൂസിലാന്‍ഡിനെതിരേ ഈ മാസം 17നാരംഭിക്കുന്ന ടി20, ടെസ്റ്റ് പരമ്പരകളില്‍ ദ്രാവിഡായിരിക്കും ഇന്ത്യന്‍ സംഘത്തെയൊരുക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications