Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹര്‍ദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി ധോണിയെ പോലെ; 16ാം ഓവര്‍ ഞെട്ടിച്ചെന്ന് മഞ്ജരക്കേര്‍

മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിനെ കിരീട നേട്ടത്തിലേക്ക് നയിച്ചതിന് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഗംഭീര പ്രകടനമാണ് ഹര്‍ദിക് നടത്തിയത്. മുന്നില്‍ നിന്നാണ് താരം നയിച്ചത്. അതിലുപരി സിഎസ്‌കെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റന്‍സി മികവിന് സമാനമാണ് ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെന്ന് മഞ്ജരേക്കര്‍ ഉറപ്പിച്ച് പറയുന്നു. ഹര്‍ദിക്ക് ക്യാപ്റ്റന്‍സി റോള്‍ വളരെ ഇഷ്ടപ്പെടുന്നുണ്ട്. യാതൊരു സമ്മര്‍ദവും അവനില്‍ കണ്ടില്ല. ഓരോ തീരുമാനങ്ങളും ടീമിന് ഗുണകരമാകുന്ന രീതിയിലായിരുന്നു. ക്യാപ്റ്റന്‍സി അത്രയ്ക്കധികം മികച്ചതായിരുന്നു. ഗുജറാത്ത് വിജയത്തിലെത്താനുള്ള പ്രധാന കാരണവും അത് തന്നെ മഞ്ജരേക്കര്‍ പറഞ്ഞു.

1

ഫൈനില്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം അതിഗംഭീരമായിരുന്നു. പന്തെറിഞ്ഞത് അതിഗംഭീരമായിരുന്നു. മികച്ച രീതിയിലുള്ള പന്തേറില്‍ രാജസ്ഥാന്‍ വീഴുകയും ചെയ്തു. നാലാം നമ്പറില്‍ തകര്‍പ്പന്‍ ബാറ്റിംഗും ഹര്‍ദിക് കാഴ്ച്ചവെച്ചു. ടീമിലെ ഏറ്റവും സമ്മര്‍ദമേറിയ നാലാം നമ്പറില്‍ ഒരു കൂസലുമില്ലാതെയാണ് ഹര്‍ദിക് കളിച്ചത്. ടീമിന്റെ ക്യാപ്റ്റന്‍സി ധോണിയെ പോലെയാണ് ഹര്‍ദിക് ഉപയോഗിച്ചത്. ഫൈനലിലെ തന്നെ ചില തീരുമാനങ്ങള്‍ ധോണിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. 16ാം ഓവറിലാണ് സായ് ശങ്കറിനെ പന്തെറിയിക്കാന്‍ പാണ്ഡ്യ കൊണ്ടുവരുന്നത്. 18ാം ഓവര്‍ എറിഞ്ഞതും സായ് കിഷോര്‍ തന്നെയായിരുന്നു. വിക്കറ്റ് വീഴ്ത്തുന്നതില്‍ അടക്കം ഈ രണ്ട് ഓവറും വിജയിച്ചിരുന്നു.

ഫൈനലാണെന്ന് നമ്മള്‍ ചിന്തിക്കണം. അവിടെയാണ് സമ്മര്‍ദമൊന്നുമില്ലാതെ സ്പിന്നറായ സായ് ശങ്കറിെൈനപന്തെറിയാന്‍ ഏല്‍പ്പിച്ചത്. ഇത് മഹേന്ദ്ര സിംഗ് ധോണിയില്‍കാണാന്‍ കഴിയുന്ന ക്യാപ്റ്റന്‍സിയാണ്. ധോണിയുടെ ക്യാപ്റ്റന്‍സി ധോണിയുടേതിന് സമാനമാണെന്ന് പറയുന്നത് അതുകൊണ്ടാണ്. കളിയുടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഹര്‍ദിക് ക്യാപ്റ്റന്‍സി ഉപയോഗിച്ചത്. ധോണിയും ഇക്കാര്യങ്ങള്‍ തന്നെയാവും ചെയ്യുക. ക്യാപ്റ്റന്‍സി ഹര്‍ദിക് നന്നായി എഞ്ചോയ് ചെയ്യുന്നുണ്ട്. വളരെ റിലാക്‌സായിട്ടാണ് ടീമിനെ ഹര്‍ദിക് നയിക്കുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. അതേസമയം ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് ഹര്‍ദിക് പരിക്ക് കാരണം സീസണ്‍ മുഴുമിപ്പിക്കില്ലെന്ന പരിഹാസം പോലുമുണ്ടായിരുന്നു.

മുഹമ്മദ് ഷമി ഗുജറാത്തിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. നേരത്തെ വിക്കറ്റെടുത്ത് ടീമിന് മുന്‍തൂക്കം നല്‍കുന്നത് ഷമിയായിരുന്നു. ഫൈനലിലും ഗംഭീരമായി ഷമി പന്തെറിഞ്ഞു. യോര്‍ക്കറുകള്‍ ഗംഭീരമായി എറിയാനും ഷമിക്ക് സാധിക്കും. ഗുജറാത്തിന് അത്രയും വിശ്വാസമുണ്ട്. അതേസമയം സീസണില്‍ 20 വിക്കറ്റുകള്‍ നേടിയിട്ടുണ്ടെന്ന് മഞ്ജരേക്കര്‍ വീഴുക. പാണ്ഡ്യയുടെ ഫിറ്റ്‌നെസി കുറിച്ച് അടക്കം അപരശക്തി കൂടിക്കാഴ്ച്ച നടത്തി. അതേസമയം ധോണിയുമായി നിരധി പേര്‍ താരതമ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനിയുള്ള സീസണുകളിലും ഹര്‍ദിക് ഈ ഫോം തുടര്‍ന്നാല്‍ മാത്രമേ ആ ലെവിലേക്ക് ഉയരാനാവൂ.

Story first published: Tuesday, May 31, 2022, 3:38 [IST]
Other articles published on May 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+