Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കണമെന്നില്ല, ഈ താരം ടീമിലുണ്ടായാല്‍ കപ്പുറപ്പ്!- ആദ്യം സിഎസ്‌കെ, ഇപ്പോള്‍ ജിടിയും

ഐപിഎല്ലിലെ ഭാഗ്യതാരമായി മാറിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ യുവ ഓള്‍റൗണ്ടര്‍ ഡൊമിനിക്ക് ഡ്രേക്ക്‌സ്. താരം ഫ്രാഞ്ചൈസിയുടെ ഭാഗമാണെങ്കില്‍ കിരീടമുറപ്പാണെന്നു തുടര്‍ച്ചയായ രണ്ടാം സീസണിലും തെളിഞ്ഞിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഈ സീസണില്‍ കന്നിക്കിരീടമുയര്‍ത്തിയപ്പോള്‍ താരം ടീമിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ സീസണില്‍ എംഎസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ദുബായില്‍ നടന്ന കലാശക്കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് കപ്പുയര്‍ത്തിയപ്പോഴും ഈ 24 കാരന്‍ സിഎസ്‌കെ സംഘത്തിലുണ്ടായിരുന്നു.

dominic drakes

ഡൊമിനിക്ക് ഡ്രേക്ക്‌സിനെ സംബന്ധിച്ച് ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം അദ്ദേഹത്തെ ഐപിഎല്ലില്‍ ഒരു മല്‍സരം പോലും കളിപ്പിച്ചില്ലെങ്കിലും ടീം ചാംപ്യന്‍മാരാവുമെന്നതാണ്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുമെങ്കിലും ഇതാണ് സത്യം. കഴിഞ്ഞ സീസണില്‍ പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു അവസാന ഘട്ടത്തില്‍ വന്നയാളാണ് ഡ്രേക്ക്‌സ്. ഒരു മല്‍സരം പോലും കളിക്കാനായില്ലെങ്കിലും സിഎസ്‌കെയോടൊപ്പം കിരീടത്തില്‍ മുത്തമിടാന്‍ താരത്തിനു ഭാഗ്യം ലഭിച്ചു.

dominic drakes

ഈ സീസണിലും ഇതു തന്നെയാണ് ആവര്‍ത്തിച്ചത്. ഇത്തവണത്തെ ഏക വ്യത്യാസം പകരക്കാരനായിട്ടല്ല ഡ്രേക്ക്‌സ് ജിടിയിലെത്തിയതെന്നതാണ്. മെഗാ ലേലത്തില്‍ താരത്തെ ടൈറ്റന്‍സ് വാങ്ങുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ പല താരങ്ങളെയും സീസണില്‍ പരീക്ഷിച്ചെങ്കിലും ഡ്രേക്ക്‌സിനു ഒരു മല്‍സരം പോലും കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. എങ്കിലും ടീമിനൊപ്പം കിരീടം നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

dominic drakes

കഴിഞ്ഞ സീസണില്‍ പരിക്കേറ്റു പിന്‍മാറേണ്ടി വന്ന ഇംഗ്ലണ്ടിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനു പകരമായിരുന്നു ഡൊമിനിക്ക് ഡ്രേക്ക്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്നത്. ഐപിഎല്ലില്‍ ഇതു താരത്തിന്റെ ആദ്യ ഊഴം കൂടിയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒരു മല്‍സരത്തില്‍പ്പോലും ഡ്രേക്ക്‌സിനെ സിഎസ്‌കെ കളിപ്പിച്ചില്ല.

dominic drakes

ചെന്നൈയില്‍ അരങ്ങേറാന്‍ പോലും സാധിച്ചില്ലെങ്കിലും ഈ സീസണിനു മുമ്പുള്ള മെഗാ ലേലത്തിലും വലിയ ഡിമാന്റാണ് ഡ്രേക്ക്‌സിനുണ്ടായത്. 1.1 കോടി രൂപയ്ക്കു ഗുജറാത്ത് ടൈറ്റന്‍സ് അദ്ദേഹത്തെ വാങ്ങിക്കുകയായിരുന്നു. 75 ലക്ഷം രൂപയായിരുന്നു അടിസ്ഥാ വില. ടൈറ്റന്‍സാണ് ആദ്യം താരത്തിനായി ലേലം വിളിച്ചത്. പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ചേര്‍ന്നതോടെ പോര് മുറുകുകയായിരുന്നു. ആര്‍സിബി ഒരു കോടി വരെ വിളിച്ചു. പക്ഷെ ജിടി 1.1 കോടി വിളിച്ചതോടെ ആര്‍സിബി പിന്‍മാറുകയായിരുന്നു.

dominic drakes

ഡൊമിനിക്ക് ഡ്രേക്ക്‌സിനു ക്രിക്കറ്റ് പാരമ്പര്യമായി തന്നെ ലഭിച്ചതാണെന്നു പറയാം. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഫാസ്റ്റ് ബൗളറായ വാസ്‌ബേര്‍ട്ട് ഡ്രേക്ക്‌സിന്റെ മകനാണ് ഡൊമിനിക്ക്. താരത്തിന്റെ അച്ഛന്‍ വിന്‍ഡീസിനു വേണ്ടി 1995 മുതല്‍ 2004 കാലയളവില്‍ 34 ഏകദിനങ്ങളും 12 ടെസ്റ്റകളും കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നായി 84 വിക്കറ്റുകളും വീഴ്ത്തി. 2003ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കാനഡ, കെനിയ എന്നിവര്‍ക്കെതിരേ ഫിഫ്റ്റികളും സീനിയര്‍ ഡ്രേക്ക്‌സ് നേടിയിട്ടുണ്ട്.

dominic drakes

ഡൊമിനിക്കിലേക്കു വന്നാല്‍ 19 ടി20 മല്‍സരങ്ങളുടെ അനുഭവസമ്പത്താണ് താരത്തിനുള്ളത്. പക്ഷെ 159.41 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റ് യുവതാരത്തിനുണ്ട്. 2021ലെ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയറ്റ്‌സിനെ കിരീടത്തിലേക്കു നയിച്ചത് ഡ്രേക്ക്‌സിന്റെ കിടിലന്‍ ഫിനിഷിങായിരുന്നു.

ഫൈനലില്‍ 24 ബോളില്‍ നിന്നും പുറത്താവാതെ 48 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. കൂടാതെ ടൂര്‍ണമെന്റില്‍ ബൗളിങിലും ഡ്രേക്ക്‌സ് തിളങ്ങിയിരുന്നു. 11 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

Story first published: Wednesday, June 1, 2022, 17:03 [IST]
Other articles published on Jun 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+