വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 26 റണ്‍സ് കൂടി, സച്ചിനെ പന്ത് കടത്തിവെട്ടിയേനെ! എങ്കിലും അഭിമാനിക്കാം

കളിയില്‍ 51 റണ്‍സോടെ പന്ത് ടോപ്‌സ്‌കോററായി മാറി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ റണ്‍വേട്ടയില്‍ മികച്ച നേട്ടത്തിന് അവകാശിയായിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്. 51 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറിയിരുന്നു. 32 ബോളില്‍ ഒമ്പത് ബൗണ്ടറികളുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

1

ഇതോടെ ടൂര്‍ണമെന്റില്‍ കരിയറിലെ ആദ്യത്തെ 70 ഇന്നിങ്‌സുകളില്‍ നിന്നും കൂടുതല്‍ റണ്‍സെടുത്ത ആറാമത്തെ താരമായി മാറിയിരിക്കുകയാണ് പന്ത്. ചെറിയ വ്യത്യാസത്തിലാണ് അദ്ദേഹത്തിനു മൂന്നാംസ്ഥാനം നഷ്ടമായത്. 26 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ പിന്നിലാക്കി പന്ത് മൂന്നാമതെത്തുമായിരുന്നു.

2145 റണ്‍സുമായാണ് എലൈറ്റ് ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റില്‍ പന്ത് ആറാംസ്ഥാനത്തു നില്‍ക്കുന്നത്. ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന എന്നിവരും ടോപ്പ് ഫൈവില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം.

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് കരിയറിലെ ആദ്യ 70 ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത്. 2835 റണ്‍സോടെ എലൈറ്റ് ക്ലബ്ബില്‍ ബഹുദൂരം മുന്നിലാണ് ഗെയ്ല്‍. 2572 റണ്‍സുമായി പഞ്ചാബിലെ തന്നെ സഹതാരവും ടീമിന്റെ ക്യാപ്റ്റനുമായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലാണ് രണ്ടാംസ്ഥാനത്ത്. സച്ചിന്‍ (2170), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരം ഷെയ്ന്‍ വാട്‌സന്‍ (2169), ചെന്നൈ സൂപ്പര്‍ഡ കിങ്‌സിന്റെ തന്നെ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഫാഫ് ഡുപ്ലെസി (2152) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

അതേസമയം, ഐപിഎല്ലില്‍ ആദ്യത്തെ 25 ബോളുകള്‍ക്കു ശേഷമുള്ള പന്തിന്റെ ബാറ്റിങ് പ്രകടനം അമ്പരപ്പിക്കുന്നതാണ്. 25 ബോളുകള്‍ കഴിഞ്ഞാല്‍ പിന്നീട് പന്തിനെ പിടിച്ചുനിര്‍ത്തുക അസാധ്യം തന്നെയാണ് കണക്കുകള്‍ അടിവരയിടുന്നു. 197.01 സ്‌ട്രൈക്ക് റേറ്റോടെ 500ന് മുകളില്‍ റണ്‍സാണ് 25 ബോളുകള്‍ക്കു ശേഷം അദ്ദേഹം വാരിക്കൂട്ടിയത്. 41 സിക്‌സറുകളും 40 ബൗണ്ടറികളുമടക്കമാണിത്.

Story first published: Thursday, April 15, 2021, 21:58 [IST]
Other articles published on Apr 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X