വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റോയല്‍സില്‍ നിന്നും ലിവിങ്‌സ്റ്റണും മടങ്ങി, പകരമാര്? സാധ്യത നോക്കാം

ഒരു മല്‍സരം പോലും കളിക്കാതെയാണ് ലിവിങ്‌സ്റ്റണ്‍ ടീം വിട്ടത്

ഐപിഎല്ലിന്റെ 14ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു തിരിച്ചടികള്‍ തുടരുകയാണ്. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരെ പരിക്കു കാരണം നഷ്ടമായതിനു പിന്നാലെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണും ടീം വിട്ടിരിക്കുകയാണ്. ഒരു മല്‍സരത്തില്‍പ്പോലും കളിക്കാതെയാണ് താരത്തിന്റെ മടക്കം. ബയോ ബബ്ള്‍ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതിനാലാണ് താന്‍ നാട്ടിലേക്കു തിരിച്ചുപോവുന്നതെന്നാണ് ലിവിങ്‌സ്റ്റണ്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുന്നത്.

ഈ സീസണില്‍ രാജസ്ഥാന്‍ ടീമിലേക്കു വന്ന താരം കൂടിയാണ് ലിവിങ്‌സ്റ്റണ്‍. ലേലത്തില്‍ 75 ലക്ഷം രൂപയാണ് താരത്തിനായി രാജസ്ഥാന്‍ ചെലവഴിച്ചത്. ലിവിങ്സ്റ്റണിനു പകരം രാജസ്ഥാന്‍ ആരെയെയാരിക്കും ടീമിലേക്കു കൊണ്ടു വരിക? പകരമെത്താന്‍ സാധ്യതയുള്ള ചില വിദേശ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

ഓസ്‌ട്രേലിയന്‍ ഓപ്പണറും നിശ്ചിത ഓവര്‍ ടീം നായകനുമായ ആരോണ്‍ ഫിഞ്ച് ഈ സീസണില്‍ ഒരു ഐപിഎല്‍ ടീമിന്റെയും ഭാഗമല്ല. ലേലത്തില്‍ അദ്ദേഹത്തെ ആരും വാങ്ങാന്‍ തയ്യാറാവാത്തതായിരുന്നു കാരണം. നിലവില്‍ ജോസ് ബട്‌ലറും മനന്‍ വോറയും ചേര്‍ന്നാണ് രാജസ്ഥാനു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്. സ്റ്റോക്‌സിനു പകരം വന്നത് ഡേവിഡ് മില്ലറായിരുന്നു.
എന്നാല്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തത് മില്ലറുടെ വീക്ക്‌നെസാണ്. അതുകൊണ്ടു തന്നെ ബട്‌ലറെ മധ്യനിരയിലേക്കു മാറ്റി പകരം ഫിഞ്ചിനെ ഓപ്പണറായി ടീമിലേക്കു കൊണ്ടു വരാന്‍ രാജസ്ഥാന്‍ ശ്രമിച്ചേക്കും.
ഫിഞ്ചിന്റെ ക്യാപ്റ്റന്‍സി മിടുക്ക് രാജസസ്ഥാന്റെ പുതിയ നായകന്‍ സഞ്ജു സാംസണിനെ നിര്‍ണായക ഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കാന് സഹായിക്കുകയും ചെയ്യും. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു ഫിഞ്ച്. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്നു സീസണിനു ശേഷം അദ്ദേഹം ഒഴിവാക്കപ്പെട്ടു.

 മാര്‍നസ് ലബ്യുഷെയ്ന്‍

മാര്‍നസ് ലബ്യുഷെയ്ന്‍

ഓസ്‌ട്രേലിയയുടെ തന്നെ മറ്റൊരു സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മാര്‍നസ് ലബ്യുഷെയ്‌നാവും രാജസ്ഥാന്റെ റഡാറിലുള്ള മറ്റൊരാള്‍. രാജസ്ഥാന്റെ മധ്യനിരയ്ക്കു കരുത്തുപകരാന്‍ 26 കാരനായ താരത്തിനു കഴിയും.
ബിഗ് ബാഷ് ടി20 ലീഗില്‍ മിന്നുന്ന പ്രകടനം നടത്താന്‍ ലബ്യുഷെയ്‌നായിരുന്നു. ആറ് ഇന്നിങ്‌സുകളില്‍ നിന്നും 175 റണ്‍സെടുത്ത അദ്ദേഹം 10 വിക്കറ്റുകളും വീഴ്ത്തി. മില്ലറേക്കാള്‍ മധ്യനിരയില്‍ രാജസ്ഥാനു ആശ്രയിക്കാവുന്ന താരം ലബ്യുഷെയ്‌നാണെന്നതില്‍ സംശയമില്ല.

 ഡെവന്‍ കോണ്‍വേ

ഡെവന്‍ കോണ്‍വേ

അന്താരാഷ്ട്ര ക്രിക്കറ്റിലെ പുതിയ ബാറ്റിങ് കണ്ടുപിടുത്തമായി മാറിയ താരമാണ് ന്യൂസിലാന്‍ഡ് താരം ഡെവന്‍ കോണ്‍വേ. കിവീസിനായി 14 ടി20കളില്‍ നിന്നും 473 റണ്‍സ് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ നേടിയിട്ടുണ്ട്. 59.12 എന്ന മികച്ച ശരാശരിയും 151.12 സ്‌ട്രൈക്ക് റേറ്റും കോണ്‍വേയ്ക്കുണ്ട്.
മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ കൂടിയായ അദ്ദേഹം പേസ്, സ്പിന്‍ ബൗളിങിനെതിരേ നന്നായി കളിക്കാനും മിടുക്കനാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ആംഗര്‍ റോളില്‍ ടീമിന്റെ രക്ഷകനാവാവും കോണ്‍വേയ്ക്കു കഴിയും.

 വാനിന്ദു ഹസരംഗ

വാനിന്ദു ഹസരംഗ

പ്രഥമ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലെ കണ്ടെത്തലുകളിലൊരാളായിരുന്നു ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരംഗ. 10 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ ലെഗ് സ്പിന്നര്‍ വീഴ്ത്തിയിരുന്നു. പിന്നീട് ലങ്കന്‍ ടീമിനൊപ്പം വെസ്റ്റ് ഇന്‍ഡീസിനെതിരേയും ഹസരംഗ തിളങ്ങി. മൂന്നു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.
ഐപിഎല്ലിന്റെ ഈ സീസണില്‍ ഒരു ഫ്രാഞ്ചൈസിയും 23 കാരനായ ഹസരംഗയ്ക്കു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നതില്‍ മുന്‍ ലങ്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ റസ്സല്‍ ആര്‍നോള്‍ഡ് ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.

Story first published: Wednesday, April 21, 2021, 19:29 [IST]
Other articles published on Apr 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X