വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രവചനം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന്, സംഭവിച്ചത് മറ്റൊന്ന്!! പ്രതീക്ഷ തകര്‍ത്ത പ്രതിഭകള്‍

പ്രതിഭയുണ്ടായിട്ടും അത് പുറത്തെടുക്കാനാവാതെ പോയ കളിക്കാരുണ്ട്

By Manu
പ്രതീക്ഷ തകര്‍ത്ത പ്രതിഭകള്‍ | OneIndia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ നിരവധി സൂപ്പര്‍ താരങ്ങളെ കണ്ടെത്താന്‍ നമുക്കാവും. ഓരോ കാലത്തും ഓരോ സൂപ്പര്‍ താരങ്ങള്‍ ടീം ഇന്ത്യക്കുണ്ടായിട്ടുണ്ട്. ചിലര്‍ കരിയറില്‍ പതിയെ തുടങ്ങി കത്തിക്കയറിയവരാണെങ്കില്‍ മറ്റു ചിലര്‍ ഉജ്ജ്വലമായി തുടങ്ങി പിന്നീട് ഫോമില്ലാതെ പുറത്തായവരാണ്.

മെസ്സി മാതൃക, റൊണാള്‍ഡോ ഭീകരന്‍!! ഇതിഹാസങ്ങളെക്കുറിച്ച് നെയ്മര്‍ പറഞ്ഞത്...മെസ്സി മാതൃക, റൊണാള്‍ഡോ ഭീകരന്‍!! ഇതിഹാസങ്ങളെക്കുറിച്ച് നെയ്മര്‍ പറഞ്ഞത്...

ഗോവയ്ക്ക് വമ്പന്‍ വെല്ലുവിളിയായി ജംഷേദ്പൂര്‍; കൊറോമിനാസിന്റെ നഷ്ടം തിരിച്ചടിയാകും ഗോവയ്ക്ക് വമ്പന്‍ വെല്ലുവിളിയായി ജംഷേദ്പൂര്‍; കൊറോമിനാസിന്റെ നഷ്ടം തിരിച്ചടിയാകും

എന്നാല്‍ ഇവ രണ്ടിലും പെടാത്ത ചില കളിക്കാരുണ്ട്. ലോകോത്തര താരമാവാനുള്ള മികവുണ്ടായിട്ടും അത് കളിക്കളത്തില്‍ പുറത്തെടുക്കാന്‍ സാധിക്കാതെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നവരാണ് ഇവര്‍. ഇത്തരത്തില്‍ ക്രിക്കറ്റിനോട് വിട പറഞ്ഞ ഇന്ത്യയുടെ ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

മുഹമ്മദ് കൈഫ്

മുഹമ്മദ് കൈഫ്

ഇന്ത്യക്കു ഏറെ പ്രതീക്ഷ നല്‍കിയ താരങ്ങളിലൊരാളായിരുന്നു മധ്യനിര ബാറ്റ്‌സ്മാനും മികച്ച ഫീല്‍ഡറുമായ മുഹമ്മദ് കൈഫ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ് അരങ്ങേറിയ കാലത്ത് ടീമിലെത്തിയ കൈഫിന് പക്ഷെ യുവിയെപ്പോലെ ടീമില്‍ സ്ഥാനമുറപ്പിക്കാനായില്ല. 2002ല്‍ ലോര്‍ഡ്‌സില്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ തോല്‍വിയുടെ വക്കില്‍ നിന്നും ഇന്ത്യയെ ജേതാക്കളാക്കിയത് കൈഫ്- യുവി സഖ്യമായിരുന്നു. 326 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ അഞ്ചിന് 146 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് കൈഫ് ക്രീസിലെത്തിയത്. 87 റണ്‍സുമായി ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിക്കാന്‍ താരത്തിനു കഴിഞ്ഞു. ആറാം വിക്കറ്റില്‍ കൈഫ്- യുവി ജോടി 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ഈ ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ പിന്നീട് ഇതുപോലൊരു പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ കൈഫ് പരാജയപ്പെട്ടു. 125 ഏകദിനങ്ങള്‍ ഇന്ത്യക്കായി കളിച്ചെങ്കിലും ഒരു സെഞ്ച്വറി മാത്രമാണ് താരത്തിനു നേടാനായത്.

ഹേമാങ് ബദാനി

ഹേമാങ് ബദാനി

ഇടംകൈയന്‍ മധ്യനിര ബാറ്റ്‌സ്മാനായ ഹേമാങ് ബദാനി 2000ത്തിലാണ് ഇന്ത്യന്‍ ടീമിലെത്തിയത്. അരങ്ങറ്റ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ ടീം തകര്‍ച്ച നേരിടവെ ക്രീസിലെത്തിയ ബദാനി 35 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തി. സൗരവ് ഗാംഗുലിക്കൊപ്പം മികച്ച കൂട്ടുകെട്ട് അന്നു പടുത്തുയര്‍ത്തിയതോടെ ബദാനി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ മിന്നുന്ന സെഞ്ച്വറി നേടിയതോടെ അദ്ദേഹത്തിന്റെ പ്രതിഭം ലോകം തിരിച്ചറിഞ്ഞു.
പക്ഷെ പിന്നീട് ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ ബദാനിക്കായില്ല. സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ താരത്തിന് ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തുകയും ചെയ്തു. 40 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ബദാനി 33.35 ശരാശരിയില്‍ 867 റണ്‍സാണ് നേടിയത്.

ദിനേഷ് മോംഗിയ

ദിനേഷ് മോംഗിയ

ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ദിനേഷ് മോംഗിയ 2001ലാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്ച വച്ച മിന്നുന്ന പ്രകടനമാണ് മോംഗിയക്കു ടീമിലേക്കു വഴി തുറന്നത്. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ ഏകദിന മല്‍സരം. നിര്‍ഭാഗ്യവശാല്‍ ഈ കൡയില്‍ താരത്തിന് റണ്ണൗട്ടൗയി മടങ്ങേണ്ടിവന്നു.
ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും തന്റെ യഥാര്‍ഥ മികവ് ലോകത്തിന് കാണിച്ചു കൊടുക്കാന്‍ മോംഗിയക്കായില്ല. 57 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 27.95 ശരാശരിയില്‍ 1230 റണ്‍സാണ് നേടിയത്.

Story first published: Thursday, November 1, 2018, 9:54 [IST]
Other articles published on Nov 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X