ധവാന്റെ മടങ്ങിവരവ് ഉടനില്ല... ഐപിഎല്ലിന്റെ തുടക്കവും നഷ്ടമായേക്കും!! ഡല്‍ഹിക്ക് ഞെട്ടല്‍

Shikhar Dhawan Might Miss IPL Due To Injury | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷിച്ചതിനേക്കാള്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇടതു തോളിനേറ്റ പരിക്കിനെ തുടര്‍ന്നു വിശ്രമിക്കുന്ന ധവാന്‍ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നു പിന്‍മാറിയിരുന്നു. ഐപിഎല്ലിന്റെ പുതിയ സീസണിലെ തുടക്കത്തിലെ ചില മല്‍സരങ്ങളിലും അദ്ദേഹത്തിനു കളിക്കാനായേക്കില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇതോടെ ധവാന്റെ ക്ലബ്ബായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ആശങ്കയിലായിട്ടുണ്ട്.

ചുരുങ്ങിയത് 10 ആഴ്ചയെങ്കിലും ധവാനു കളിക്കാന് കഴിയില്ലെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിന്റെ 13ാം സീസണ്‍ മാര്‍ച്ച് അവസാന വാരമാണ് ആരംഭിക്കുന്നത്. ധവാന് കളിക്കാനായില്ലെങ്കില്‍ അതു ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിക്കു ഐപിഎല്ലില്‍ കനത്ത ആഘാതമായി മാറും.

കോലിയേക്കാള്‍ കേമന്‍മാര്‍ പാകിസ്താനിലുണ്ട്!! പക്ഷെ അവഗണന.. കോലി ഭാഗ്യവാനെന്നു റസാഖ്

കഴിഞ്ഞ ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരേ ബെംഗളൂരുവില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തിനിടെയായിരുന്നു ധവാന് പരിക്കേറ്റത്. ഫീല്‍ഡിങിനിടെ ഡൈവ് ചെയ്തപ്പോള്‍ തോളിനു പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്നു കളം വിട്ട അദ്ദേഹം പിന്നീട് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനും ഇറങ്ങിയിരുന്നില്ല. വിദഗ്ധ പരിശോധനയിലാണ് ധവാന്റെ പരിക്ക് ഗൗരവമുള്ളതാണെന്നു തെളിഞ്ഞത്. ന്യൂസിലാന്‍ഡ് പര്യടനം മാത്രമല്ല അതിനു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ഏകദിന പരമ്പരയിലും അദേഹത്തിനു കളിക്കാനായേക്കില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, January 22, 2020, 13:42 [IST]
Other articles published on Jan 22, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X