വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസിനെ വെള്ളം കുടിപ്പിച്ച് ഇന്ത്യ... വന്‍ ലീഡ്, തകര്‍ത്തടിച്ച് പൃഥ്വിയും സമര്‍ഥും

പൃഥ്വി ഷാ 188ഉം രവികുമാര്‍ സമര്‍ഥ് 137ഉം റണ്‍സ് നേടി

ബെക്കന്‍ഹാം: ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ തോല്‍വി നേരിടുമ്പോള്‍ എ ടീം അടിച്ചു കസറുകയാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് എയ്‌ക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ ജയത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ.

നേരത്തേ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലും കിരീടം ചൂടി എ ടീം കരുത്തുകാട്ടിയിരുന്നു. വിന്‍ഡീസ് എയ്‌ക്കെതിരേ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ നയിക്കുന്ന ഇന്ത്യന്‍ എ ടീം മികച്ച ലീഡ് സ്വന്തമാക്കിക്കഴിഞ്ഞു.

മികച്ച ലീഡ്

മികച്ച ലീഡ്

ചതുര്‍ദിന മല്‍സരത്തില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഇന്ത്യക്കു 286 റണ്‍സിന്റെ മികച്ച ലീഡുണ്ട്. ആറു വിക്കറ്റുകള്‍ ബാക്കിനില്‍ക്കവെയാണ് ഇന്ത്യ കളിയില്‍ വ്യക്തമായ മേല്‍ക്കൈ നേടിയത്. ഒന്നാമിന്നിങ്‌സിലെ മോശം പ്രകടനത്തിന് രണ്ടാമിന്നിങ്‌സില്‍ റണ്‍മഴ പെയ്യിച്ച് ഇന്ത്യ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ കേവലം 133 റണ്‍സില്‍ പുറത്തായിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍ ഇന്ത്യ പടുത്തുയര്‍ത്തിക്കഴിഞ്ഞു.

പൃഥ്വിക്കും സമര്‍ഥിനും സെഞ്ച്വറി

പൃഥ്വിക്കും സമര്‍ഥിനും സെഞ്ച്വറി

ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനും ഓപ്പണറുമായ പൃഥ്വി ഷായും പുതിയ താരോദയമായ രവികുമാര്‍ സമര്‍ഥും നേടിയ സെഞ്ച്വറികളാണ് ഇന്ത്യയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. ഡബിള്‍ സെഞ്ച്വറിക്ക് 12 റണ്‍സ് മാത്രം അകലെ നില്‍ക്കനെയാണ് പൃഥ്വി പുറത്തായത്.
188 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 169 പന്തില്‍ 28 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. സമര്‍ഥ് 137 റണ്‍സ് നേടി. 202 പന്തില്‍ 14 ബൗണ്ടറികളോടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

കരുണും മയാങ്കും മിന്നി

കരുണും മയാങ്കും മിന്നി

പൃഥ്വിയുടെയും സമര്‍ഥിന്റെയും സെഞ്ച്വറികള്‍ മാത്രമല്ല ക്യാപ്റ്റന്‍ കരുണിന്റെയും ഓപ്പണര്‍ മയാങ്ക് അഗര്‍വാളിന്റെയും ഇന്നിങ്‌സുകളും ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകി.
നാലാമനായി ക്രീസിലെത്തിയ കരുണ്‍ പുറത്താവാതെ 77 റണ്‍സുമായി ക്രീസിലുണ്ട്. 132 പന്തില്‍ എട്ടു ബൗണ്ടറികളടങ്ങിയതായിരുന്നു കരുണിന്റെ ഇന്നിങ്‌സ്. മയാങ്ക് 68 റണ്‍സെടുത്ത് പുറത്തായി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 82 പന്തിലാണ് 14 ബൗണ്ടറികളോടെ 68 റണ്‍സെടുത്തത്.

ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നു

ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നു

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് പ്രകടനം ദയനീയമായിരുന്നു. ഓപ്പണര്‍മാരായ പൃഥ്വിയും മയാങ്കും ഗോള്‍ന്‍ ഡെക്കായാണ് ക്രീസ് വിട്ടത്. രണ്ടാമിന്നിങ്‌സിലെ സെഞ്ച്വറി വീരന്‍ രണ്ടു റണ്‍സിനും പുറത്തായി. ഹനുമ വിഹാരി (37), വിജയ് ശങ്കര്‍ (34), കരുണ്‍ (20), ഷഹബാസ് നദീം (15) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ഷെമര്‍ ലൂയിസും കെമര്‍ ഹോള്‍ഡറും നാലു വിക്കറ്റ് വീതമെടുത്തു.
മറുപടി ബാറ്റിങില്‍ വിന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ 383 റണ്‍സാണ് നേടിയത്. വിന്‍ഡീസിനായി സുനില്‍ ആംബ്രിസ് 128 റണ്‍സെടുത്തു. അങ്കിത് രാജ്പൂത്ത് ഇന്ത്യക്കായി നാലു വിക്കറ്റ് വീഴ്ത്തി.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Saturday, July 7, 2018, 14:02 [IST]
Other articles published on Jul 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X