വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസിനെ തീര്‍ത്തു, ഇനി കിവീസ്.... കോലിയുടെ മുന്നറിയിപ്പ്, ആദ്യ പന്ത് മുതല്‍ സൂക്ഷിച്ചോ

ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന്റെ തുടക്കം

We Will Look To Put New Zealand Under Pressure From Ball One: Virat Kohli | Oneindia Malayalam

ബെംഗളൂരു: 2020ലെ തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പരയും പോക്കറ്റിലാക്കിയ ടീം ഇന്ത്യയുടെ അടുത്ത മിഷന്‍ ന്യൂസിലാന്‍ഡാണ്. ദൈര്‍ഘ്യമേറിയ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യ മൂന്നു ഫോര്‍മാറ്റിലും പരമ്പര കളിക്കുന്നുണ്ട്. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ കിവീസ് പര്യടനം ആരംഭിക്കുക. വെള്ളിയാഴ്ച ഓക്ക്‌ലാന്‍ഡിലാണ് ആദ്യ ടി20 മല്‍സരം.

ധോണിയുടെ ഐപിഎല്‍ ഇലവനെ ഞങ്ങള്‍ തകര്‍ക്കും!! ഇത് പിഎസ്എല്‍ ഡ്രീം ഇലവന്‍... പറഞ്ഞത് റസാഖ്ധോണിയുടെ ഐപിഎല്‍ ഇലവനെ ഞങ്ങള്‍ തകര്‍ക്കും!! ഇത് പിഎസ്എല്‍ ഡ്രീം ഇലവന്‍... പറഞ്ഞത് റസാഖ്

ഓസ്‌ട്രേലിയക്കെതിരേയുള്ള ഏകദിന പരമ്പര 2-1നു സ്വന്തമാക്കിയ വിരാട് കോലിയും സംഘവും തിങ്കളാഴ്ച ന്യൂസിലാന്‍ഡിലേക്കു തിരിച്ചിരുന്നു. ന്യൂസിലാന്‍ഡ് ടീമിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കോലി.

കിവികളെ സമ്മര്‍ദ്ദത്തിലാക്കും

കിവികളെ സമ്മര്‍ദ്ദത്തിലാക്കും

പരമ്പരയിലെ ആദ്യ മല്‍സരത്തില്‍, ആദ്യത്തെ പന്ത് മുതല്‍ ന്യൂസിലാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് കോലി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ന്യൂസിലാന്‍ഡ് പര്യടനം ടീമിന് ഏറെ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇത്തവണ എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചും ടീമിന് കൃത്യമായ ധാരണയുണ്ട്. രാജ്യത്തിനു പുറത്തു കളിക്കുമ്പോള്‍ എതിര്‍ ടീമിനെ ആദ്യ പന്ത് മുതല്‍ സമ്മര്‍ദ്ദത്തിലാക്കണം. എങ്കില്‍ ക്രിക്കറ്റ് നിങ്ങള്‍ക്കു നന്നായി ആസ്വദിക്കാന്‍ കഴിയുമെന്നും കോലി പറഞ്ഞു.

കഴിഞ്ഞ പര്യടനം

കഴിഞ്ഞ പര്യടനം

നിങ്ങള്‍ സ്വന്തം നാട്ടില്‍ ജയിക്കുമ്പോള്‍ ആതിഥേയരെന്ന ബോധം എല്ലായ്‌പ്പോഴും മനസ്സിലുണ്ടാവും. ഏറ്റവും മികച്ച പ്രകടനം തന്നെ ടീമിന് ഇത്തവണ പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിനെ തീര്‍ച്ചയായും സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കും. കഴിഞ്ഞ പര്യടനത്തില്‍ ഞങ്ങള്‍ ഇതാണ് ചെയ്തത്. മധ്യ ഓവറുകളില്‍ അവരെ പ്രതിരോധത്തിലാക്കി വിക്കറ്റെടുക്കാന്‍ നമുക്കു കഴിഞ്ഞു. സ്പിന്നര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവച്ചത്. അതേ, ആവേശത്തോടെ തന്നെയാണ് ഈ പരമ്പരയിലും ടീം ഇറങ്ങുകയെന്നു കോലി വിശദമാക്കി.

പരമ്പരനേട്ടം പ്രധാനം

പരമ്പരനേട്ടം പ്രധാനം

ഓസ്‌ട്രേലിയക്കെതിരേ നേടിയ പരമ്പര വിജയം ന്യൂസിലാന്‍ഡ് പര്യടനത്തിനു മുമ്പ് ഇന്ത്യക്കു വളരെ പ്രധാനമായിരുന്നെന്നു കോലി ചൂണ്ടിക്കാട്ടി. ഓസീസിനെതിരേയുള്ള മൂന്നാം ഏകദിനത്തിനു മുമ്പ് ഞങ്ങള്‍ വട്ടമിട്ടുനിന്നപ്പോള്‍ ഇതേക്കുറിച്ചാണ് സംസാരിച്ചത്. പരമ്പരയില്‍ നമ്മുടെ അവസാന മല്‍സരമാണിത്. ഇതില്‍ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കി വളരെ ഹാപ്പിയായി നമുക്ക് ന്യൂസിലാന്‍ഡിലേക്കു തിരിക്കാം. മറിച്ചു തോല്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ നോട്ടപ്പുള്ളികളായി തീരുമെന്നും തങ്ങള്‍ സംസാരിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാറ്റിങ് ഇനിയും മെച്ചപ്പെടുത്തണം

ബാറ്റിങ് ഇനിയും മെച്ചപ്പെടുത്തണം

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ചില കാര്യങ്ങളില്‍ ഇന്ത്യ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നു കോലി പറഞ്ഞു. കൂടുതല്‍ മികച്ച ബാറ്റിങ് അവിടെ കാഴ്ചവയ്‌ക്കേണ്ടതുണ്ട്. സ്‌കോര്‍ പ്രതിരോധിക്കേണ്ടി വരികയാണെങ്കില്‍ വലിയ ടോട്ടല്‍ പടുത്തുയര്‍ത്തേണ്ടത് പ്രധാനമാണ്.
ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം പരമ്പരയിലേക്കു തിരിച്ചുവരികയെന്നതു എളുപ്പമല്ല. അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായി തീരും. അതുകൊണ്ടു തന്നെ ആദ്യ മല്‍സരത്തില്‍ തന്നെ ജയത്തോടെ തുടങ്ങാനാണ് ടീം ശ്രമിക്കുകയെന്നും കോലി വ്യക്തമാക്കി.

ദൈര്‍ഘ്യമേറിയ പര്യടനം

ദൈര്‍ഘ്യമേറിയ പര്യടനം

മാര്‍ച്ച് ആദ്യ വാരം വരെ നീളുന്നതാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ശേഷം മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും കൂടി ഇന്ത്യ കിവീസിനെതിരേ കളിക്കും.
ജനുവരി 24, 26, 29, 31, ഫെബ്രുവരി 2 തിയ്യതികളിലാണ് ടി20 മല്‍സരങ്ങള്‍. ഫെബ്രുവരി 5, 8, 11 തിയ്യതികളിലായി ഏകദിനങ്ങള്‍ നടക്കും. ഫ്രെുവരി 21- 25 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 29- മാര്‍ച്ച് നാല് വരെയാണ്.

Story first published: Tuesday, January 21, 2020, 13:07 [IST]
Other articles published on Jan 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X