വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്രെന്റ് ബ്രിഡ്ജില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഇന്ത്യ... പരമ്പര ലക്ഷ്യവുമായി ഇംഗ്ലണ്ട്

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നിര്‍ണായക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്‌റ്റേഡിയത്തിലാണ് ടെസ്റ്റ് പരമ്പരയിലെ നിര്‍ണായക പോരാട്ടം അരങ്ങേറുന്നത്. വൈകീട്ട് മൂന്നിനാണ് മല്‍സരം ആരംഭിക്കുക.

ആദ്യ രണ്ട് മല്‍സരങ്ങളില്‍ തോറ്റ ഇന്ത്യ അഞ്ച് ടെസ്റ്റ് മല്‍സരങ്ങളുടെ പരമ്പരയില്‍ 0-2ന് പിന്നിലാണ്. ബര്‍മിങ്ഹാമിലും ലോര്‍ഡ്‌സിലുമാണ് ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.

<strong>മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത നഷ്ടം; പരിക്കേറ്റ കെവിന്‍ ഡി ബ്രുയിന്‍ ദീര്‍ഘകാലം പുറത്ത്</strong>മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത നഷ്ടം; പരിക്കേറ്റ കെവിന്‍ ഡി ബ്രുയിന്‍ ദീര്‍ഘകാലം പുറത്ത്

ലോര്‍ഡ്‌സിലെ നാണക്കേട് മറക്കണം

ലോര്‍ഡ്‌സിലെ നാണക്കേട് മറക്കണം

ബര്‍മിങ്ഹാമില്‍ 31 റണ്‍സിന് പൊരുതി തോറ്റ ഇന്ത്യ ലോര്‍ഡ്‌സില്‍ ഇന്നിങ്‌സിനും 159 റണ്‍സിനും തകര്‍ന്നടിയുകയായിരുന്നു. പേരുകേട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇംഗ്ലീഷ് ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ഇംഗ്ലണ്ട് മല്‍സരത്തിലുടനീളം സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ലോര്‍ഡ്‌സിലെ തകര്‍ച്ച ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ വിരാട് കോലിക്കും വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

ലോര്‍ഡ്‌സിലെ നാണക്കേട് മറികടക്കണമെങ്കില്‍ ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യക്ക് വിജയക്കൊടി നാട്ടിയെ പറ്റൂ. അതിനാല്‍ തന്നെ മൂന്നാം ടെസ്റ്റില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനാണ് കോലിപ്പട ലക്ഷ്യമിടുന്നത്.

ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല

ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ക്യാപ്റ്റന്‍ കോലി മാത്രമാണ് ഇന്ത്യക്കു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറിയുമായി കരുത്തുകാണിച്ച കോലി രണ്ടാം ടെസ്റ്റിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു.

മറ്റു മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആദ്യ രണ്ട് ടെസ്റ്റിലും നടത്തിയത്. ഒന്നാം ടെസ്റ്റില്‍ ബൗളര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടാന്‍ വിയര്‍പ്പൊഴുക്കേണ്ടിവന്നു. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും ഒരുപോലെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യക്ക് വിജയം നേടാനാവുകയുള്ളൂ.

റിഷഭ് പന്ത് അരങ്ങേറിയേക്കും; ബുംറയ്ക്കും സാധ്യത

റിഷഭ് പന്ത് അരങ്ങേറിയേക്കും; ബുംറയ്ക്കും സാധ്യത

ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവും. രണ്ടാം ടെസ്റ്റില്‍ കളിച്ച കുല്‍ദീപ് യാദവിന് മൂന്നാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

കുല്‍ദീപിനു പകരം പരിക്കില്‍ നിന്ന് മോചിതനായ പേസര്‍ ജസ്പ്രിത് ബുംറയോ രണ്ടാം ടെസ്റ്റില്‍ പുറത്തിരുന്ന ഉമേഷ് യാദവോ പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കും.

ബാറ്റിങിലും വിക്കറ്റ്കീപ്പിങിലും നിരാശപ്പെടുത്തിയ ദിനേഷ് കാര്‍ത്തികിനു പകരം യുവതാരം റിഷഭ് പന്തിന് ഇന്ത്യ അവസരം നല്‍കിയേക്കും. സമീപകാലത്ത് കാഴ്ചവച്ച പന്തിന്റെ മികച്ച പ്രകടനങ്ങള്‍ ടെസ്റ്റില്‍ പന്തിന്റെ അരങ്ങേറ്റത്തിന് വഴിയൊരുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

ഓപ്പണര്‍ മുരളി വിജയിക്കു പകരം രണ്ടാം ടെസ്റ്റില്‍ പുറത്തിരുന്ന ശിഖര്‍ ധവാന്‍ തിരിച്ചെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍, ട്രെന്റ് ബ്രിഡ്ജിലെ മികച്ച റെക്കോഡുകള്‍ വിജയിക്ക് മൂന്നാം ടെസ്റ്റില്‍ കൂടി അവസരം നല്‍കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചേക്കും.

പരമ്പര ഉറപ്പിക്കാന്‍ ആതിഥേയര്‍

പരമ്പര ഉറപ്പിക്കാന്‍ ആതിഥേയര്‍

ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച ആതിഥേയരായ ഇംഗ്ലണ്ട് പരമ്പര ഉറപ്പിക്കുകായെന്ന ലക്ഷ്യത്തോടെയാണ് മൂന്നാം ടെസ്റ്റിനിറങ്ങുന്നത്. ഓരോ താരങ്ങളും തങ്ങളുടെ റോള്‍ നന്നായി വഹിക്കുന്നതാണ് ക്യാപ്റ്റന്റെ ജോ റൂട്ടിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.

ട്രെന്റ് ബ്രിഡ്ജിലൂടെ പരമ്പര ഉറപ്പിക്കുകയും അതിനു ശേഷം പരമ്പര തൂത്തുവാരുകയുമാണ് റൂട്ടിന്റെ ലക്ഷ്യം. അത് റൂട്ട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

ഫോമിലുള്ള സാം ക്യുറാനു പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ഇംഗ്ലണ്ട് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

സാധ്യതാ ടീം ഇങ്ങനെ

സാധ്യതാ ടീം ഇങ്ങനെ

ഇന്ത്യ: മുരളി വിജയ്/ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്/ദിനേഷ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ/കരുണ്‍ നായര്‍, ജസ്പ്രിത് ബുംറ/ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി.

ഇംഗ്ലണ്ട്: അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ഓലി പോപ്പ്, ജോണി ബെയര്‍സ്‌റ്റോവ്, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, ആദില്‍ റാഷിദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Saturday, August 18, 2018, 13:04 [IST]
Other articles published on Aug 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X