വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒറ്റക്കളിയില്‍ തകര്‍ത്തെറിഞ്ഞ് ജഡേജ; ഇന്ത്യയ്ക്കുവേണ്ടി ഇനി എല്ലാ ഫോര്‍മാറ്റിലും

ലണ്ടന്‍: ഇടങ്കൈയ്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടില്‍ തനിക്ക് ലഭിച്ച ആദ്യ അവസരത്തില്‍തന്നെ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ചതോടെ ടീമില്‍ സ്ഥിരതനേടാനുള്ള അവസരമാണ് ഒത്തുവന്നിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ആര്‍ അശ്വിന് വിശ്രമം നല്‍കിയ ഇന്ത്യ ജഡേജയ്ക്ക് അവസരം നല്‍കുകയായിരുന്നു. ആദ്യദിവസം തന്നെ 57 റണ്‍സ് വിട്ടുകൊടുത്ത് രണ്ടുവിക്കറ്റുകളും താരം സ്വന്തമാക്കി.

ദീര്‍ഘകാലം അന്താരാഷ്ട്ര മത്സരങ്ങളില്‍ അവസരം ലഭിച്ചില്ലെങ്കിലും അതിന്റെ പോരായ്മകളൊന്നും ജഡേജയുടെ പ്രകടനത്തില്‍ കണ്ടതില്ല. ബാറ്റ്‌സ്മാന്മാരെ കുഴപ്പത്തിലാക്കുന്ന പന്തുകള്‍കൊണ്ട് താരം കളംനിറഞ്ഞു. ഇംഗ്ലണ്ടിന്റെ രണ്ട് മുന്‍നിര കളിക്കാരെയാണ് ജഡേജ തിരിച്ചയച്ചത്. ഓപ്പണര്‍ ജെന്നിങ്‌സും, ഓള്‍ റൗണ്ടര്‍ സ്‌റ്റോക്ക്‌സും ജഡേജയുടെ പന്തുകളില്‍ പുറത്തായി.

ravindrajadeja

ഇന്ത്യയ്ക്കുവേണ്ടി എല്ലാ ഫോര്‍മാറ്റിലും കളിച്ചുകൊണ്ടിരിക്കുകയാണ് ആഗ്രഹമെന്ന് ആദ്യദിവസത്തെ മത്സരശേഷം താരം പറഞ്ഞു. ഒരു ഫോര്‍മാറ്റില്‍മാത്രം കളിക്കുന്നത് കളിക്കാരനെന്ന നിലയില്‍ തനിക്ക് ഗുണം ചെയ്യില്ല. കളികള്‍ തമ്മില്‍ ഇടവേളകളുണ്ടാകുന്നതിനാല്‍ താളം നിലനിര്‍ത്തുക പ്രയാസകരമായിരിക്കും. എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നതിലൂടെ കളിയിലെ ഫോം നിലനിര്‍ത്താനും പരിചയസമ്പത്ത് വര്‍ധിപ്പിക്കാനും കഴിയുമെന്ന് ജഡേജ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ ആദ്യദിനം എല്ലാവരും നന്നായാണ് പന്തെറിഞ്ഞത്. മോയീന്‍ അലിയും അലിസ്റ്റര്‍ കുക്കും ക്രീസിലുണ്ടായിരുന്നപ്പോള്‍ ബൗണ്ടറികള്‍ തടയുകയായിരുന്നു ലക്ഷ്യം. ബൗണ്ടറികള്‍ നേടാന്‍ കഴിയാതിരിക്കുമ്പോള്‍ അലക്ഷ്യമായ ഷോട്ടിനുമുതിരുമെന്നും കണക്കുകൂട്ടി. മത്സരത്തില്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ ഉണ്ട്. അത് ജയത്തിലേക്കെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ജഡേജ പങ്കവെച്ചു.

Story first published: Saturday, September 8, 2018, 14:42 [IST]
Other articles published on Sep 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X