വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യക്ക് ആശ്വസിക്കാന്‍ വകയുണ്ടോ? കണക്കുകള്‍ പറയും; മുരളി വിജയിക്കും ലാസ്റ്റ് ചാന്‍സ്

നോട്ടിങ്ഹാമില്‍ ഇന്ത്യക്ക് നിര്‍ണായക പോരാട്ടമാണ്. നോട്ടിങ്ഹാമിലെ മൂന്നാം ടെസ്റ്റ് ഒരുപക്ഷേ, പരമ്പരയില്‍ തിരിച്ചുവരാനുള്ള ഇന്ത്യയുടെ എല്ലാ മോഹങ്ങളും അവസാനിപ്പിച്ചേക്കും. കാരണം, ആദ്യ രണ്ട് ടെസ്റ്റില്‍ വിജയിച്ച ഇംഗ്ലണ്ടിന് നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന മൂന്നാം ടെസ്റ്റില്‍ വെന്നിക്കൊടി നാട്ടിയാല്‍ പരമ്പര വിജയം ഉറപ്പിക്കാനാവും.

അത് വിരാട് കോലി നയിക്കുന്ന ഇന്ത്യയുടെ തിരിച്ചുവരവിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും അവസാനമാവും. അത് കൊണ്ട് തന്നെ ട്രെന്റ് ബ്രിഡ്ജിലെ മൂന്നാം ടെസ്റ്റ് ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമായി മാറിയിരിക്കുകയാണ്.

ട്രെന്റ് ബ്രിഡ്ജിലെ ഇന്ത്യന്‍ ചരിത്രം

ട്രെന്റ് ബ്രിഡ്ജിലെ ഇന്ത്യന്‍ ചരിത്രം

ഇത് ഏഴാം തവണയാണ് നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ പോരിന് തയ്യാറെടുക്കുന്നത്. 2014ല്‍ മഹേന്ദ്രസിങ് ധോണിക്കു കീഴിലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടിനെതിരേ ഈ വേദിയില്‍ ടെസ്റ്റിനിറങ്ങിയത്. മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

1959ലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ട്രെന്റ് ബ്രിഡ്ജില്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്നത്. പക്ഷേ, ഇന്നിങ്‌സിനും 59 റണ്‍സിനും ഇന്ത്യ തകര്‍ന്നടിഞ്ഞു. പിന്നീട് നീണ്ട കാത്തിരിപ്പിനൊടുവില്‍ 1996ലാണ് ഇന്ത്യ വീണ്ടും ട്രെന്റ് ബ്രിഡ്ജില്‍ ടെസ്റ്റ് കളിച്ചത്. മല്‍സരം സമനിലയില്‍ കലാശിച്ചു.

2002ല്‍ സൗരവ് ഗാംഗുലിക്കു കീഴില്‍ കളിച്ചപ്പോഴും സമനിലയായിരുന്നു ഫലം. 2007ല്‍ രാഹുല്‍ ദ്രാവിഡിനു കീഴില്‍ ഇന്ത്യ ട്രെന്റ് ബ്രിഡ്ജില്‍ ആദ്യമായി ടെസ്റ്റ് വിജയം സ്വന്തമാക്കി. ഇതിഹാസ താരങ്ങളായ സചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷമണും പേസര്‍ സഹീര്‍ ഖാനും സ്പിന്‍ മാന്ത്രികന്‍ അനില്‍ കുംബ്ലെയുമെല്ലാം തകര്‍ത്താടിയ മല്‍സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. മലയാളി താരം ശ്രീശാന്തും അന്ന് ടീമിലുണ്ടായിരുന്നു. പക്ഷേ, 2011ല്‍ ധോണിക്കു കീഴിലെത്തിയ ഇന്ത്യയെ 319 റണ്‍സിന് ഇംഗ്ലണ്ട് തകര്‍ത്തു. ടെസ്റ്റിലെ ത്രി മൂര്‍ത്തികള്‍ അന്നും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.

വിജയിക്കു തിരിച്ചുവരവണം... പ്രതീക്ഷയായി 2014ലെ ഓര്‍മ്മകള്‍

വിജയിക്കു തിരിച്ചുവരവണം... പ്രതീക്ഷയായി 2014ലെ ഓര്‍മ്മകള്‍

ആദ്യ രണ്ട് ടെസ്റ്റില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ് ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്. ടെസ്റ്റ് സ്‌പെഷ്വലിസ്റ്റായി ടീമില്‍ ഇടം പിടിക്കാറുള്ള വിജയിയുടെ ഇന്ത്യന്‍ ടീമിലെ ഭാവി കൂടി തീരുമാനിക്കുന്നതായിരിക്കും ട്രെന്റ് ബ്രിഡ്ജിലെ മല്‍സരം.

ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും അക്കൗണ്ട് തുറക്കാന്‍ പോലും താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെ വിജയിയുടെ പ്ലെയിങ്വ ഇലവനിലെ സ്ഥാനം തന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.

വിജയിക്കു പ്രതീക്ഷയായി 2014ലെ തകര്‍പ്പന്‍ ഇന്നിങ്‌സുകളുടെ ഓര്‍മ്മകളും ട്രെന്റ് ബ്രിഡ്ജിലുണ്ട്. 2014ല്‍ ട്രെന്റ് ബ്രിഡ്ജില്‍ അരങ്ങേറിയ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് വിജയ് ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചത്. ഒന്നാമിന്നിങ്‌സില്‍ 146 റണ്‍സും രണ്ടാമിന്നിങ്‌സില്‍ 52 റണ്‍സും നേടി വിജയ് മല്‍സരത്തില്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ചിരുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടമായി ഭുവി

ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടമായി ഭുവി

ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ നിര്‍ണായക അങ്കത്തിനിറങ്ങുമ്പോള്‍ ഏറ്റവും വലിയ നഷ്ടം പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ അഭാവമായിരിക്കും. ബോള്‍ കൊണ്ടും ബാറ്റു കൊണ്ടും ഭുവനേശ്വര്‍ മികച്ച പ്രകടനം നടത്തിയ വേദിയാണ് ട്രെന്റ് ബ്രിഡ്ജ്. ബാറ്റിങില്‍ ആദ്യ ഇ്ന്നിങ്‌സില്‍ 58 ഉം രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 63 ഉം റണ്‍സ് നേടിയ ഭുവി ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകളും പിഴുതിരുന്നു.

ലോര്‍ഡ്‌സിനു സമാനമായി ട്രെന്റ് ബ്രിഡ്ജിലും ഭുവിയുടെ അഭാവം മറികടക്കാനുള്ള ഒരു താരം ഇന്ന് ഇന്ത്യന്‍ നിരയിലില്ല. പരിക്ക് മൂലമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഭുവനേശ്വര്‍ കുമാര്‍ പിന്‍മാറിയത്.

കോലിക്ക് തിരുത്താനുള്ള അവസരം

കോലിക്ക് തിരുത്താനുള്ള അവസരം

2014ല്‍ ഇംഗ്ലണ്ട് പരമ്പര കോലിയെ സംബന്ധിച്ചിടത്തോളം മോശമായിരുന്നു. തീര്‍ത്തും നിരാശജനകമായ പ്രകടനമാണ് 2014ല്‍ കോലി ഇംഗ്ലണ്ടില്‍ നടത്തിയത്. ട്രെന്റ് ബ്രിഡ്ജില്‍ രണ്ടിന്നിങ്‌സുകളില്‍ നിന്നായി ഒമ്പത് റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്.

അപകടകാരിയായി ആന്‍ഡേഴ്‌സന്‍

അപകടകാരിയായി ആന്‍ഡേഴ്‌സന്‍

ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യക്ക് ഭീഷണിയായ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ തന്നെയാണ് 2014ലും ഇന്ത്യയുടെ വില്ലന്‍. ട്രെന്റ് ബ്രിഡ്ജില്‍ 2014 ആന്‍ഡേഴ്‌സന് ബൗളിങിനേക്കാള്‍ മധുരിക്കുന്ന ഓര്‍മ്മ സമ്മാനിച്ചത് ബാറ്റിങിലായിരുന്നു.

ആന്‍ഡേഴ്‌സന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച സ്‌കോറായ 81 റണ്‍സ് നേടിയത് 2014ല്‍ ഇന്ത്യക്കെതിരേ ട്രെന്റ് ബ്രിഡ്ജിലായിരുന്നു. രണ്ടിന്നിങ്‌സുകളിലായി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ആന്‍ഡേഴ്‌സനായിരുന്നു മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയത്.

ഒരു ഇന്നിങ്‌സ് മാത്രം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു വേണ്ടി ഇന്നത്തെ ക്യാപ്റ്റനായ ജോ റൂട്ട് അന്ന് തകര്‍പ്പന്‍ സെഞ്ച്വറിയുമായി പുറത്താവാതെ നിന്നിരുന്നു. 154 റണ്‍സ് നേടിയ റൂട്ട് ഇപ്പോഴത്തെ പരമ്പരയിലും ഫോമിലാണെന്നത് ഇന്ത്യക്ക് സമ്മര്‍ദ്ദമൊരുക്കും.

Story first published: Wednesday, August 15, 2018, 12:09 [IST]
Other articles published on Aug 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X