വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയ്ക്ക് മെല്‍ബണിലെ ജയം എളുപ്പമാകില്ല; വെല്ലുവിളിയുമായി ലിയോണ്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ജയം രണ്ട് വിക്കറ്റ് അകലെയാണെങ്കിലും പരാജയവും അടുത്താണ്. ഓസ്‌ട്രേലിയയുടെ വാലറ്റത്തെ വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കാണിക്കുന്ന അലസതയ്ക്ക് നല്‍കേണ്ടുന്ന വില ഞായറാഴ്ച വ്യക്തമാകും. ഒരുദിവസത്തെ കളി ശേഷിക്കെ 141 റണ്‍സ് കൂടി എടുക്കാന്‍ കഴിഞ്ഞാല്‍ ഓസീസിന് അത്ഭുതവിജയം സ്വന്തമാക്കാം.
പന്ത് ചുരണ്ടല്‍, ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍, ഇന്ത്യയുടെ കുതിപ്പ്; സംഭവബഹുലമായി 2018ലെ ക്രിക്കറ്റ്
ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ 61 റണ്‍സുമായി ബാറ്റിങ് തുടരുന്ന ബൗളര്‍ പാറ്റ് കമ്മിന്‍സണിലാണ് പ്രതീക്ഷയെല്ലാം. ശനിയാഴ്ചത്തെ പ്രകടനം കമ്മിന്‍സ് ആവര്‍ത്തിച്ചാല്‍ ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങും. മറുവശത്ത് 4 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നാണ് ലിയോണിന്റെ വാഗ്ദാനം.

nathanlyon

കമ്മിന്‍സും താനും ഞായറാഴ്ച ഇറങ്ങുക പോരാടാന്‍ തന്നെയാണെന്ന് ലിയോണ്‍ പറഞ്ഞു. തങ്ങള്‍ക്കും ചിലത്തെളിയിക്കാനുണ്ട്. ഓസ്‌ട്രേലിയയെ ജയിപ്പിക്കുകയാണ് ലക്ഷ്യം. അതില്‍ ആനന്ദം കണ്ടെത്തുന്നു. ഓരോ ദിവസവും മെച്ചപ്പെട്ടു വരുന്ന താരമാണ് കമ്മന്‍സ്. അദ്ദേഹത്തിനൊപ്പം ബാറ്റ് ചെയ്യുന്നത് ആസ്വാദ്യകരമാണെന്നും ഞായറാഴ്ച കളിക്കളത്തില്‍ തങ്ങളുടെ പോരാട്ടം കാണാമെന്നും ലിയോണ്‍ ഓസീസ് ആരാധകര്‍ക്ക് ഉറപ്പുനല്‍കി.

ലഞ്ചിന് മുന്‍പ് ജയിക്കാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നുറപ്പാണ്. ആദ്യ ടെസ്റ്റിലെന്ന പോലെ അവസാന ഓവറുകളിലേക്ക് കളി നീളുമെന്നാണ് കമ്മിന്‍സിന്റെ പ്രകടനം മുന്നറിയിപ്പ് നല്‍കുന്നത്. കമ്മിന്‍സിന്റെ ചെറുത്തുനില്‍പ്പുണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യ നാലാം ദിവസം തന്നെ ജയം സ്വന്തമാക്കുമായിരുന്നു. മത്സരത്തില്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുക ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനങ്ങളായിരിക്കും.

Story first published: Saturday, December 29, 2018, 17:35 [IST]
Other articles published on Dec 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X