പന്ത് ചുരണ്ടല്‍, ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍, ഇന്ത്യയുടെ കുതിപ്പ്; സംഭവബഹുലമായി 2018ലെ ക്രിക്കറ്റ്
ദില്ലി: ക്രിക്കറ്റില്‍ സംഭവബഹുലമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്കാണ് 2018 സാക്ഷിയായത്. ഇന്നേവരെയില്ലാത്ത രീതിയില്‍ ഓസ്‌ട്രേലിയയെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ വിവാദവും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ വിരമിക്കലും വിരാട് കോലിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങളുമെല്ലാം ഈ വര്‍ഷം ശ്രദ്ധപിടിച്ചുപറ്റിയവയാണ്. ശ്രീലങ്കന്‍ സ്പിന്‍ ബൗളര്‍ രങ്കണ ഹെറാത്തിന്റെ വിരമിക്കല്‍ നടന്നതും ഈവര്‍ഷം തന്നെ.
രോഹിത്തിനെ തൊട്ടാല്‍ മുംബൈ ഇന്ത്യന്‍സിനും പൊള്ളും!! പെയ്‌നിനെ കളിയാക്കി മുന്‍ ചാംപ്യന്‍മാര്‍
ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്തിയ സംഭവങ്ങളാണ് ഈ വര്‍ഷം തുടക്കത്തില്‍ ലോകശ്രദ്ധപിടിച്ചുപറ്റിയത്. ഓസീസ് താരം ബാന്‍ക്രോഫ്റ്റ് ഉരക്കടലാസ് കൊണ്ട് പന്തില്‍ കൃത്രിമം നടത്തുന്നത് പുറംലോകം കണ്ടതോടെ ബാന്‍ക്രോഫ്റ്റ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്കെതിരെ നടപടിയുണ്ടായി. സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷം വിലക്കും ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തെ വിലക്കുമാണ് ലഭിച്ചത്. ഇതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുകയും ചെയ്തു.

ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ട് ഏകദിന ലോക റാങ്കിങ്ങില്‍ ഈ വര്‍ഷം ഒന്നാം റാങ്കിലുമെത്തി. ഇയോയിന്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള ടീം ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നടന്ന പരമ്പര സ്വന്തമാക്കി. ടെസ്റ്റില്‍ 17 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജോയ് റൂട്ടും സംഘവും ശ്രീലങ്കയില്‍ ഒരു പരമ്പര വിജയവും സ്വന്തമാക്കി. പരമ്പരയ്ക്കിടെ ശ്രീലങ്കയ്ക്ക് ഒട്ടേറെ മത്സരങ്ങളില്‍ ജയം സമ്മാനിച്ച രങ്കണ ഹെറാത്ത് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. 93 ടെസ്റ്റില്‍നിന്നും 433 വിക്കറ്റുകളുമായാണ് ഹെറാത്ത് വിരമിച്ചത്.
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് അപ്രതീക്ഷിത വിരമിക്കലിലൂടെ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചതും ഈ വര്‍ഷം തന്നെ. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ്ങില്‍ പല റെക്കോര്‍ഡുകളും മറികടക്കുകയുണ്ടായി. 2018ല്‍ നടന്ന വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയാണ് കിരീടം നേടിയത്. അഫ്ഗാനിസ്ഥാന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ടെസ്റ്റ് മത്സരം കളിച്ചതും അയര്‍ലന്‍ഡ് പതിനൊന്നാമത്തെ ടെസ്റ്റ് രാജ്യമെന്ന പദവി സ്വന്തമാക്കിയതും 2018ല്‍ തന്നെ. ഏകദിന ലോകകപ്പാണ് 2019ല്‍ നടക്കാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications