രോഹിത്തിനെ തൊട്ടാല്‍ മുംബൈ ഇന്ത്യന്‍സിനും പൊള്ളും!! പെയ്‌നിനെ കളിയാക്കി മുന്‍ ചാംപ്യന്‍മാര്‍
മുംബൈ: മെല്‍ബണില്‍ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സ്ലെഡ്ജിങ് കൊണ്ടും ഇരുടീമിലെയും കളിക്കാര്‍ തമ്മിലുള്ള വാക്‌പോര് കൊണ്ടും ക്രിക്കറ്റ് ലോകത്തു ചര്‍ച്ചയായിക്കഴിഞ്ഞു. ടെസ്റ്റിന്റെ ഓരോ ദിവസവും കളിക്കു പുറത്തെ കൂടുതല്‍ സംഭവങ്ങളാണ് ക്രിക്കറ്റ് പ്രേമികളെ രസിപ്പിച്ചത്. ഓസീസ് നായകനായ ടിം പെയ്‌നാണ് ഈ ടെസ്റ്റില്‍ സ്ലെഡ്ജിങിന് ചുക്കാന്‍ പിടിച്ചത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും വിട്ടുകൊടുത്തില്ല.
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയെയും ആദ്യ ഇന്നിങ്‌സില്‍ പെയ്ന്‍ പ്രകോപിപ്പിച്ച് പുറത്താക്കാനൊരു വിഫലശ്രമം നടത്തിയിരുന്നു. ഇപ്പോള്‍ രോഹിത്തിന്റെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സും പെയ്‌നിനെ കളിയാക്കി രംഗത്തു വന്നിരിക്കുകയാണ്. മൂന്നു തവണ ഐപിഎല്‍ ജേതാക്കളായ മുംബൈയുടെ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്.
ട്വിറ്ററിലൂടെ പരിഹസിച്ചു
രണ്ടാമിന്നിങ്‌സില്‍ 399 റണ്‍സിന്റെ വിജയലക്ഷ്യം തേടിയാണ് ഓസീസ് ഇറങ്ങിയത്. പെയ്ന്‍ 26 റണ്‍സെടുത്ത് പുറത്തായ ശേഷമായിരുന്നു മുംബൈ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പെയ്‌നിനെ പരിസരിച്ചു ട്വീറ്റ് ചെയ്തത്.
മിഷന്‍- സെഞ്ചറി നേടിയാല്‍ മുംബൈ ഇന്ത്യന്‍സില്‍. മിഷന്‍ പരാജയമെന്നും പെയ്‌നിന്റെ ചിത്രത്തോടെ കൂടി മുംബൈ ഓസീസ് നായകനെ ട്രോളുകയായിരുന്നു.

തുടക്കം ഇങ്ങനെ
രോഹിത് ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ പെയ്ന്‍ പലതും പറഞ്ഞ് പ്രകോപിപ്പിക്കാനുള്ള ശ്രമം നടത്തിയത്. പെയ്ന്‍ തൊട്ടരികില്‍ ഫീല്‍ഡ് ചെയ്ത ഫിഞ്ചിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
മുംബൈ, രാജസ്ഥാന്‍ ഇതില്‍ ഏതു ടീമിലേക്കു പോവണമെന്ന ആശയക്കുഴപ്പത്തിലാണ് താന്‍. രോഹിത് ഇവിടെ സിക്‌സര്‍ നേടിയാല്‍ തീര്‍ച്ചയായും മുംബൈയിലേക്കു പോവും. സിക്‌സറിക്കാന്‍ വെല്ലുവിളിച്ച് പെയ്ന്‍ നടത്തിയ ഈ ശ്രമം പക്ഷെ രോഹിത്തിനെതിരേ വിലപ്പോയില്ല. മികച്ച ഇന്നിങ്‌സ് കളിച്ച ഹിറ്റ്മാന്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ അര്‍ധസെഞ്ച്വറിയുമായി പുറത്താവാതെ നില്‍ക്കുകയും ചെയ്തു. മൈക്ക് സ്റ്റംപാണ് പെയ്‌നും ഫിഞ്ചും സംസാരിക്കുന്നതിന്റെ ഉള്ളടക്കം പിടിച്ചെടുത്തത്.

രോഹിത്തിന്റെ മറുപടി
കളിക്കളത്തില്‍ പെയ്‌നിന്റെ പ്രകോപനത്തിനു മുന്നില്‍ മൗനം പാലിച്ച രോഹിത്ത് പിന്നീട് കളിക്കു ശേഷം ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തു. പെയ്ന്‍ പറഞ്ഞത് കേട്ടിരുന്നു. എന്നാല്‍ അപ്പോള്‍ ബാറ്റിങില്‍ മാത്രമായിരുന്നു തന്റെ ശ്രദ്ധ. അതുകൊണ്ട് പ്രതികരിക്കാന്‍ നിന്നില്ല.
എന്നാല്‍ ക്രീസില്‍ തനിക്കൊപ്പമുണ്ടായിരുന്ന അജിങ്ക്യ രഹാനെയോട് ഇതേക്കുറിച്ച് തമാശയായി പറഞ്ഞിരുന്നു. ഈ ടെസ്റ്റില്‍ പെയ്ന്‍ സെഞ്ച്വറി നേടിയാല്‍ മുംബൈ ടീമുടമയോട് അദ്ദേഹത്തെ വാങ്ങാന്‍ പറയും. അദ്ദേഹം മുംബൈയുടെ ഫാന്‍ ആണാണെന്നാണ് തോന്നുന്നതെന്നും രോഹിത് പിന്നീട് പ്രതികരിച്ചിരുന്നു. ഇതിന്റെ പിന്തുടര്‍ച്ചയായാണ് പെയ്ന്‍ സെഞ്ച്വറി നേടാതെ പുറത്തായപ്പോള്‍ മൂന്നു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ പരിഹസിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications