വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പ്: കടുവാക്കൂട്ടത്തെ മെരുക്കാന്‍ ദ്രാവിഡസംഘം... സെമി തേടി ഇന്ത്യയിറങ്ങുന്നു

മൂന്നു ഗ്രൂപ്പ് മല്‍സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ വരവ്

By Manu

ക്വീന്‍സ്ടൗണ്‍: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം ഇന്ത്യന്‍ ടീം വീണ്ടുമിറങ്ങുന്നു. വെള്ളിയാഴ്ച നടക്കുന്ന ടൂര്‍ണമെന്റിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ അപകടകാരികളായ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുന്നത്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും ജയിച്ച് നോക്കൗട്ട്‌റൗണ്ടിലേക്ക് മുന്നേറിയ ഇന്ത്യന്‍ യുവനിര വിജയക്കുതിപ്പ് നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്.

മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ കഴിഞ്ഞ മൂന്നു കളികളിലും ആധികാരകമായാണ് ജയിച്ചുകയറിയത്. ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടം ടീമിന് അത്ര അനായാസമായേക്കില്ലെന്നാണ് വിലയിരുത്തല്‍.

കിരീട ഫേവറിറ്റുകള്‍

കിരീട ഫേവറിറ്റുകള്‍

ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളിലൊന്നായ ഇന്ത്യ ഇത് അടിവരയിടുന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. ആദ്യ മല്‍സരത്തില്‍ തന്നെ മറ്റൊരു കിരീട ഫേവറിറ്റുകളും മുന്‍ ചാംപ്യന്‍മാരുമായ ഓസ്‌ട്രേലിയയെ ഇന്ത്യ തകര്‍ത്തെറിഞ്ഞിരുന്നു.
നാലാം ലോകകിരീടമാണ് ഇത്തവണ ഇന്ത്യയുടെ ലക്ഷ്യം. ചാംപ്യന്‍മാരായാല്‍ കൂടുതല്‍ തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയുടെ പേരിലാവും. നിലവില്‍ മൂന്നു കിരീടങ്ങളുമായി ഓസീസിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ഇന്ത്യ.

പരീക്ഷിക്കപ്പെട്ടിട്ടില്ല

പരീക്ഷിക്കപ്പെട്ടിട്ടില്ല

ഇത്തവണ ടൂര്‍ണമെന്റില്‍ ഇതുവരെ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഏക ടീം കൂടിയാണ് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഗ്രൂപ്പ് മല്‍സരം മാത്രമാണ് ഇന്ത്യക്കു വെല്ലുവിളിയായിരുന്നത്. പിന്നീടുള്ള മല്‍സരങ്ങളില്‍ ദുര്‍ബലരായ പപ്പുവ ന്യു ഗ്വിനിയയെയും സിംബാബ്‌വേയുമാണ് ഇന്ത്യ നേരിട്ടത്. ഈ മല്‍സരങ്ങളില്‍ ഇന്ത്യ അനായാസമായി ജയിച്ചു കയറുകയും ചെയ്തു.
അതുകൊണ്ടു തന്നെ ഇന്ത്യയുടെ യഥാര്‍ഥ മികവ് ഒരുപക്ഷെ അളക്കപ്പെടുന്ന മല്‍സരം കൂടിയായിരിക്കും ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍.

കണക്കുതീര്‍ക്കണം

കണക്കുതീര്‍ക്കണം

ബംഗ്ലാദേശിനെതിരേ വെള്ളിയാഴ്ച ക്വാര്‍ട്ടറില്‍ ഇറങ്ങുമ്പോള്‍ പഴയൊരു കണക്ക് കൂടി ഇന്ത്യക്കു തീര്‍ക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്വലാലംപൂരില്‍ നടന്ന ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു.
ലോകകപ്പ് ടീമിനെ നയിക്കുന്ന പൃഥ്വി ഷായടക്കം പല പ്രമുഖ താരങ്ങളും അന്ന് ഇന്ത്യന്‍ നിരയിലുണ്ടായിരുന്നില്ല. എങ്കിലും ഏഷ്യാ കപ്പിലേറ്റ മുറിവിന് കണക്കുതീര്‍ക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു അവസരം ഇനി ഇന്ത്യക്കു ലഭിച്ചേക്കില്ല.

ബൗളര്‍മാരുടെ പിച്ച്

ബൗളര്‍മാരുടെ പിച്ച്

ക്വാര്‍ട്ടര്‍ ഫൈനലിന്റെ വേദിയായ ക്വീന്‍സ്ടൗണിലെ പിച്ച് ബൗളര്‍മാര്‍ക്ക് ഏറെ അനുയോജ്യമാണ്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം നടന്നത് ഇവിടെയായിരുന്നു. ഓസീസിന്റെ ഇന്നിങ്‌സ് 127ല്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് വെറും 96 റണ്‍സിനാണ് തകര്‍ന്നടിഞ്ഞത്. എട്ടു വിക്കറ്റെടുത്ത ലോയ്ഡ് പോപ്പിന്റെ മാരക സ്‌പെല്ലാണ് ഓസീസിന് ജയവും സെമി ഫൈനല്‍ ബെര്‍ത്തും സമ്മാനിച്ചത്.
മൂന്നു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റെടുത്ത സ്പിന്നര്‍ അനുകുല്‍ റോയിയായിരിക്കും ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ തുറുപ്പുചീട്ട്.

മല്‍സരപരിചയമുള്ളവര്‍

മല്‍സരപരിചയമുള്ളവര്‍

ഇരുടീമിലെയും ഭൂരിഭാഗം താരങ്ങളും മല്‍സരപരിചയമുള്ളവരാണ്. ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലെ ആറു താരങ്ങള്‍ കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിരുന്നു. ബംഗ്ലാദേശ് നിരയില്‍ അഞ്ചു കളിക്കാര്‍ ദേശീയ ലീഗില്‍ മിടുക്ക് തെളിയിച്ചവരാണ്.
ബാറ്റിങില്‍ ക്യാപ്റ്റന്‍ പൃഥ്വി ഷായുടെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇതിനകം അഞ്ചു വിക്കറ്റ് വീതം പിഴുത മീഡിയം പേസര്‍ ഹസന്‍ മഹൂദും സ്പിന്നര്‍ അഫീഫ് ഹുസൈനുമാണ് ബംഗ്ലാ ബൗളിങ് ആക്രമണത്തിനു നേതൃത്വം നല്‍കുക.

Story first published: Thursday, January 25, 2018, 15:08 [IST]
Other articles published on Jan 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X