വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ശര്‍മയുടെ താണ്ഡവം... പക്ഷേ ജയിച്ചത് ഡിവില്ലിയേഴ്‌സിന്റെ സെഞ്ച്വറി

കാണ്‍പൂര്‍: ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ സെഞ്ച്വറി പാഴായില്ല. ഇന്ത്യ-ദക്ഷിണാഫ്രിയ്ക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുടെ അത്യുഗ്രന്‍ പ്രകടനമാണ് പാഴായത്. അവസാന നിമിഷം വരെ ആവേശകരമായ മത്സരം ഇന്ത്യ കളഞ്ഞുകുളിച്ചു.

കരിയറിലെ മൂന്നാമത്തെ മികച്ച പ്രകടനവുമായി രോഹിത് ശര്‍മ ആഞ്ഞടിയ്ക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ രോഹിത് നാല്‍പത്തിയേഴാം ഓവറിലെ ആദ്യ പന്തിലാണ് പുറത്താകുന്നത്. 133 പന്തില്‍ നിന്ന് 150 റണ്‍സെടുത്തു. 13 ബൗണ്ടറികളും ആറ് സിക്‌സറുകളും ആണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

deVilliers

അവസാനം വരെ നന്നായി കളിച്ച് മത്സരം നഷ്ടപ്പെടുത്തുന്ന പതിവ് രീതിയിലേയ്ക്ക് ഇന്ത്യ കൂപ്പുകുത്തുകയായിരുന്നു. തൊട്ടുപിറകെ വന്ന സുരേഷ് റെയ്‌ന മൂന്ന് റണ്‍സെടുത്ത് പുറത്തായി.

ക്യാപ്റ്റന്‍ ധോണിയും സ്റ്റുവര്‍ട്ട് ബിന്നിയും ചേര്‍ന്ന് ഇന്ത്യയെ ലക്ഷ്യത്തിലെത്തിയ്ക്കുമെന്ന പ്രതീക്ഷകളും വെറുതേയായി. അവസാന ഓവറില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ ആരാധകരെ നിരാശരാക്കി.

Rohit Sharma

ഇന്ത്യന്‍ നിരയില്‍ അജിങ്ക്യ രഹാനെ അര്‍ദ്ധ സെഞ്ച്വറി(60) നേടി. വൈസ് ക്യാപ്റ്റന്‍ വിരാട് കോലി ഈ കളിയിലും നിരാശപ്പെടുത്തി. 18 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത് കോലി പുറത്തായി.

India SA

ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തോടെയാണ് ദക്ഷിണാഫ്രിയ്ക്ക 303 റണ്‍സ് പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. താരതമ്യേന ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞ അശ്വിന്‍ പരിക്ക് മൂലം കളിയ്ക്കിടെ പിന്‍മാറുകയും ചെയ്തു.

നാല്‍പത്തിയേഴ് ഓവറില്‍ 250 റണ്‍സില്‍ നില്‍ക്കുകയായിരുന്ന ദക്ഷിണാഫ്രിയ്ക്ക അവസാന മൂന്ന് ഓവറില്‍ അടിച്ചെടുത്തത് 53 റണ്‍സ് ആയിരുന്നു.

Story first published: Sunday, October 11, 2015, 17:03 [IST]
Other articles published on Oct 11, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X