വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യ ടി20 ന്യൂസിലാന്‍ഡിന്, വെല്ലിങ്ടണില്‍ തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ.. വന്‍ തോല്‍വി

80 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്

By Manu
വമ്പൻ തോൽവി ഏറ്റുവാങ്ങി ടീം ഇന്ത്യ | Oneindia Malayalam
1
44085

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യക്കു കനത്ത തോല്‍വി. കിവീസിനോട് വനിതാ ടീം പരാജയമേറ്റുവാങ്ങിയതിനു പിന്നാലെയാണ് പുരുഷ ടീമും തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചത്. 80 റണ്‍സിന് കെയ്ന്‍ വില്ല്യംസണും സംഘവും ഇന്ത്യയെ നാണംകെടുത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആറു വിക്കറ്റിന് 219 റണ്‍സെടുത്തപ്പോള്‍ തന്നെ കളി ഇന്ത്യ കൈവിട്ടിരുന്നു. മറുപടി ബാറ്റിങില്‍ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് ഇന്ത്യ കീഴടങ്ങിയത്. നാലു പന്ത് ബാക്കിനില്‍ക്കെ 139 റണ്‍സിന് ഇന്ത്യ കൂടാരം കയറി. 39 റണ്‍സെടുത്ത എംഎസ് ധോണിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ശിഖര്‍ ധവാന്‍ (29), വിജയ് ശങ്കര്‍ (27), ക്രുനാല്‍ പാണ്ഡ്യ (20) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ന്യൂസിലാന്‍ഡിനായി ടിം സോത്തി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0നു മുന്നിലെത്തി.

ഓപ്പണര്‍ ടിം സെയ്‌ഫേര്‍ട്ടിന്റെ (84) തീപ്പൊരി ഇന്നിങ്‌സാണ് ആതിഥേയര്‍ക്കു വന്‍ സ്‌കോര്‍ സമ്മാനിച്ചത്. വെറും 43 പന്തില്‍ ഏഴു ബൗണ്ടറികളും ആറു സിക്‌സറുമടക്കം 84 റണ്‍സ് താരം വാരിക്കൂട്ടി. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, കോളിന്‍ മണ്‍റോ എന്നിവര്‍ 34 റണ്‍സ് വീതമെടുത്തപ്പോള്‍ റോസ് ടെയ്‌ലര്‍ 23 റണ്‍സിന് പുറത്തായി. ആദ്യ വിക്കറ്റില്‍ സെയ്‌ഫേര്‍ട്ട്- മണ്‍റോ ജോടി 86 റണ്‍സെടുത്തപ്പോള്‍ തന്നെ ന്യൂസിലാന്‍ഡ് കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി ഹര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. സഹോദരന്മാരായ ഹര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ഒരുമിച്ച് ഇന്ത്യക്കായി കളിച്ചുവെന്നത് ഈ മല്‍സരത്തിന്റെ പ്രത്യേകതയാണ്.

ഓപ്പണര്‍ ടിം സെയ്‌ഫേര്‍ട്ടിന്റെ (84) തീപ്പൊരി ഇന്നിങ്‌സാണ് ആതിഥേയര്‍ക്കു വന്‍ സ്‌കോര്‍ സമ്മാനിച്ചത്. വെറും 43 പന്തില്‍ ഏഴു ബൗണ്ടറികളും ആറു സിക്‌സറുമടക്കം 84 റണ്‍സ് താരം വാരിക്കൂട്ടി. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, കോളിന്‍ മണ്‍റോ എന്നിവര്‍ 34 റണ്‍സ് വീതമെടുത്തപ്പോള്‍ റോസ് ടെയ്‌ലര്‍ 23 റണ്‍സിന് പുറത്തായി. ആദ്യ വിക്കറ്റില്‍ സെയ്‌ഫേര്‍ട്ട്- മണ്‍റോ ജോടി 86 റണ്‍സെടുത്തപ്പോള്‍ തന്നെ ന്യൂസിലാന്‍ഡ് കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി ഹര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. സഹോദരന്മാരായ ഹര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ഒരുമിച്ച് ഇന്ത്യക്കായി കളിച്ചുവെന്നത് ഈ മല്‍സരത്തിന്റെ പ്രത്യേകതയാണ്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, വിജയ് ശങ്കര്‍, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചഹല്‍

ന്യൂസിലാന്‍ഡ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), കോളിന്‍ മണ്‍റോ, ടിം സെയ്‌ഫേര്‍ട്ട്, റോസ് ടെയ്‌ലര്‍, ഡാരില്‍ മിച്ചെല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്റ്‌നര്‍, സ്‌കോട്ട് ക്യുഗെലെജിന്‍, ടിം സോത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍.

ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ

ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ

അപകടകരമായ രീതിയില്‍ മുന്നേറിയ ന്യൂസിലാന്‍ഡിന്റെ കുതിപ്പിന് ബ്രേക്കിട്ടത് ക്രുനാല്‍ പാണ്ഡ്യയാണ്. സെയ്‌ഫേര്‍ട്ട്- മണ്‍റോ ജോടി ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടിലേക്ക് കുതിക്കവെയാണ് ക്രുനാല്‍ ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ മണ്‍റോയെ (34) ക്രുനാല്‍ പുറത്താക്കി. സിക്‌സറിനു ശ്രമിച്ച മണ്‍റോയെ ലോങ് ഓണില്‍ വിജയ് ശങ്കര്‍ പിടികുടുകയായിരുന്നു. 20 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

സെയ്‌ഫേര്‍ട്ടിനെ മടക്കി ഖലീല്‍

സെയ്‌ഫേര്‍ട്ടിനെ മടക്കി ഖലീല്‍

ഇന്ത്യന്‍ ബൗളര്‍മാരെ കൂസലില്ലാതെ തല്ലിച്ചതച്ച ഓപ്പണര്‍ ടിം സെയ്‌ഫേര്‍ട്ടാണ് രണ്ടാമനായി ക്രീസ് വിട്ടത്. സെഞ്ച്വറിക്ക് 14 റണ്‍സ് അകലെ ഖലീല്‍ സെയ്‌ഫേര്‍ട്ടിന്റെ കഥ കഴിക്കുകയായിരുന്നു. 140 കിമി വേഗത്തില്‍ ചീറിപ്പാഞ്ഞ് വന്ന പന്ത് സെയ്‌ഫേര്‍ട്ടിന്റെ സ്റ്റംപ് തെറിപ്പിച്ചതോടെയാണ് ഇന്ത്യക്കു ശ്വാസം നേരെ വീണത്.
വെറും 43 പന്തിലാണ് ഏഴു ബൗണ്ടറികളും ആറു സിക്‌സറുമടക്കം സെയ്‌ഫേര്‍ട്ട് 84 റണ്‍സ് വാരിക്കൂട്ടിയത്. ന്യൂസിലാന്‍ഡ് രണ്ടു വിക്കറ്റിന് 134.

കാര്‍ത്തികിന്റെ വണ്ടര്‍ ക്യാച്ച്

കാര്‍ത്തികിന്റെ വണ്ടര്‍ ക്യാച്ച്

ക്രുനാലിന്റെ ബൗളിങില്‍ ഓപ്പണര്‍ സെയ്‌ഫേര്‍ട്ടിനെ ക്യാച്ച് ചെയ്ത് പുറത്താക്കാന്‍ ലഭിച്ച നല്ലൊരു അവസരം നഷ്ടപ്പെടുത്തിയതിന് കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചിലൂടെയാണ് ദിനേഷ് കാര്‍ത്തിക് പ്രായശ്ചിത്തം ചെയ്തത്.
പാണ്ഡ്യയുടെ ബൗളിങില്‍ ഡാരില്‍ മിച്ചെലിനെ (8) ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് പിടികൂടിയ ശേഷം പിറകിലേക്ക് തെന്നി മാറിയ കാര്‍ത്തിക് പന്ത് ഗ്രൗണ്ടിനുള്ളിലേക്ക് എറിഞ്ഞിട്ട ശേഷം ഡൈവ് ചെയ്ത് ക്യാച്ചെടുക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് മൂന്നിന് 164.

പിന്നാലെ വില്ല്യംസണും

പിന്നാലെ വില്ല്യംസണും

മിച്ചെല്‍ പുറത്തായി തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനെയും (34) പുറത്താക്കി. മിഡ് വിക്കറ്റില്‍ ഹര്‍ദിക് പാണ്ഡ്യയാണ് വില്ല്യംസണിനെ അനായാസം പിടികൂടിയത്. 22 പന്തില്‍ മൂന്നു സിക്‌സറുള്‍പ്പെട്ടതായിരുന്നു വില്ല്യംസണിന്റെ ഇന്നിങ്‌സ്.

ഗ്രാന്‍ഡോം, ടെയ്‌ലര്‍

ഗ്രാന്‍ഡോം, ടെയ്‌ലര്‍

കോളിന്‍ ഡി ഗ്രാന്‍ഡോമാണ് (3) അഞ്ചാമനായി ക്രീസ് വിട്ടത്. പാണ്ഡ്യയുടെ ബൗളിങില്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഗ്രാന്‍ഡോമിനെ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് സിറാജ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
റോസ് ടെയ്‌ലറാണ് പിന്നീട് മടങ്ങിയത്. 23 റണ്‍സെടുത്ത ടെയ്‌ലര്‍ ഭുവിയുടെ ബൗളിങില്‍ ഖലീലിന് അനായാസ ക്യാച്ച് സമ്മാനിച്ചു.

ഫ്‌ളോപ്പായി ഹിറ്റ്മാന്‍

ഫ്‌ളോപ്പായി ഹിറ്റ്മാന്‍

ന്യൂസിലാന്‍ഡ് ഓപ്പണര്‍ സെയ്‌ഫേര്‍ട്ടിന്റേതു പോലെ ഇടിവെട്ട് ഇന്നിങ്‌സാണ് നായകന്‍ രോഹിത് ശര്‍മയില്‍ നിന്നും ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു റണ്‍സെടുക്കാനേ താരത്തിനായുള്ളു. രോഹിത്തിനെ സോത്തിയുടെ ബൗളിങില്‍ ലോക്കി ഫെര്‍ഗൂസന്‍ പിടികൂടുകയായിരുന്നു.

ധവാന്‍ ബൗള്‍ഡ്

ധവാന്‍ ബൗള്‍ഡ്

ആക്രമിച്ചു കളിച്ച ശിഖര്‍ ധവാന്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ലോക്കി ഫെര്‍ഗൂസനിലൂടെ ന്യൂസിലാന്‍ഡ് തിരിച്ചടിച്ചു. 18 പന്തില്‍ നിന്നും രണ്ടു ബൗണ്ടറികളു മൂന്നു സിക്‌സറുമടക്കം 29 റണ്‍സെടുത്ത ധവാനെ ഫെര്‍ഗൂസന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇന്ത്യ രണ്ടു വിക്കറ്റിന് 51.

Story first published: Wednesday, February 6, 2019, 15:57 [IST]
Other articles published on Feb 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X