വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്, ശ്രീലങ്കയെ പുലിമടയില്‍ ചെന്ന് വീഴ്ത്തിയത് 34 റണ്‍സിന്!

By Muralidharan

കൊളംബോ: ക്രിക്കറ്റിലെ പുലികളാണ് ശ്രീലങ്ക. അങ്ങനെ നോക്കുമ്പോള്‍ അവരുടെ ജൂനിയര്‍ ടീം പുലിക്കുട്ടികളും. അണ്ടര്‍ 19 ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ പുലിമടയില്‍ ചെന്ന് പുലിക്കുട്ടികളെ വീഴ്ത്തിയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ ജേതാക്കളായത്. ആവേശകരമായ ഫൈനലില്‍ 34 റണ്‍സിനായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ കുട്ടികളുടെ വിജയം.

Read Also: ചെന്നൈ കിംഗ്‌സ്, ഇന്ത്യന്‍ ടീം... അശ്വിനെ താരമാക്കിയത് ധോണിയല്ലേ.. ആ ധോണിയെ അശ്വിന്‍ അങ്ങനെയങ്ങ് മറക്കാമോ?

ഇന്ത്യ ഉയര്‍ത്തിയ 274 റണ്‍സിന്റെ വിജയലക്ഷ്യം കണ്ണും പൂട്ടി ശ്രീലങ്ക അടിച്ചെടുക്കുമെന്ന് തോന്നി. എന്നാല്‍ മുപ്പത്തെട്ടാം ഓവറില്‍ ലങ്കന്‍ സ്‌കോര്‍ മൂന്നിന് 196 എന്ന നിലയില്‍ എത്തിയതോടെ ഇന്ത്യ ഒരു കളി കളിച്ചു, വിജയവും കപ്പും ഇന്ത്യയിലേക്ക്. അതാണ് കളി....

ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ നേടി. ആദ്യത്തെ അഞ്ച് പേരാണ് ഇന്ത്യയുടെ സ്‌കോറിന് അടിത്തറയിട്ടത്. ഓപ്പണര്‍ ഷാ 39ഉം റാണ 71ഉം റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 70 റണ്‍സെടുത്തപ്പോള്‍ ശര്‍മ 29ഉം സല്‍മാന്‍ ഖാന്‍ 26ഉം റണ്‍സെടുത്തു. അമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ എട്ട് വിക്കറ്റിന് 273.

 ശ്രീലങ്ക പേടിപ്പിച്ചു

ശ്രീലങ്ക പേടിപ്പിച്ചു

മുപ്പത്തിയെട്ടാം ഓവര്‍ വരെ ശ്രീലങ്കയുടെ കയ്യിലായിരുന്നു കളി. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 198 റണ്‍സിലെത്തിയിരുന്നു ആതിഥേയര്‍. 62 റണ്‍സുമായി കെല്ലി, 53 റണ്‍സുമായി മെന്‍ഡിസ് എന്നിവരാണ് ലങ്കയുടെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ അവിടുന്നങ്ങോട്ട് കളി തിരിഞ്ഞു.

ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു

ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു

അവസാനത്തെ ആറ് ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് ലങ്കയ്ക്ക് നേടിക്കൊടുത്തത് വെറും 43 റണ്‍സ്. പത്തിന് മേലെ ഓവറുകളിലാണ് ഇത്. കളിയുടെ അവസാന നിമിഷങ്ങളില്‍ ഇന്ത്യ ശരിക്കും പിടിമുറുക്കിയതോടെ ലങ്ക തളര്‍ന്നു.

ക്യാപ്റ്റന്‍ തന്നെ നയിച്ചു

ക്യാപ്റ്റന്‍ തന്നെ നയിച്ചു

പത്തോവറില്‍ 37 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ തിരിച്ചടിക്ക് നേതൃത്വം കൊടുത്തത്. 29 റണ്‍സും നേടിയ ശര്‍മ തന്നെയാണ് കലാശക്കളിയിലെ മാന്‍ ഓഫ് ദ മാച്ച്. റാണയാണ് മാന്‍ ഓഫ് ദ സീരിസ്.

Story first published: Saturday, December 24, 2016, 8:26 [IST]
Other articles published on Dec 24, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X