വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചുക്കാന്‍ പിടിച്ചത് അശ്വിന്‍... അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ തിരിച്ചടി, ഓസീസ് 7ന് 191

അശ്വിന്‍ ഇന്ത്യക്കു വേണ്ടി മൂന്നു വിക്കറ്റെടുത്തു

By Manu
1
43623

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു നേരിയ മുന്‍തൂക്കം. ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനത്തിലൂടെയാണ് ഓസീസിനെ വരിഞ്ഞുകെട്ടി ഇന്ത്യ കളിയിലേക്കു തിരിച്ചുവന്നത്. ആദ്യ ദിനം ഓസീസ് ബൗളര്‍മാരുടെ ഊഴമായിരുന്നെങ്കില്‍ രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങുവാഴുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 250 റണ്‍സ് പിന്തുടര്‍ന്ന കംഗാരുപ്പട രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് റണ്‍സെന്ന 191 നിലയിലാണ്. മൂന്നു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്ക് 59 റണ്‍സ് കൂടി വേണം.

1

ട്രാവിസ് ഹെഡ്ഡിന്റെ അര്‍ധസെഞ്ച്വറിയാണ് ഓസീസ് ഇന്നിങ്‌സിന് കരുത്തായത്. റണ്‍സുമായി ഹെഡ്ഡ് പുറത്താവാതെ 61 റണ്‍സുമായി ക്രീസിലുണ്ട്. 149 പന്തില്‍ ആറു ബൗണ്ടറികളടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. മിച്ചെല്‍ സ്റ്റാര്‍ക്കാണ് (8*) കളി അവസാനിപ്പിക്കുമ്പോള്‍ ഒപ്പമുള്ളത്. ആരോണ്‍ ഫിഞ്ച് (0), മാര്‍ക്കസ് ഹാരിസ് (26), ഉസ്മാന്‍ ഖവാജ (28), ഷോണ്‍ മാര്‍ഷ് (2), പീറ്റര്‍ ഹാന്‍ഡ്‌സോംബ് (34), ടിം പെയ്ന്‍ (5), പാറ്റ് കമ്മിന്‍സ് (10) എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റെടുത്ത അശ്വിനാണ് ഇന്ത്യന്‍ ബൗളിങിന്റെ ചുക്കാന്‍ പിടിച്ചത്. ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതമെടുത്തു.

നേരത്തേ ഒമ്പതിന് 250 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ഇതേ സ്‌കോറില്‍ തന്നെ പുറത്തായി. ജോഷ് ഹാസ്ല്‍വുഡാണ് മുഹമ്മദ് ഷമിയെ (6) ക്യാപ്റ്റന്‍ ടിം പെയ്‌നിന് സമ്മാനിച്ച് ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീലയിട്ടത്. മൂന്നു വിക്കറ്റെടുത്ത ഹാസ് ല്‍വുഡ് തന്നെയാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

2

123 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് 250 വരെയെത്തിച്ചത്. മുന്‍ ബാറ്റിങ് നിര ദുരന്തമായി മാറിയപ്പോള്‍ പുജാര ഇന്ത്യയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ തന്റെ കന്നി സെഞ്ചറിയാണ് അദ്ദേഹം നേടിയത്. ഇന്ത്യന്‍ നിരയില്‍ മറ്റുള്ളവരൊന്നും അര്‍ധസെഞ്ച്വറി തികച്ചില്ല. രോഹിത് ശര്‍മ 37 റണ്‍സെടുത്ത് പുറത്തായി. റിഷഭ് പന്തും ആര്‍ അശ്വിനും 25 റണ്‍സ് വീതമെടുത്തു പുറത്തായി. ടേസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ ഇറങ്ങിയത്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കുന്നത്. പരിശീലന മല്‍സരത്തിനിടെയേറ്റ പരിക്കുമൂലം യുവ ഓപ്പണര്‍ പൃഥ്വി ഷായും ഈ ടെസ്റ്റില്‍ കളിക്കുന്നില്ല.

തുടക്കം ഗംഭീരം

തുടക്കം ഗംഭീരം

ബൗളിങില്‍ ഉജജ്വലമായാണ് ഇന്ത്യ തുടങ്ങിയത്. അപകരകാരിയായ ആരോണ്‍ ഫിഞ്ചിനെ പൂജ്യത്തിന് ഇന്ത്യ മടക്കുകയായിരുന്നു. തന്റെ മൂന്നാമത്തെ പന്തിലാണ് ഇഷാന്ത് ഫിഞ്ചിന്റെ കുറ്റി തെറിപ്പിച്ചത്. ഫിഞ്ച് മടങ്ങുമ്പോള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡ് തുറന്നിരുന്നില്ല.

ഫിഞ്ചിന്റെ പുറത്താവല്‍

ഫിഞ്ചിനെ ഇഷാന്ത് ക്ലീന്‍ ബൗള്‍ഡാക്കുന്ന വീഡിയോ കാണാം

കൂട്ടുകെട്ട് തകര്‍ത്ത് അശ്വിന്‍

കൂട്ടുകെട്ട് തകര്‍ത്ത് അശ്വിന്‍

മാര്‍കസ് ഹാരിസ്- ഉസ്മാന്‍ ഖവാജ കൂട്ടുകെട്ട് കരുത്താര്‍ജിക്കുന്നതിനിടെയാണ് അശ്വിനിലൂടെ ഇന്ത്യ അടുത്ത പ്രഹരമേല്‍പ്പിച്ചത്. 22ാം ഓവറിലെ ആദ്യത്തെ പന്തില്‍ ഹാരിസിനെ (26) അശ്വിന്‍ പുറത്താക്കുകയായിരുന്നു. സില്ലി പോയിന്റില്‍ മുരളി വിജയ്ക്ക് അനായാസ ക്യാച്ച് നല്‍കിയാണ് ഹാരിസ് ക്രീസ് വിട്ടത്. 57 പന്തില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

മാര്‍ഷിനെ ബൗള്‍ഡാക്കി അശ്വിന്‍

മാര്‍ഷിനെ ബൗള്‍ഡാക്കി അശ്വിന്‍

ലഞ്ച് ബ്രേക്കിന് ശേഷം കളി പുനരാരംഭിച്ച് തൊട്ടുപിന്നാലെ ഇന്ത്യ മൂന്നാമത്തെയും വിക്കറ്റ് കൊയ്തു. ഇന്ത്യക്കെതിരേ നേരത്തേ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഷോണ്‍ മാര്‍ഷാണ് (2) പുറത്തായത്. അശ്വിന്റെ ബൗളിങില്‍ ഷോട്ടിനു ശ്രമിച്ച മാര്‍ഷ് ബൗള്‍ഡായി ക്രീസ് വിടുകയായിരുന്നു. ഓസീസ് മൂന്നിന് 59

മാര്‍ഷിന്റെ മടക്കം ഇങ്ങനെ

ഷോണ്‍ മാര്‍ഷിനെ അശ്വിന്‍ ബൗള്‍ഡാക്കുന്നതിന്റെ വീഡിയോ കാണാം

അഡ്‌ലെയ്ഡില്‍ അശ്വമേധം

അഡ്‌ലെയ്ഡില്‍ അശ്വമേധം

അശ്വിനിലൂടെ ഇന്ത്യ കംഗാരുപ്പടയ്ക്ക് അടുത്ത പ്രഹരവുമേല്‍പ്പിച്ചു. കളിയില്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിക്കറ്റാണിത്. ഇത്തവണ ഓസീസിന്റെ വിശ്വസ്തനായ ഉസമാന്‍ ഖവാജയെയാണ് ഇന്ത്യ പുറത്താക്കിയത്. 28 റണ്‍സെടുത്ത ഖവാജയെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു സമ്മാനിക്കുകയായിരുന്നു.ഓസീസ് 40 ഓവറില്‍ നാലിന് 87

അശ്വിന്‍ മാജിക്ക്

അശ്വിന്റെ ബൗളിങില്‍ ഉസ്മാന്‍ ഖവാജ പുറത്താവുന്നു. വീഡിയോ

ബുംറയുടെ ഊഴം

ബുംറയുടെ ഊഴം

ഓരോ കൂട്ടുകെട്ടും കരുത്താര്‍ജിക്കുമ്പോള്‍ നിര്‍ണായക ബ്രേക്ത്രൂകള്‍ നേടിയ ഇന്ത്യ കളിയില്‍ പിടിമുറുക്കുകയാണ്. പീറ്റര്‍ ഹാന്‍ഡ്‌സോംബ്- ട്രാവിസ് ഹെഡ്ഡ് അഞ്ചാം വിക്കറ്റില്‍ 33 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ സഖ്യം ഓസീസിനെ മുന്നോട്ട് നയിക്കവെയാണ് ഹാന്‍ഡ്‌സോംബിനെ (34) പുറത്താക്കി ബുംറയിലൂടെ ഇന്ത്യ അഞ്ചാം വിക്കറ്റ് നേടിയത്.
93 പന്തില്‍ നാലു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത ഹാന്‍ഡ്‌സോംബിനെ ബുംറയുടെ ബൗളിങില്‍ പന്ത് പിടികൂടുകയായിരുന്നു

നായകനും ഫ്‌ളോപ്പ്

നായകന്‍ ടിം പെയ്‌നിനും ഓസ്‌ട്രേലിയയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനായില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ കത്തിക്കയറിയതോടെ ഓസീസിന് ആറാം വിക്കറ്റും നഷ്ടമായി. 20 പന്തില്‍ അഞ്ച് റണ്‍സെടുത്ത പെയ്‌നിനെ ഇഷാന്ത് പുറത്താക്കുകയായിരുന്നു. പന്താണ് ക്യാച്ചെടുത്തത്. ടീം സ്‌കോര്‍ 127ല്‍ വച്ചാണ് പെയ്ന്‍ ക്രീസ് വിട്ടത്.
ഈ വിക്കറ്റോടെ ടെസ്റ്റില്‍ ഓസീസിനെതിരേ ഇഷാന്ത് 50 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു.

വീണ്ടും ബുംറ

വീണ്ടും ബുംറ

ഓസ്‌ട്രേലിയയുടെ ഏഴാം വിക്കറ്റ് ബുംറയ്ക്കായിരുന്നു. പേസര്‍ പാറ്റ് കമ്മിന്‍സിനെയാണ് ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. 10 റണ്‍സാണ് താരം നേടിയത്. അംപയര്‍ ഔട്ട് വിധിച്ചപ്പോള്‍ ഓസ്‌ട്രേലിയ ഇത് റിവ്യു ചെയ്‌തെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ടീം സ്‌കോര്‍ 177ല്‍ വച്ചാണ് കമ്മിന്‍സ് കളംവിട്ടത്.

Story first published: Friday, December 7, 2018, 12:57 [IST]
Other articles published on Dec 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X