ക്ലാസെടുത്ത് ധവാന്‍, വട്ടം കൂടി ശ്രീലങ്കന്‍ താരങ്ങള്‍, എന്താണ് ഇന്ത്യന്‍ നായകന്‍ ഉപദേശിച്ചത്?

കൊളംബോ: ചരിത്രത്തിലാദ്യമായി ശ്രീലങ്കയോട് ഇന്ത്യ ടി20 പരമ്പര തോറ്റെങ്കിലും ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന പരമ്പര തന്നെയായിരുന്നു ഇത്. പാതിവഴിയില്‍ പരമ്പര ഉപേക്ഷിക്കാമായിരുന്നെങ്കിലും യുവതാരങ്ങളെ ഉപയോഗിച്ച് പൊരുതാന്‍ കാണിച്ച ധവാന്റെയും സഹതാരങ്ങളുടെയും മനോവീര്യത്തിന് കൈയടിക്കാതെ തരമില്ല.

ഏകദിന പരമ്പരയില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ ധവാന് സാധിച്ചെങ്കിലും ടി20 പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് തന്നെ പറയാം. ആദ്യമായി ശ്രീലങ്ക ഇന്ത്യക്കെതിരേ ടി20 പരമ്പര നേടുമ്പോള്‍ ഇന്ത്യയെ നയിച്ച നായകനെന്ന നാണക്കേട് ധവാനുണ്ടെങ്കിലും അല്‍പ്പം പോലും തലകുനിക്കാതെ ധീരമായി തന്നെയാണ് അദ്ദേഹം കളം വിട്ടത്. മൂന്നാം മത്സര ശേഷം ധവാന്‍ സംസാരിക്കുന്നത് ചുറ്റും നിന്ന് ശ്രദ്ധയോടെ ശ്രവിക്കുന്ന ശ്രീലങ്കന്‍ താരങ്ങളുടെ ചിത്രം പുറത്തുവന്നിരുന്നു. എന്താണ് ധവാന്‍ സംസാരിച്ചത്? ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണക തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

സീനിയര്‍ താരങ്ങളില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്

സീനിയര്‍ താരങ്ങളില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്

'സീനിയര്‍ താരങ്ങളില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഇന്ത്യയുടെ പരിചയസമ്പന്നരായ താരങ്ങളില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ യുവതാരങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. തങ്ങളോട് സംസാരിക്കുന്നതിന് തയ്യാറായ ശിഖര്‍ ധവാനോട് വളരെ നന്ദിയുണ്ട്. 10 വര്‍ഷത്തിന് മുകളില്‍ അന്താരാഷ്ട്ര പരിചയമുള്ള താരമാണ് ധവാന്‍. എങ്ങനെയാണ് മത്സരത്തിനായി തയ്യാറെടുക്കുന്നതെന്നാണ് ചോദിച്ചത്. കൂടാതെ എങ്ങനെയാണ് പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും ചോദിച്ചു. പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ മാസ്റ്റര്‍മാരാണ്. ധവാനെപ്പോലൊരു താരത്തോട് സംസാരിക്കുന്നത് ക്രിക്കറ്റിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കും'-ധസുന്‍ ഷണക പറഞ്ഞു.

രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചതെന്ത്?

രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചതെന്ത്?

ഏകദിന പരമ്പരക്കിടെ മഴ പെയ്ത് മത്സരം തടസപ്പെട്ടപ്പോള്‍ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണകയോട് സംസാരിക്കുന്ന ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ദ്രാവിഡിനോട് എന്താണ് സംസാരിച്ചതെന്നതിനെക്കുറിച്ചും ശ്രീലങ്കന്‍ നായകന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. 'എങ്ങനെയാണ് മത്സരത്തെ മാനസികമായ സമീപിക്കുന്നത് എന്നതിനെക്കുറിച്ച് ദ്രാവിഡുമായി സംസാരിച്ചത്. കളത്തില്‍ എപ്പോഴും പോസിറ്റീവായാണ് ഇന്ത്യന്‍ താരങ്ങള്‍ കാണപ്പെടുന്നത്. ഇതിനെക്കുറിച്ചും സംസാരിച്ചു'-ഷണക പറഞ്ഞുനിര്‍ത്തി.

പരസ്പര ബഹുമാനത്തോടെ കളിച്ചുവെന്ന് ധവാന്‍

പരസ്പര ബഹുമാനത്തോടെ കളിച്ചുവെന്ന് ധവാന്‍

ഇരു ടീമും മികച്ച മത്സര ബുദ്ധിയോടെയാണ് കളിച്ചത്. പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കാന്‍ ഇരു ടീമിനുമായി. ശ്രീലങ്കന്‍ നായകനും താരങ്ങളും പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ പങ്കുവെക്കാന്‍ സാധിച്ചു. ഞാന്‍ സംസാരിച്ച കാര്യങ്ങള്‍ അവര്‍ക്കിഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്-ധവാന്‍ പറഞ്ഞു. എന്നാല്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയതോടെ ടി20 ലോകകപ്പിനുള്ള ടീമിലെ ധവാന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം.


For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, July 30, 2021, 19:14 [IST]
Other articles published on Jul 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X