വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: തട്ടകത്തില്‍ ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച, ഇന്ത്യക്കെതിരായ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ

നോട്ടിങ്ഹാം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 183 റണ്‍സിനാണ് കൂടാരം കയറിയത്. വാലറ്റത്ത് സാം കറാന്‍ (27*) നടത്തിയ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കിലും ഇതിലും വലിയ തകര്‍ച്ച ഇംഗ്ലണ്ടിന് നേരിടേണ്ടി വരുമായിരുന്നു. നായകന്‍ ജോ റൂട്ട് (64), ജോണി ബെയര്‍സ്‌റ്റോ (29) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ജോസ് ബട്‌ലര്‍ പൂജ്യത്തിന് പുറത്തായത് ടീമിന് തിരിച്ചടിയായി.

മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സെന്ന നിലയിലാണ്. 10 വിക്കറ്റ് ശേഷിക്കെ ആതിഥേയരേക്കാള്‍ 162 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. സമീപകാലത്തെ ഇംഗ്ലണ്ടിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ പരമ്പര കൈവിട്ട ഇംഗ്ലണ്ടിന്റെ ഇന്ത്യക്കെതിരായ അഞ്ച് കുറഞ്ഞ ടെസ്റ്റ് സ്‌കോറുകള്‍ പരിശോധിക്കാം.

2021ല്‍ 81ന് പുറത്ത്

2021ല്‍ 81ന് പുറത്ത്

ഇംഗ്ലണ്ടിന്റെ അവസാന ഇന്ത്യന്‍ പര്യടനത്തിലാണ് ടീമിന്റെ ഏറ്റവും നാണംകെട്ട സ്‌കോര്‍ പിറന്നത്. 81 റണ്‍സിനാണ് ഇംഗ്ലണ്ട് ബാറ്റിങ് നിര കൂടാരം കയറിയത്. അഹമ്മദാബാദ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലായിരുന്നു ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ച. 30.4 ഓവറിനുള്ളില്‍ ഇംഗ്ലണ്ട് 81 റണ്‍സില്‍ ഓള്‍ഔട്ടായി.അക്ഷര്‍ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 25 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സായിരുന്നു ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

1971 ല്‍ 101ന് പുറത്ത്

1971 ല്‍ 101ന് പുറത്ത്

1971ല്‍ ലണ്ടനില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. ഇന്ത്യ ഇംഗ്ലണ്ടില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയ മത്സരം കൂടിയായിരുന്നു ഇത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഭഗ്‌വത് ചന്ദ്രശേഖറിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 38 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹത്തിന്റെ ആറ് വിക്കറ്റ് പ്രകടനം. ശ്രീനിവാസ് വെങ്കട്ടരാഘവന്‍ രണ്ട് വിക്കറ്റും മത്സരത്തില്‍ നേടി. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അജിത് വഡേക്കര്‍ (45), ദിലീപ് സര്‍ദേശായി (40), ഗുണ്ടപ്പ വിശ്വനാഥ് (33) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് വിജയം നേടിയെടുത്തത്.

1981ലും 1986ലും 102ന് പുറത്ത്

1981ലും 1986ലും 102ന് പുറത്ത്

1981ലും 1986ലും ഇംഗ്ലണ്ട് 102 റണ്‍സിന് പുറത്തായി. 1981ല്‍ മുംബൈയില്‍ നടന്ന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് ഇംഗ്ലണ്ട് വന്‍ തകര്‍ച്ച നേരിട്ടത്. 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 26.2 ഓവറില്‍ പുറത്തായി. കപില്‍ ദേവ് 70 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയപ്പോള്‍ മദന്‍ ലാല്‍ 23 റണ്‍സിന് അഞ്ച് വിക്കറ്റും നേടി. ഇയാന്‍ ബോത്തമായിരുന്നു ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

1986ല്‍ നടന്ന ടെസ്റ്റ് പരമ്പരയിലും സമാന തകര്‍ച്ച ഇംഗ്ലണ്ട് നേരിട്ടു. 102 റണ്‍സിനാണ് ഒന്നാം ഇന്നിങ്‌സില്‍ അവര്‍ തകര്‍ന്നത്. ഇന്ത്യയുടെ 272 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങവെയാണ് ഇംഗ്ലണ്ടിന് ഇത്തരമൊരു തകര്‍ച്ച നേരിട്ടത്. 45.1 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ പിടിച്ചുനിന്നത്. റോജര്‍ ബിന്നി 40 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രണ്ടാം ഇന്നിങ്‌സില്‍ 128 റണ്‍സിനും തട്ടകത്തില്‍ ഇംഗ്ലണ്ട് പുറത്തായി.

 2021ല്‍ 112ന് പുറത്ത്

2021ല്‍ 112ന് പുറത്ത്

ഇംഗ്ലണ്ടിന്റെ അവസാന ഇന്ത്യന്‍ പര്യടനത്തിലെ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 112 റണ്‍സിനും ഇംഗ്ലണ്ട് പുറത്തായി. രാത്രി-പകല്‍ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് പിഴച്ചു. അരങ്ങേറ്റ താരം അക്ഷര്‍ പട്ടേല്‍ 38 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് പിഴുതതോടെ 48.4 ഓവറില്‍ 112 എന്ന ചെറിയ സ്‌കോറില്‍ ഇംഗ്ലണ്ട് ഒതുങ്ങി. ജോണി ബെയര്‍‌സ്റ്റോ,സാക്ക് ക്രോളി,ബെന്‍ സ്‌റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍,ബെന്‍ ഫോക്‌സ് എന്നിവരെയെല്ലാം അക്ഷര്‍ മടക്കി. സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റും മത്സരത്തില്‍ സ്വന്തമാക്കി. ഇന്ത്യയുടെ ബാറ്റിങ് നിരയും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 81 റണ്‍സിനും പുറത്തായതോടെ ഇന്ത്യ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കി.

1986ല്‍ 128 റണ്‍സിന് പുറത്ത്

1986ല്‍ 128 റണ്‍സിന് പുറത്ത്

1986ലെ ടെസ്റ്റില്‍ 128 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായതാണ് പട്ടികയിലെ അഞ്ചാം സ്ഥാനത്ത്. ലീഡ്‌സില്‍ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിങ് തകര്‍ച്ച. 408 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നിലുയര്‍ത്താന്‍ ഇന്ത്യക്കായി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 128 റണ്‍സിനൊതുങ്ങിയതോടെ 279 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 26 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയത് മനീന്ദര്‍ സിങ്ങിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കപില്‍ ദേവും മത്സരത്തില്‍ പന്തുകൊണ്ട് തിളങ്ങി. ദിലീപ് വെങ്‌സര്‍ക്കാര്‍ നേടി 61,102 റണ്‍സുകളാണ് മത്സരത്തില്‍ ഇന്ത്യക്ക് കരുത്തായത്. ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ചരിത്ര പരമ്പര നേടാനും സാധിച്ചു.

2021ലെ ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ സ്‌കോറുകള്‍

2021ലെ ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ സ്‌കോറുകള്‍

ഈ വര്‍ഷം ഇന്ത്യക്കെതിരായി ഇംഗ്ലണ്ട് കളിക്കുന്ന അഞ്ചാമത്തെ ടെസ്റ്റ് മത്സരമാണിത്. ഒമ്പത് ഇന്നിങ്‌സില്‍ രണ്ട് തവണ മാത്രമാണ് 200ന് മുകളില്‍ ഇംഗ്ലണ്ടിന് സ്‌കോര്‍ നേടാനായതെന്നതാണ് ഏറ്റവും നാണക്കേടുണ്ടാക്കുന്ന കാര്യം. ഇന്ത്യയില്‍ നാല് മത്സര ടെസ്റ്റ് പരമ്പര കൈവിട്ടാണ് ഇപ്പോള്‍ തട്ടകത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ നേരിടുന്നത്. ചെന്നൈയില്‍ 178,578 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ടിന്റെ സ്‌കോര്‍. ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറി പ്രകടനമാണ് 578 എന്ന സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്.

എന്നാല്‍ ചെന്നൈയില്‍ത്തന്നെ നടന്ന രണ്ടാം മത്സരത്തില്‍ 164,134 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ട് പുറത്തായത്. സ്പിന്നര്‍മാരുടെ ബൗളിങ്ങിന് മുന്നിലാണ് ഇംഗ്ലണ്ട് ബാറ്റിങ് നിര തകര്‍ന്നത്. അഹമ്മദാബാദ് ടെസ്റ്റിലും വലിയ തകര്‍ച്ചയാണ് ഇംഗ്ലണ്ട് നേരിട്ടത്. 81,112 എന്നിങ്ങനെ സ്‌കോറുകള്‍ക്കൊതുങ്ങി. അഹമ്മദാബാദില്‍ത്തന്നെ നടന്ന നാലാം ടെസ്റ്റില്‍ 135,205 എന്ന സ്‌കോറിലും ഇംഗ്ലണ്ട് ഒതുങ്ങി.

തട്ടകത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് വമ്പന്‍ സ്‌കോര്‍ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ്. പേസ് പിച്ചൊരുക്കി ഇന്ത്യയെ വീഴ്ത്താമെന്ന് കരുതിയ ഇംഗ്ലണ്ടിന് അതേ നാണയത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ മറുപടി നല്‍കിയതോടെയാണ് 183 എന്ന സ്‌കോറില്‍ ഇംഗ്ലണ്ട് ഒതുങ്ങിയത്.

Story first published: Thursday, August 5, 2021, 12:16 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X