വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ഇംഗ്ലീഷ് പരീക്ഷയില്‍ ഇന്ത്യക്ക് ഫുള്‍മാര്‍ക്ക്; റാങ്കോടെ പാസ്സായി കുല്‍ദീപും രോഹിതും

നോട്ടിങ്ഹാം: ട്വന്റി-ട്വന്റി പരമ്പരയ്ക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യക്ക് ഗംഭീര തുടക്കം. ട്വന്റി-ട്വന്റി പരമ്പര കൈക്കലാക്കിയ കോലിപ്പട ഏകദിന പരമ്പരയിലും ആതിഥേയര്‍ക്കു മുന്‍പേ ഒരുപടി മുന്നിലെത്തിയിരിക്കുകയാണ്. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ഇന്ത്യക്ക് കഴിഞ്ഞു.

റെക്കോഡിട്ട് കുല്‍ദീപ് യാദവ്; മറികടന്നത് മറ്റൊരു ഇന്ത്യന്‍ താരത്തെ

റെക്കോഡിട്ട് കുല്‍ദീപ് യാദവ്; മറികടന്നത് മറ്റൊരു ഇന്ത്യന്‍ താരത്തെ

യുകെ പര്യടനത്തില്‍ എതിരാളികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. അയര്‍ലാന്‍ഡിനെതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്കു പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിലും കുല്‍ദീപ് ബാറ്റ്‌സ്മാന്‍മാരെ കറക്കി വീഴ്ത്തുന്നത് തുടരുകയാണ്.

അയര്‍ലാന്‍ഡിനെതിരായ രണ്ട് മല്‍സരങ്ങളുടെ ടി-ട്വന്റി പരമ്പരയില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് ഇംഗ്ലണ്ടിനെതിരേയും തന്റെ മാസ്മരിക ഫോം തുടരുന്ന കാഴ്ചയാണ് കാണുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി-ട്വന്റിയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് ചൈനാമാന്‍ ബൗളിങ് ശൈലിയിലൂടെ ഒന്നാം ഏകദിന മല്‍സരത്തിലും ആതിഥേയരുടെ അന്തകനായി മാറി.

കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയ 23 കാരനായ കുല്‍ദീപ് ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോഡും സ്ഥാപിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ ഒരു ഇടംകൈയ്യന്‍ സ്പിന്നറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലൂടെ കുല്‍ദീപ് സ്വന്തം പേരില്‍ കുറിച്ചത്. 10 ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് ഇംഗ്ലീഷ് താരങ്ങളെയാണ് താരം കടപുഴക്കിയത്. കുല്‍ദീപിന്റെ അവിസ്മരണീയ പ്രകടനത്തിനു മുന്നില്‍ തകര്‍ന്നത് മറ്റൊരു ഇന്ത്യന്‍ ഇടംകൈയ്യന്‍ സ്പിന്നറായ മുരളി കാര്‍ത്തികിന്റെ റെക്കോഡാണ്. 2007ല്‍ ഓസ്‌ട്രേലിയക്കെതിരേ 27 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് കാര്‍ത്തിക് വീഴ്ത്തിയത്. ഇംഗ്ലണ്ടിനനെതിരേ ഒരു സ്പിന്നര്‍ നേടുന്ന ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണ് കുല്‍ദീപിന്റേത്. 11 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശാഹിദ് അഫ്രീദിയുടെ നേട്ടമാണ് കുല്‍ദീപ് മറികടന്നത്.

ഏകദിനത്തില്‍ കുല്‍ദീപിന്റെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലൂടെ സ്വന്തമാക്കിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ നാലാമത്തെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. നേരത്തെ, 2014ല്‍ ബംഗ്ലാദേശിനെതിരേ വെറും നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഇന്ത്യന്‍ ബൗളര്‍മാരിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 12 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്്ത്തിയ സ്റ്റാര്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ, ഇംഗ്ലണ്ടിനെതിരേ 23 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയ ആശിഷ് നെഹ്‌റ എന്നിവരാണ് ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെയും മൂന്നാമത്തെയും ബൗളിങ് പ്രകടനം നടത്തിയ താരങ്ങള്‍.

വെടിക്കെട്ട് തുടര്‍കഥയാക്കി ഹിറ്റ്മാന്‍

വെടിക്കെട്ട് തുടര്‍കഥയാക്കി ഹിറ്റ്മാന്‍


ട്വന്റി-ട്വന്റി പരമ്പരയ്ക്കു പിന്നാലെ ഏകദിനത്തിലും വെടിക്കെട്ട് ബാറ്റിങ് തുടരുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. അയര്‍ലാന്‍ഡിനെതിരായ ഒന്നാം ടി-ട്വന്റിയില്‍ മൂന്ന് റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായ രോഹിത് ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായ രണ്ട് മല്‍സരങ്ങളില്‍ സെഞ്ച്വറി നേട്ടവുമായി മിന്നിയിരിക്കുകയാണ്.

മൂന്നാം ടി-ട്വന്റിയില്‍ സെഞ്ച്വറിയിലൂടെ ഇംഗ്ലണ്ടിനെ തല്ലിതകര്‍ത്ത ഹിറ്റ്മാന്‍ നോട്ടിങ്ഹാമിലെ ഒന്നാം ഏകദിനത്തിലും മാസ്മരിക ഫോം ആവര്‍ത്തിക്കുകയായിരുന്നു. ബൗളിങില്‍ കുല്‍ദീപ് യാദവാണെങ്കില്‍ ബാറ്റിങില്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയേക്കാള്‍ ഇംഗ്ലീഷ് പടയ്ക്ക് തലവേദനയാവുന്നത് രോഹിതിന്റെ വെടിക്കെട്ട് ഇന്നിങ്‌സുകളാണ്.

പുറത്താവാതെ 114 പന്തില്‍ 15 ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 137 റണ്‍സ് അടിച്ചുകൂട്ടിയ നോട്ടിങ്ഹാമില്‍ കുല്‍ദീപിനൊപ്പം രോഹിതും ഇന്ത്യയുടെ ഹീറോയായത്. രോഹിതിനൊപ്പം കോലിയും ഫോമിലെത്തിയത് ഇനി വരാന്‍ പോവുന്ന മല്‍സരങ്ങളില്‍ ഇന്ത്യക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കും. 82 പന്തില്‍ ഏഴ് ബൗണ്ടറിയോടെ 75 റണ്‍സാണ് കോലി ഒന്നാം ഏകദിനത്തില്‍ നേടിയത്.

ഇംഗ്ലണ്ടിന് തിരിച്ചടി തുടരുന്നു; ഏകദിന പരമ്പരയില്‍ ഹെയ്ല്‍സില്ല

ഇംഗ്ലണ്ടിന് തിരിച്ചടി തുടരുന്നു; ഏകദിന പരമ്പരയില്‍ ഹെയ്ല്‍സില്ല

ടി-ട്വന്റി പരമ്പര കൈവിട്ടതിനു പിന്നാലെ സ്വന്തം നാട്ടില്‍ ഏകദിന പരമ്പരയും ഇന്ത്യക്ക് മുന്നില്‍ അടിയറവ് വയ്‌ക്കേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ് ഇംഗ്ലണ്ട്. കംഗാരു ഫ്രൈ വച്ചത് പോലെ നിസ്സാരമല്ല ഇന്ത്യക്കെതിരേ കളിക്കുന്നത് എന്ന് ഇതിനോടകം തന്നെ ഇംഗ്ലണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്.

കുല്‍ദീപ് യാദവിന്റെ ബൗളിങ് പ്രകടനം വെല്ലുവിളിയാണെന്ന് പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍. ഒരുവശത്ത് ഇന്ത്യ മികച്ച ഫോം തുടരുമ്പോള്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പരിക്ക് മൂലം ഏകദിന പരമ്പരയില്‍ തന്നെ കളിക്കില്ലെന്ന വാര്‍ത്ത ഇംഗ്ലണ്ടിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മികച്ച ഫോമിലുണ്ടായിരുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അലെക്‌സ് ഹെയ്ല്‍സിന്റെ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്.

ഒന്നാം ഏകദിനത്തിനു മുന്നോടിയായി നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഹെയ്ല്‍സിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ഒന്നാം ഏകദിനത്തില്‍ താരം കളിച്ചിരുന്നില്ല. ഏകദിന പരമ്പരയില്‍ ഹെയ്ല്‍സിന്റെ അഭാവം ഇംഗ്ലണ്ടിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

kuldeep
Story first published: Friday, July 13, 2018, 17:38 [IST]
Other articles published on Jul 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X