വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി ലോകകപ്പില്‍ കളിക്കണം, ഈ കാരണങ്ങള്‍കൊണ്ട്; സുനില്‍ ഗാവസ്‌കര്‍ പറയുന്നു

കൊല്‍ക്കത്ത: അടുത്തവര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ക്രിക്കറ്റ് രാജ്യങ്ങള്‍. ലോകകപ്പിന് മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും പുതിയ കളിക്കാരെ കണ്ടെത്താനും ഇപ്പോഴത്തെ കളിക്കാരുടെ ഫോം നിലനിര്‍ത്താനും ചുരുങ്ങിയ കളികള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍ വരും നാളുകള്‍ നിര്‍ണായകമാണ്.

ക്ലാസിക്കില്‍ ഫെഡററെ വീഴ്ത്തി ജോകോവിച്ച് ഫൈനലില്‍; കിരീടപ്പോര് റഷ്യന്‍ താരവുമായി ക്ലാസിക്കില്‍ ഫെഡററെ വീഴ്ത്തി ജോകോവിച്ച് ഫൈനലില്‍; കിരീടപ്പോര് റഷ്യന്‍ താരവുമായി

പരിചയ സമ്പന്നരായവരെയും യുവ കളിക്കാരെയും അണിനിരത്തിയാകും രാജ്യങ്ങളെല്ലാം എത്തുക. ഇന്ത്യയുടെ സ്ഥിതിയും മറിച്ചല്ല. ലോകത്തിലെ മുന്‍നിര ടീമാണെങ്കിലും ലോകകപ്പിന് എത്തുന്നതിന് മുന്‍പ് പരിഹരിക്കാനായി പ്രശ്‌നങ്ങള്‍ ഏറെയുണ്ട് ഇന്ത്യന്‍ ടീമില്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയ്ക്ക് തലവേദനയുണ്ട്. ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച മുന്‍ ക്യാപ്റ്റന്‍ ധോണിയെക്കുറിച്ചാണ് മറ്റൊരു പ്രധാന ചര്‍ച്ച.

ധോണി ലോകകപ്പിനുണ്ടാകണമെന്ന് ഗാവസ്‌കര്‍

ധോണി ലോകകപ്പിനുണ്ടാകണമെന്ന് ഗാവസ്‌കര്‍

ധോണിയെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്ന് ക്രിക്കറ്റ് നിരീക്ഷകരും മുന്‍ താരങ്ങളുമെല്ലാം വിലയിരുത്തല്‍ നടത്തുന്നുണ്ട്. ബാറ്റിങ് ഫോമിലല്ലാത്ത ധോണി ബാധ്യതയാകുമെന്ന് ഒരുവിഭാഗം പറയുമ്പോള്‍ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് തുണയാകുമെന്നാമെന്നാണ് മറുവിഭാഗത്തിന്റെ വാദം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറും ധോണിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന പക്ഷക്കാരനാണ്.

എന്തുകൊണ്ട് ധോണി കളിക്കണം?

എന്തുകൊണ്ട് ധോണി കളിക്കണം?

ക്യാപ്റ്റന്‍ വിരാട് കോലിക്ക് കളിക്കളത്തിലെ ജോലിഭാരം പകുതി കുറയ്ക്കാന്‍ ധോണിക്കു കഴിയുമെന്നാണ് ഗാവസ്‌കറിന്റെ അഭിപ്രായം. ധോണി ടീമിലുണ്ടാകണമെന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തിന്റെ പരിചയം അത്രയും വിലപ്പെട്ടതാണ്. വിക്കറ്റിന് പിന്നില്‍നിന്നും കളിയെ നിയന്ത്രിക്കാന്‍ ഇപ്പോഴും ധോണിക്കു കഴിയുന്നുണ്ടെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ധോണി ക്യാപ്റ്റന്റെ ഭാരം കുറയ്ക്കുന്നു

ധോണി ക്യാപ്റ്റന്റെ ഭാരം കുറയ്ക്കുന്നു

ബൗളര്‍മാര്‍ക്ക് ധോണി നരന്തരം നിര്‍ദ്ദേശം നല്‍കുന്നു. ഫീല്‍ഡില്‍ ചെറിയ ചെറിയ മാറ്റം വരുത്തുന്നു. ഇത്തരം ഇടപെടലുകള്‍ വിരാട് കോലിക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. വിരാട് കോലിയുടെ വലിയ ഭാരമാണ് ധോണിയിലൂടെ ഇല്ലാതാകുന്നത്. പരിചയസമ്പന്നതയ്ക്ക് പകരംവെയ്ക്കാന്‍ മറ്റൊന്നുമില്ല. അതുകൊണ്ടുതന്നെ ധോണി ഇന്ത്യന്‍ ടീമലുണ്ടായിരിക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

 ടി20യില്‍ ധോണി ഒഴിവായത് ശരിയായ തീരുമാനം

ടി20യില്‍ ധോണി ഒഴിവായത് ശരിയായ തീരുമാനം

ടി20യില്‍ ഋഷഭ് പന്തിന് അവസരം നല്‍കാനായി ധോണി മാറി നിന്നതിനെ ഗാവസ്‌കര്‍ ന്യായീകരിക്കുകയും ചെയ്തു. ധോണിയുടെ തീരുമാനം കൃത്യമാണ്. 2020ലെ ടി20 ലോകകപ്പില്‍ താനുണ്ടാകില്ലെന്ന സൂചനയാണ് ധോണി ഇതിലൂടെ നല്‍കുന്നത്. അതുകൊണ്ടുതന്നെ ടി20യില്‍ മറ്റൊരു വിക്കറ്റ് കീപ്പറെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ധോണിയുടെ ശ്രമമെന്നും ഗാവസ്‌കര്‍ വിലയിരുത്തി.

ധോണി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണം

ധോണി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണം


അതേസമയം, ബാറ്റിങ് ഫോം തിരിച്ചുകൊണ്ടുവരാന്‍ ധോണി ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. രഞ്ജി ട്രോഫിയില്‍ കളിക്കുന്നില്ലെന്ന തീരുമാനം ധോണി തിരുത്തണം. ലോകകപ്പിന് അധിക നാളുകളില്ല. ടി20യില്‍നിന്നും മാറി നില്‍ക്കുന്ന താരത്തിന് ഇപ്പോള്‍ രഞ്ജിയില്‍ കളിക്കാന്‍ സമയമുണ്ട്. യുവ താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ധോണി മാറിനില്‍ക്കുന്നത് എന്നറിയാമെങ്കിലും ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനായി ധോണി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

Story first published: Sunday, November 4, 2018, 12:30 [IST]
Other articles published on Nov 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X