ഗ്ലാഡിയേറ്റര്‍ ലുക്കില്‍ വിന്റേജ് ധോണി... ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ, വൈറലായി വീഡിയോ

Written By:

ദില്ലി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ക്രിക്കറ്റിലേക്കുള്ള വരവ് ആരും മറന്നിട്ടുണ്ടാവില്ല. കഴുത്തോളം നീട്ടി വളര്‍ത്തിയ മുടിയുമായി തനി ഫ്രീക്കനായി ടീം ഇന്ത്യയിലെത്തിയ ധോണി ഇപ്പോള്‍ അടിമുടി മാറിക്കഴിഞ്ഞു,
എങ്കിലും പഴയ ആ ധോണിയെ ഇപ്പോഴും ആരാധകര്‍ക്ക് ഇഷ്ടമാണ്.

ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന നീളന്‍ മുടിക്കാരന്‍ ധോണിയെ ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന ആരാധരുടെ ദുഖം തീര്‍ന്നു. തന്റെ പഴയ ലുക്കില്‍ ഒരിക്കല്‍ക്കൂടി പ്രത്യക്ഷപ്പെട്ട ധോണി ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹം കൂടിയാണ് നിറവേറ്റിയിരിക്കുന്നത്.

പരസ്യചിത്രത്തില്‍

പരസ്യചിത്രത്തില്‍

ഒരു പരസ്യ ചിത്രത്തിലാണ് നീട്ടിവളര്‍ത്തിയ മുടിയുമായി ധോണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോളിവുഡ് ഹീറോ ഗ്ലാഡിയേറ്ററുടെ കോസ്റ്റിയൂമില്‍ ധോണി ശരിക്കും കസറുക തന്നെ ചെയ്തു. താന്‍ മികച്ച ക്രിക്കറ്റര്‍ മാത്രമല്ല അഭിനേതാവും കൂടിയാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രകടനം.

ലൊക്കേഷന്‍ ഡ്രസിങ് റൂം

ലൊക്കേഷന്‍ ഡ്രസിങ് റൂം

ഒരു ടീമിന്റെ ഡ്രസിങ് റൂമില്‍ നടക്കുന്ന സംഭവങ്ങളാണ് പരസ്യത്തിലുള്ളത്. തന്റെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിനെ അനുസ്മരിപ്പിക്കുന്ന മഞ്ഞ നിറത്തിലുള്ള ജഴ്‌സിയയാണ് ധോണിയൊഴികെ മറ്റു താരങ്ങള്‍ ധരിച്ചിരിക്കുന്നത്.

 സ്‌നിക്കേഴ്‌സിന്റെ പരസ്യം

സ്‌നിക്കേഴ്‌സിന്റെ പരസ്യം

സ്‌നിക്കേഴ്‌സ് ചോക്ലേറ്റിന്റെ പരസ്യത്തിലാണ് ഒരിക്കല്‍ക്കൂടി പഴയ ധോണിയെ കാണാന്‍ ആരാധകര്‍ക്കു ഭാഗ്യമുണ്ടായത്. ടീമിന്റെ ഡ്രസിങ് റൂമിലേക്ക് ഗ്ലാഡിയേറ്റര്‍ ലുക്കില്‍ കയറിവരുന്ന ധോണി ബാറ്റേന്തി താരങ്ങളോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബാറ്റുയര്‍ത്തി ഇതു നമ്മളുടെ വാളാണെന്നും അവരോട് പകരം ചോദിക്കണമെന്നും ധോണി ആക്രോശിക്കുന്നതായി പരസ്യത്തില്‍ കാണാം

 മാഹിയല്ല...

മാഹിയല്ല...

ഇതു വെറും സൗഹൃദമല്‍സരം മാത്രമല്ലേയെന്നു ടീമംഗങ്ങളിലൊരാള്‍ പറയുമ്പോള്‍ താന്‍ മാഹിയല്ലെന്നും അദ്ദേഹം കോപിഷ്ടനായി പറയുന്നുണ്ട്.
വിശക്കുമ്പോള്‍ ഏതു കൂള്‍ ക്യാപ്റ്റന്റെയും ക്ഷമ നശിക്കുമെന്ന് പറഞ്ഞുകൊണ്ടു താരങ്ങളിലൊരാള്‍ കൊടുത്ത സ്‌നിക്കേഴ്‌സ് ധോണി കഴിക്കുകയും തുടര്‍ന്നു ഇപ്പോഴത്തെ രൂപത്തിലേക്ക് മാറിയ അദ്ദേഹം താരങ്ങളെയും കൂട്ടി ഡ്രസിങ് റൂമില്‍ നിന്നു പുറത്തേക്കു പോവുന്നതോടെ പരസ്യം അവസാനിക്കകുയാണ്.

പാക് പ്രസിഡന്റ് പോലും അഭിനന്ദിച്ചു

പാക് പ്രസിഡന്റ് പോലും അഭിനന്ദിച്ചു

കരിയറിന്റെ തുടക്കകാലത്ത് ധോണിയുടെ ഹെയര്‍ സ്‌റ്റൈല്‍ പലരെയും ആകര്‍ഷിച്ചിരുന്നു. 2006ല്‍ ഇന്ത്യന്‍ ടീം പാകിസ്താനില്‍ പര്യടനം നടത്തിയപ്പോള്‍ അന്നത്തെ പാക് പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫ് വരെ ധോണിയുടെ ഹെയര്‍ സ്‌റ്റൈലിനെ പുകഴ്ത്തിയിരുന്നു. ധോണിക്ക് നന്നായി ഇണങ്ങുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലുക്ക് മാറ്റം 2007ല്‍

ലുക്ക് മാറ്റം 2007ല്‍

2007ലെ പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ കിരീടമണിഞ്ഞത് ധോണിയുടെ നായകത്വത്തിലായിരുന്നു. ധോണിക്കു കീഴില്‍ ഇന്ത്യയുടെ പരീക്ഷണടീം ഏവരെയും അമ്പരപ്പിച്ചാണ് വിശ്വവിജയികളായത്.
ലോകകപ്പ് വിജയത്തിനു പിന്നാലെ തല മുണ്ഡനം ചെയ്ത ധോണി പിന്നീടൊരിക്കലും പഴയ നീളന്‍ മുടി ലുക്കില്‍ വന്നിട്ടില്ല. ടീമിന്റെ ക്യാപ്റ്റന്‍ പദവിയിലെത്തിയതോടെ വളരെ ഗൗരവമുള്ള ലുക്ക് ധോണി സ്വീകരിക്കുകയായിരുന്നു.

ഡികോക്കിനെതിരേ വാര്‍ണറുടെ കൈയേറ്റശ്രമം!! കൂട്ടത്തല്ല് തലനാരിഴയ്ക്ക് ഒഴിവായി... വീഡിയോ വൈറല്‍

ഐപിഎല്‍: ഇതാണ് കളി... അവസാന പന്ത് വരെ സസ്‌പെന്‍സ്!! 'ചേസിങ് തമ്പുരാനായി' രോഹിത്

Story first published: Monday, March 5, 2018, 14:54 [IST]
Other articles published on Mar 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍