വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയ; ആദ്യ കിരീടത്തിന് ഇംഗ്ലണ്ട്, പോരാട്ടം തീപാറും

ലോകകപ്പ് പോരാട്ടം തീപാറും| Oneindia Malayalam

ലണ്ടന്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇത്തവണ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ 10 ടീമുകള്‍ മാറ്റുരയ്ക്കുമ്പോള്‍ എല്ലാ ടീമുകളും കരുത്തരാണെന്നതാണ് പ്രത്യേകത. ഗ്രൂപ്പ് ഘട്ടങ്ങള്‍ ഒഴിവാക്കി ഓരോ ടീമുകളും ഒരുതവണ ഏറ്റുമുട്ടി മികച്ച നാലു ടീമുകള്‍ സെമി ഫൈനലിലെത്തുന്ന രീതിയാണ് ഇക്കുറി അവതരിപ്പിക്കുന്നത്.

ലോകകപ്പില്‍ ആദ്യം 500 അടിക്കുക ആര്? ടീമിനെ പ്രവചിച്ച് കോലി... അത് ഇന്ത്യയല്ല, ഓസീസും ലോകകപ്പില്‍ ആദ്യം 500 അടിക്കുക ആര്? ടീമിനെ പ്രവചിച്ച് കോലി... അത് ഇന്ത്യയല്ല, ഓസീസും

ലോകകപ്പിനെത്തുന്നവരില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇംഗ്ലണ്ട്. യുവനിരയും പരിചയസമ്പന്നരും ഒത്തിണങ്ങിയ ടീം ലോകകപ്പ് നേടാന്‍ കെല്‍പ്പുള്ളവരാണ്. ഇന്നേവരെ ലോകകപ്പ് നേടിയിട്ടില്ലാത്ത ഇംഗ്ലണ്ട് ഇക്കുറി അത് നേടുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും കരുത്തുറ്റ നിരയുമായാണ് വരവ്. അടുത്തകാലത്തെ മികച്ച പ്രകടനങ്ങള്‍ ഓസ്‌ട്രേലിയയുടെ പ്രതീക്ഷയ്ക്ക് മാറ്റുകൂട്ടുന്നു.


സ്വന്തം നാട്ടില്‍ ഇംഗ്ലണ്ട്

സ്വന്തം നാട്ടില്‍ ഇംഗ്ലണ്ട്

സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങുന്നത് ഇംഗ്ലണ്ടിന്റെ സാധ്യത ഇരട്ടിപ്പിക്കുന്നു. ലോകകപ്പിലെ ഏറ്റവും ആഴമുള്ള ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിന്റേത്. വന്‍ സ്‌കോറുകള്‍ നേടുന്നത് ശീലമാക്കിയ ടീം ലോകകപ്പ് നേടുമെന്നാണ് പ്രവചനം. ജോണി ബെയര്‍സ്‌റ്റോ ജേസണ്‍ റോയ് ഓപ്പണിങ് സഖ്യം സ്‌ഫോടനാത്മകമായ തുടക്കം നല്‍കിയാല്‍ തുടര്‍ന്നുവരുന്നവര്‍ കാര്യങ്ങള്‍ എളുപ്പമാക്കും.

കരുത്തുറ്റ ബാറ്റിങ് നിര

കരുത്തുറ്റ ബാറ്റിങ് നിര

മധ്യനിരയില്‍ ജോ റൂട്ട്, ഇയോയിന്‍ മോര്‍ഗന്‍ എന്നിവരുടെ പരിചയസമ്പത്തും ജോസ് ബട്‌ലറുടെ വെടിക്കെട്ട് ബാറ്റിങ്ങും ടീമിന് തുണയാകും. ബെന്‍ സ്‌റ്റോക്‌സ്, ടോം കറന്‍, മോയീന്‍ അലി എന്നിവരുടെ ഓള്‍ റൗണ്ട് മികവ് ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. ബൗളിങ്ങില്‍ ലിയാം പ്ലങ്കറ്റ്, ക്രിസ് വോക്‌സ് എന്നിവര്‍ക്കൊപ്പം ജോഫ്ര ആര്‍ച്ചര്‍കൂടി ചേര്‍ന്നതോടെ ഇംഗ്ലണ്ട് വിനാശകാരികളാകും.

ഓസ്‌ട്രേലിയയുടെ പ്രകടനം

ഓസ്‌ട്രേലിയയുടെ പ്രകടനം

വിവാദങ്ങള്‍ മറികടന്നെത്തുന്ന ഓസ്‌ട്രേലിയ ലോകകപ്പ് അടുത്തപ്പോള്‍ കൂടുതല്‍ കരുത്തരായി മാറുന്ന കാഴ്ചയാണ് ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ കണ്ടത്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയതോടെ ഓസീസ് നിരയ്ക്ക് പുത്തനുണര്‍വുണ്ടായിക്കഴിഞ്ഞു. ഇരു താരങ്ങളും ഫോം വീണ്ടെടുത്തതും ടീമിന് ആശ്വാസമാണ്. ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖവാജയും ലോകകപ്പില്‍ ഓപ്പണര്‍മാരാകുമെന്നാണ് പ്രതീക്ഷ.

ഓസ്‌ട്രേലിയന്‍ നിര

ഓസ്‌ട്രേലിയന്‍ നിര

വാര്‍ണര്‍ തിരിച്ചെത്തുമ്പോള്‍ മൂന്നാംസ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങാനുള്ള സാധ്യതയാണുള്ളത്. സ്മിത്തും, ഷോണ്‍ മാര്‍ഷും, ഗ്ലെന്‍ മാക്‌സ്‌വെലും മധ്യനിരയിലും മാര്‍ക്കസ് സ്‌റ്റോയ്‌നിസ് ഓള്‍റൗണ്ടറായും ഇടംപിടിക്കും. നഥാന്‍ കോള്‍ട്ടര്‍ നില്‍, പാറ്റ് കമ്മിന്‍സ്, ജേസണ്‍ ബെഹന്‍ഡ്രോഫ്, ആദം സാപ്പ, റിച്ചാര്‍ഡ്‌സണ്‍ എന്നിവരടങ്ങുന്ന ബൗളിങ് നിരയും കരുത്തുറ്റതാണ്. ഇംഗ്ലണ്ടിലെ റണ്ണൊഴുകുന്ന പിച്ചില്‍ ഓസ്‌ട്രേലിയ സെമി കളിക്കുമെന്നാണ് പ്രവചനം.

Story first published: Friday, May 24, 2019, 12:16 [IST]
Other articles published on May 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X