ഐസ് ക്രിക്കറ്റ്: വീരുവിന്റെ ടീമിനെ വീഴ്ത്തി അഫ്രീദിയും സംഘവും... തുടരെ രണ്ടാം ജയം, പരമ്പര

Written By:

സൂറിക്ക്: ലോക ക്രിക്കറ്റിലെ മുന്‍ സൂപ്പര്‍ താരങ്ങള്‍ ഒരിക്കല്‍ക്കൂടി കളിക്കളത്തില്‍ മുഖാമുഖം വന്നു. എന്നാല്‍ ഇത്തവണ പേസും ബൗണ്‍സുമുള്ള പിച്ചിലോ പന്ത് കറങ്ങിത്തിരിയുന്ന സ്പിന്‍ പിച്ചിലോ അല്ല. മരംകോച്ചു തണുപ്പില്‍ മഞ്ഞ് വീഴുന്ന സ്ഥലത്തു പ്രത്യേകം തയ്യാറാക്കിയ പിച്ചിലാണ് ടീമുകള്‍ ഏറ്റുമുട്ടിയത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ഐസ് ക്രിക്കറ്റ് പരമ്പരയില്‍ വീരേന്ദര്‍ സെവാഗ് നയിച്ച ടീമിനെ തോല്‍പ്പിച്ച് ഷാഹിദ് അഫ്രീദി ക്യാപ്റ്റനായ ടീം ജേതാക്കളായി. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ചാണ് അഫ്രീദിയുടെ ടീം 2-0ന് പരമ്പര കൈക്കലാക്കിയത്.

1

ടി20 ഫോര്‍മാറ്റില്‍ നടന്ന രണ്ടാമത്തെ കളിയില്‍ സെവാഗിന്റെ പാലസ് ഡയമണ്ട്‌സ് ടീമിനെ അഫ്രീദിയുടെ റോയല്‍സ് ടീം എട്ടു വിക്കറ്റിന് തുരത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡയമണ്ട്‌സ് 200ലേറെ റണ്‍സ് നേടിയിട്ടും അതു പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. അഞ്ചു വിക്കറ്റിന് 205 റണ്‍സാണ് സൊവാഗിന്റെ ടീം നേടിയത്. ആന്‍ഡ്രു സൈമണ്ട്‌സ് (67*), മുഹമ്മദ് കൈഫ് (57*), സെവാഗ് (46) എന്നിവര്‍ ടീമിനായി തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ചു.

2

മറുപടിയില്‍ ജാക്വിസ് കാലിസ് (90*), ഗ്രേയം സ്മിത്ത് (58), ഒവെയ്‌സ് ഷാ (43*) എന്നിവരുടെ ഇന്നിങ്‌സുകള്‍ റോയല്‍സിനെ അനായാസം വിജയത്തിലെത്തിച്ചു. 16.4 ഓവറില്‍ തന്നെ റോയല്‍സ് ജയത്തിലേക്ക് കുതിച്ചെത്തി.

3

ഡാനിയേല്‍ വെറ്റോറി, ശുഐബ് അക്തര്‍, നതാന്‍ മക്കുല്ലം, അബ്ദുല്‍ റസാഖ് തുടങ്ങിയ വന്‍ താരനിര റോയല്‍സ് ടീമിലുണ്ടായിരുന്നു. മറുഭാഗത്ത് ഡയമണ്ട്‌സിനായി തിലകരത്‌നെ ദില്‍ഷന്‍, മഹേല ജയവര്‍ധനെ, സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍, ലസിത് മലിങ്ക എന്നിവരും കളിച്ചു.

Story first published: Saturday, February 10, 2018, 7:46 [IST]
Other articles published on Feb 10, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍