വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിനിമയിലെ 'മിന്നലും' ക്രിക്കറ്റിലെ 'മിന്നലും' ഒന്നിച്ച്, ആരാധക മനം കീഴടക്കി സഞ്ജുവും ബേസിലും

കളിയും ചിരിയും സൗഹൃദവും സിനിമയും ക്രിക്കറ്റുമെല്ലാം ഇരുവരുടെയും ചര്‍ച്ചകള്‍ക്ക് വിഷയമായപ്പോള്‍ ആരാധകര്‍ അറിയാനാഗ്രഹിച്ച പല കാര്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് ലഭിച്ചത്

1

കൊച്ചി: സിനിമയിലെ മിന്നലും ക്രിക്കറ്റിലെ മിന്നലും ഒന്നിച്ചാല്‍ എന്ത് സംഭവിക്കും? ഇടിവെട്ട് മിന്നല്‍ ഉറപ്പ്. അതു തന്നെയാണ് കേരളത്തിന്റെ യുവ സംവിധായകന്‍ ബേസില്‍ ജോസഫും കേരളത്തിന്റെ സ്വകാര്യ അഹങ്കാരം സഞ്ജു സാംസണും ഒന്നിച്ചപ്പോള്‍ ആരാധകര്‍ക്ക് ലഭിച്ചത്. കളിയും ചിരിയും സൗഹൃദവും സിനിമയും ക്രിക്കറ്റുമെല്ലാം ഇരുവരുടെയും ചര്‍ച്ചകള്‍ക്ക് വിഷയമായപ്പോള്‍ ആരാധകര്‍ അറിയാനാഗ്രഹിച്ച പല കാര്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് ലഭിച്ചത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു സാംസണ്‍. 14 കോടിയാണ് സഞ്ജുവിന് പ്രതിഫലമായി ലഭിക്കുന്നത്. ഈ പ്രതിഫലം എങ്ങനെയൊക്കെയാണ് ചിലവാക്കുന്നത്, നായകനെന്ന നിലയിലെ അനുഭവങ്ങള്‍, കേരളത്തോടുള്ള വിദേശ താരങ്ങളുടെ സമീപനം, ജോഫ്രാ ആര്‍ച്ചര്‍ക്ക് സ്വര്‍ണ്ണക്കടയുണ്ടോ, ബൗണ്ടറി ലൈനില്‍ പറന്ന് ഫീല്‍ഡ് ചെയ്യാന്‍ പ്രത്യേകം പരിശീലനം ലഭിച്ചിട്ടുണ്ട്? ഇത്തരത്തില്‍ രസകരമായ പല ചോദ്യങ്ങള്‍ക്കും സഞ്ജു ഉത്തരം നല്‍കുന്നുണ്ട്.

1

ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത് 14 കോടിക്കല്ലേ? ഈ കോടികളൊക്കെ എവിടെ കൊണ്ടുപോയി വെക്കുന്നുവെന്ന് ഞാന്‍ ചിന്തിക്കാറുണ്ടെന്ന് ബേസില്‍ സഞ്ജുവിനോട് പറഞ്ഞപ്പോള്‍ ചിരിക്കുക മാത്രമാണ് സഞ്ജു ചെയ്തത്. ജോഫ്രാ ആര്‍ച്ചറെ ഇത്തവണ നിലനിര്‍ത്താത്തിന്റെ കാരണം അദ്ദേഹത്തിന്റെ പരിക്കാണെന്നും സഞ്ജു പറഞ്ഞു. കൂടാതെ ആരാധകരുടെ വലിയ സംശയങ്ങളിലൊന്നാണ് ജോഫ്രാ ആര്‍ച്ചറിന്റെ കഴുത്തിലെ വലിയ സ്വര്‍ണ്ണമാലയുടെ രഹസ്യം. അതിനെക്കുറിച്ചും സഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്.

ചെറുപ്പം മുതല്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളിലൊന്നായിരുന്നു തന്റെ സ്വന്തം പൈസക്ക് വലിയൊരു സ്വര്‍ണ്ണ മാല മേടിച്ച് കഴുത്തിലണിയണമെന്നത്. ക്രിക്കറ്റ് താരമായപ്പോള്‍ സ്വര്‍ണ്ണ മാല മേടിക്കാനായത് ആര്‍ച്ചര്‍ അഭിമാനമായാണ് കാണുന്നത്. സ്വന്തം പണം ചിലവാക്കി മേടിച്ച മാല അണിയുന്നത് തനിക്ക് അഭിമാനമാണെന്നാണ് ആര്‍ച്ചര്‍ പറഞ്ഞിട്ടുള്ളതെന്നാണ് സഞ്ജു വെളിപ്പെടുത്തിയത്. ആര്‍ച്ചറുടെ മാല കണ്ടപ്പോള്‍ ഇംഗ്ലണ്ടില്‍ സ്വര്‍ണ്ണകടയുണ്ടെന്നാണ് കരുതിയതെന്ന് ബേസില്‍ തമാശ രൂപേണെ പറഞ്ഞു.

2

തന്റെ ക്രിക്കറ്റിലെ ഇഷ്ടങ്ങളെക്കുറിച്ചും ബേസില്‍ ജോസഫ് തുറന്ന് പറഞ്ഞു. ചെറുപ്പം മുതല്‍ ക്രിക്കറ്റ് കളിച്ചിരുന്നെന്നും ക്രിക്കറ്റ് താരം ആകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ബേസില്‍ പറഞ്ഞു. അന്ന് കളിക്കുമ്പോള്‍ എന്റെ സ്വന്തം ബാറ്റാണെങ്കില്‍ ഔട്ടായി കഴിഞ്ഞാല്‍ തര്‍ക്കിച്ച് വഴക്കുണ്ടാക്കി ബാറ്റുമായി പോകാറുണ്ടെന്നും ഇതെല്ലാം സിനിമയിലും ഉപയോഗിക്കാറുണ്ടെന്നും ബേസില്‍ പറഞ്ഞു. നാട്ടില്‍ ടീമുണ്ടായിരുന്നുവെന്നും ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ പോകാറുണ്ടായിരുന്നുവെന്നും ബേസില്‍ പറഞ്ഞു.

ഒരു കാലത്ത് ക്രിക്കറ്റിനെ വളരെ സീരയസായി കണ്ടിരുന്നുവെന്നും ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ അനില്‍ കുംബ്ലെയെ കണ്ട് പഠിക്കാനാണ് അവര്‍ പറഞ്ഞത്. കുംബ്ലെ കംപ്യൂട്ടര്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷം ക്രിക്കറ്റിലേക്കെത്തിയ താരമാണ്. അതുപോലെ തന്നെ ചെയ്യാനാണ് വീട്ടുകാര്‍ പറഞ്ഞത്. അങ്ങനെയാണ് കംപ്യൂട്ടര്‍ എഞ്ചിനീയറിങ് പഠിക്കാന്‍ പോയതെന്ന് ബേസില്‍ ജോസഫ് പറഞ്ഞത്. എന്നാല്‍ പിന്നീടാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 10ാം ക്ലാസ് തോറ്റയാളാണെന്ന സത്യം മനസിലാക്കിയതെന്നും ബേസില്‍ ജോസഫ് പറഞ്ഞു.

3

രാഹുല്‍ ദ്രാവിഡിന്റെ വലിയ ആരാധകനാണ് താനെന്നും എന്നാല്‍ അത് തനിക്ക് തന്ന പണിയും ബേസില്‍ വെളിപ്പെടുത്തി. സ്‌കൂളില്‍ ക്രിക്കറ്റ് സെലക്ഷന്‍ നടക്കുന്നു. ഓരോ ഓവര്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കും. അതിലെ ഷോട്ടുകള്‍ പരിഗണിച്ചാണ് തിരഞ്ഞെടുക്കുക. ഈ സമയത്ത് ദ്രാവിഡിന്റെ ആരാധകനായതിനാല്‍ത്തന്നെ പന്ത് ലീവ് ചെയ്യുന്നത് വലിയ കാര്യമാണെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ ആറ് പന്തിലെ മൂന്ന് പന്തും ക്ലാസിക് ശൈലിയില്‍ ലീവ് ചെയ്‌തെന്നും സെലക്ഷന്‍ കിട്ടാതെ പോയെന്നും ബേസില്‍ പറഞ്ഞു.

സഞ്ജുവിന്റെ ബൗളിങ്ങില്‍ ബേസില്‍ ജോസഫ് നെറ്റ്‌സില്‍ ബാറ്റ് ചെയ്തു. ബേസിലിന്റെ സ്റ്റാന്‍സിനെ സഞ്ജു പ്രശംസിക്കുകയും ചെയ്തു. പിന്നീട് സഞ്ജുവിന് ബേസില്‍ പന്തെറിഞ്ഞ് നല്‍കുകയും ചെയ്തു. സഞ്ജു പല തവണ ബൗണ്ടറി ലൈനിനരികെ മിന്നല്‍ ക്യാച്ചുകള്‍ എടുത്തിട്ടുണ്ട്. ഇതിന്റെ രഹസ്യം എന്താണെന്ന ബേസിലിന്റെ ചോദ്യത്തിന് സഞ്ജു നല്‍കിയത് രസകരമായ മറുപടിയാണ്. അതൊക്കെ അങ്ങ് നടന്നുപോകുന്നതല്ലേയെന്നാണ് സഞ്ജു പറഞ്ഞത്. അങ്ങനെ ഒന്ന് രണ്ട് പറക്കും ക്യാച്ചുകള്‍ താനും എടുത്തിട്ടുണ്ടെന്ന് ബേസിലും പറഞ്ഞു.

Story first published: Monday, January 24, 2022, 9:04 [IST]
Other articles published on Jan 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X