വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ ആരാവും ഇന്ത്യന്‍ തുറുപ്പുചീട്ട്? കോലിയും ബുംറയുമല്ല!! അസ്ഹര്‍ പറയുന്നു...

ഇംഗ്ലണ്ടിലാണ് അടുത്ത ലോകകപ്പ് അരങ്ങേറുന്നത്

By Manu

മുംബൈ: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഏറെ ആകാക്ഷയോടാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. മെയ് അവസാനത്തോടെ ആരംഭിക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോര് ജൂലൈയിലാണ്. മിന്നുന്ന ഫോമില്‍ കളിക്കുന്ന ഇന്ത്യ 2011നു ശേഷം മറ്റൊരു ലോകകിരീടം കൂടി സ്വപ്‌നം കാണുകയാണ്.

ഏകദിനത്തിലും ആധിപത്യം തുടരാന്‍ ടീം ഇന്ത്യ... സിഡ്‌നിയൊരുങ്ങി സൂപ്പര്‍ പോരിന് ഏകദിനത്തിലും ആധിപത്യം തുടരാന്‍ ടീം ഇന്ത്യ... സിഡ്‌നിയൊരുങ്ങി സൂപ്പര്‍ പോരിന്

ക്യാപ്റ്റന്‍ വിരാട് കോലിയടക്കം ടീമിലെ പ്രമുഖ താരങ്ങളെല്ലാം ഇപ്പോള്‍ മിന്നുന്ന ഫോമിലാണ്. ബാറ്റിങില്‍ കോലിയെക്കൂടാതെ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരും ബൗളിങില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവരും ഇന്ത്യയുടെ നട്ടെല്ലാണ്. എന്നാല്‍ ഇവരില്‍ ആരുമാവില്ല ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവുകയെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടു.

ധോണിയാവും ഇന്ത്യന്‍ തുറുപ്പുചീട്ട്

ധോണിയാവും ഇന്ത്യന്‍ തുറുപ്പുചീട്ട്

രണ്ടു തവണ ഇന്ത്യക്കു ലോകകിരീടം സമ്മാനിച്ച മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയാവും ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവുകയെന്ന് അസ്ഹര്‍ അഭിപ്രായപ്പെട്ടു.
ധോണിയെ ഏറെ ഇഷ്ടമാണ്. ലോകകപ്പില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ താരം അദ്ദേഹം തന്നെയാവും. കാരണം ഏകദിനത്തില്‍ ഏറെ അനുഭവസമ്പത്തുള്ള താരമാണ് ധോണി. നിരവധി തവണ വിക്കറ്റിനു പിന്നില്‍ നിന്ന് ഇന്ത്യക്കു അവിസ്മരണീയ ജയങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ടെന്നും അസ്ഹര്‍ ചൂണ്ടിക്കാട്ടി.

കോലിക്കും മുതല്‍ക്കൂട്ടാവും

കോലിക്കും മുതല്‍ക്കൂട്ടാവും

ലോകകപ്പ് ടീമില്‍ ധോണിയുണ്ടെങ്കില്‍ അതു ക്യാപ്റ്റന്‍ കോലിക്കും മുതല്‍ക്കൂട്ടാവുമെന്ന് അസ്ഹര്‍ പറഞ്ഞു. ബൗളിങ് ചേഞ്ച് വരുത്തുന്നതിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം ധോണിക്കു അസാധാരണ മികവാണുള്ളത്. ഈ അനുഭവസമ്പത്ത് ഉപയോഗിച്ച് അദ്ദേഹത്തിന് കോലിയെ സഹായിക്കാന്‍ കഴിയുമെന്നും അസ്ഹര്‍ വിശദമാക്കി.
നേരത്തേ ഇന്ത്യയുടെ നിലവിലെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്. ടീമിന്റെ വഴികാട്ടിയാണ് ധോണിയെന്ന് ഹിറ്റ്മാന്‍ പറഞ്ഞിരുന്നു.

ധോണിയുടെ ഫോം

ധോണിയുടെ ഫോം

ധോണിയുടെ അനുഭവസമ്പത്ത് ഇന്ത്യക്കു മുതല്‍ക്കൂട്ടാണെങ്കിലും സമീപകാലത്തെ ഫോം ആശങ്കയുണ്ടാക്കുന്നതാണ്. ബാറ്റിങില്‍ അദ്ദേഹത്തിന് പഴയ ഫോം ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. 2018ല്‍ 20 ഏകദിനങ്ങളിലാണ് ധോണി കളിച്ചത്. ഇവയില്‍ നിന്നും നേടാനായതാവട്ടെ വെറും 275 റണ്‍സാണ്.
ഓസ്‌ട്രേലിയക്കെതിരേ അടുത്തിടെ നടന്ന രണ്ടു ടി20 പരമ്പരകള്‍ക്കുമുള്ള ടീമുകളില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു. വിന്‍ഡീസ്, ഓസീസ് എന്നിവര്‍ക്കെതിരേയാണ് ധോണിക്കു പുറത്തിരിക്കേണ്ടിവന്നത്. ലോകകപ്പിന് മുമ്പ് 13 ഏകദിനങ്ങള്‍ മാത്രമാണ് ഇന്ത്യ കളിക്കുന്നത്. അവയില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ഒരുപക്ഷെ ധോണിയെ തഴയാനും സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായേക്കും.

Story first published: Friday, January 11, 2019, 11:58 [IST]
Other articles published on Jan 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X