വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടില്‍ കോലിക്ക് കാര്യങ്ങള്‍ കഠിനമാവും!! ഭീഷണി വെറ്ററന്‍ പേസര്‍... മുന്നറിയിപ്പുമായി മഗ്രാത്ത്

ഇന്ത്യന്‍ ബൗളിങ് നിരയെ ഓസീസ് ഇതിഹാസം പ്രശംസിച്ചു

ചെന്നൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരീക്ഷണമാണ് വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നില്ല. ഇത്തവണ ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കൗണ്ടി ക്രിക്കറ്റില്‍ സറേയ്ക്കു വേണ്ടി കളിക്കാന്‍ കോലി തീരുമാനിച്ചിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ പരിക്കുമൂലം അദ്ദേഹത്തിന്റെ ഈ നീക്കം വിജയിച്ചില്ല.

അതിനിടെ ഇംഗ്ലണ്ട് പര്യടനം കോലിക്കു കടുപ്പമേറിയതായിരിക്കുമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് കോലിക്കു മുന്നറിയിപ്പ് നല്‍കി. ചെന്നൈയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

photo
ആന്‍ഡേഴ്‌സനെ സൂക്ഷിക്കണം

ആന്‍ഡേഴ്‌സനെ സൂക്ഷിക്കണം

തകര്‍പ്പന്‍ ഫോമിലുള്ള ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെയാണ് കോലി ഏറ്റവുമധികം സൂക്ഷിക്കേണ്ടതെന്നു മഗ്രാത്ത് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ പര്യടനത്തേക്കാള്‍ അനുഭവസമ്പത്തുള്ള താരമായി കോലി മാറിക്കഴിഞ്ഞു. അദ്ദേഹം മികച്ച താരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യം കടുപ്പമാണ്. ആന്‍ഡേഴ്‌സനെപ്പോലൊരു ബൗളര്‍ കൂടി ഇംഗ്ലീഷ് ടീമിലുള്ളപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാവുമെന്നും മഗ്രാത്ത് ചൂണ്ടിക്കാട്ടി.

കോലിയെ മാത്രം ആശ്രയിക്കരുത്

കോലിയെ മാത്രം ആശ്രയിക്കരുത്

കോലിയെ മാത്രം ആശ്രയിച്ച് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ കളിക്കുന്നത് വിഡ്ഢിത്തമായിരിക്കുമെന്ന് മഗ്രാത്ത് പറഞ്ഞു. കോലി പരാജയപ്പെട്ടാലും മറ്റു താരങ്ങള്‍ അതിനൊത്ത് ഉയര്‍ന്നേ തീരൂ. ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനില്‍ നിന്നും നല്ല പ്രകടനം തന്നെയാണ് ഓരോ ടീമും പ്രതീക്ഷിക്കുന്നത്. എന്നാല്‍ മറ്റു ബാറ്റ്‌സ്മാന്‍മാരും തങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കണം.
ഇന്ത്യക്കു കോലി മാത്രമല്ല, വേറെയും മികച്ച ബാറ്റ്‌സ്മാന്‍മാരുണ്ട്. ഒരാളെ മാത്രം ആശ്രയിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നതെങ്കില്‍ അതു തെറ്റാണെന്നും ഓസീസ് ഇതിഹാസം പറഞ്ഞു.

പുജാരയുടെ അനുഭവസമ്പത്ത്

പുജാരയുടെ അനുഭവസമ്പത്ത്

ഇംഗ്ലണ്ടില്‍ നടന്ന ചതുര്‍ദിന മല്‍സരങ്ങളില്‍ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പൂജാരയ്ക്കു അത്ര മികച്ച പ്രകടനം നടത്താനായിരുന്നില്ല. എന്നാല്‍ പുജാരയുടെ സാന്നിധ്യം ഇന്ത്യക്കു തീര്‍ച്ചയായും മുതല്‍ക്കൂട്ടാണെന്നു മഗ്രാത്ത് അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് പുജാരയ്ക്ക് തീര്‍ച്ചയായും ഗുണം ചെയ്യും. ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിലെ മികച്ച പ്രകടനം നടത്താന്‍ ഇത് അദ്ദേഹത്തെ സഹായിക്കുമെന്നും മഗ്രാത്ത് ചൂണ്ടിക്കാട്ടി.

 ബൗളര്‍മാരെ പുകഴ്ത്തി

ബൗളര്‍മാരെ പുകഴ്ത്തി

ഇന്ത്യന്‍ ബൗളിങ് നിരയെ മഗ്രാത്ത് പ്രശംസിച്ചു. ഇന്ത്യയുടെ പ്രധാന പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും ഇംഗ്ലണ്ടിലെ പിച്ചില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പന്തില്‍ നല്ല നിയന്ത്രണമുള്ളവരാണ് ഭുവിയും ബുംറയും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ വേണ്ടതും ഇതുതന്നെയാണ്. ഇരുവരും ഇംഗ്ലണ്ടില്‍ നേട്ടം കൊയ്യുമെന്നു തന്നെയാണ് കരുതുന്നതെന്നും മഗ്രാത്ത് പറഞ്ഞു.

സാഹചര്യവുമായി പൊരുത്തപ്പെടണം

സാഹചര്യവുമായി പൊരുത്തപ്പെടണം

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി എത്രയയും വേഗത്തില്‍ പൊരുത്തപ്പെട്ടാല്‍ മാത്രമേ താരങ്ങള്‍ക്കു മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുകയുള്ളൂ.
താന്‍ കളിച്ചിരുന്ന കാലത്ത് വിദേശത്ത് പര്യടനം നടത്തുമ്പോള്‍ ഒന്നിലേറെ സന്നാഹ മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇതു ടീമിന് ഏറെ ഗുണം ചെയ്യുകയും ചെയ്തിരുന്നതായും മഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.

മഴ കളിയിലും ഹീറോയായി സുനില്‍ ഛേത്രി; കെനിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം മഴ കളിയിലും ഹീറോയായി സുനില്‍ ഛേത്രി; കെനിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Story first published: Tuesday, June 5, 2018, 13:15 [IST]
Other articles published on Jun 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X