ഡിസംബർ 7ന് കേരളത്തിന് മരണക്കളി വിദർഭയ്ക്കെതിരെ.. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ ലൈന്‍ അപ്പ് കാണാം!!

Posted By:

പ്ലേറ്റ് ലീഗിലെ നേട്ടം ഒഴിച്ചുനിർത്തിയാൽ രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ് കേരള ടീം. ഗസ്റ്റ് താരം ജലജ് സക്സേനയാണ് ടൂർണമെന്റില്‍ ഇത് വരെ കേരളത്തിന്റെ താരം. സഞ്ജു സാംസൺ, ബേസിൽ തമ്പി എന്നിവരടക്കം ഓരോരുത്തരും തങ്ങളുടെ സംഭാവന ടീമിന് നൽകുന്നു.

ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും കേരളത്തിന് മുന്നോട്ടുള്ള കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഡിസംബർ 7ന് കരുത്തരായ വിദർഭയ്ക്കെതിരെയാണ് കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ കളി. ഡി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് വിദർഭ. 2017 - 18 സീസണിലെ രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനൽ ലൈനപ്പ് കാണൂ...

കർണാടകയും ദില്ലിയും

കർണാടകയും ദില്ലിയും

എ ഗ്രൂപ്പിൽ നിന്നും മുൻ ചാമ്പ്യന്മാരായ കർണാടകയും ദില്ലിയുമാണ് രഞ്ജി ട്രോഫി ക്വാർട്ടര്‍ ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. കർണാടക 32 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ദില്ലിക്ക് 27 പോയിന്റാണുള്ളത്.

ഗുജറാത്തും കേരളവും

ഗുജറാത്തും കേരളവും

ഗ്രൂപ്പ് ബിയിൽ ഗുജറാത്ത് 34 പോയിന്റോടെ ഒന്നാം സ്ഥാനത്തും കേരളം 31 പോയിന്റോടെ രണ്ടാം സ്ഥാനത്തുമാണ്. ഗുജറാത്തിൻറെ 34 പോയിന്റ് 2017 - 18 സീസണിലെ റെക്കേോർഡുമാണ്. പ്രിയങ്ക് പാഞ്ചലും പാർഥിവ് പട്ടേലുമാണ് ഗുജറാത്തിന്റെ മിന്നും താരങ്ങൾ.

മധ്യപ്രദേശും മുംബൈയും

മധ്യപ്രദേശും മുംബൈയും

21 പോയിന്‍റുകൾ വീതം നേടിയാണ് ശക്തമായ സി ഗ്രൂപ്പിൽ നിന്നും മുംബൈയും മധ്യപ്രദേശും ക്വാർട്ടറിൽ കടക്കുന്നത്. മികച്ച തുടക്കം കിട്ടിയ ആന്ധ്രപ്രദേശ് ടീം ക്വാർട്ടറിന് യോഗ്യത നേടാനാകാതെ പുറത്തായി.

വിദർഭയും ബംഗാളും

വിദർഭയും ബംഗാളും

ഡി ഗ്രൂപ്പിൽ നിന്നും വിദർഭയും ബംഗാളുമാണ് ഇത്തവണ ക്വാര്‍ട്ടറിൽ കടന്നത്. വിദർഭയ്ക്ക് 31 പോയിന്‍റുണ്ട്. 23 പോയിൻറുമായി ബംഗാൾ പഞ്ചാബിനെ കഷ്ടിച്ച് പിന്തള്ളുകയായിരുന്നു. ബംഗാളാണ് ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളികൾ

Story first published: Tuesday, November 28, 2017, 16:56 [IST]
Other articles published on Nov 28, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍