വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി മുതല്‍ ലക്ഷ്മണ്‍ വരെ.. സ്വന്തം ഇഷ്ടത്തിന് വിരമിക്കാന്‍ പറ്റാതെ പോയ 10 സൂപ്പര്‍ സ്റ്റാറുകള്‍!

By Muralidharan

സച്ചിന്‍ തെണ്ടുല്‍ക്കറിന് വിരമിക്കാന്‍ വേണ്ടി വെസ്റ്റ് ഇന്‍ഡീസിനെ ഒരു ടെസ്റ്റ് പരമ്പര കളിക്കാന്‍ വേണ്ടി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട് ബി സി സി ഐ. അതും സ്വന്തം ഗ്രൗണ്ടായ മുംബൈ വാങ്കഡെയിലേക്ക്. ഇത് പക്ഷേ എല്ലാവര്‍ക്കും കിട്ടുന്ന ലക്ഷ്വറിയല്ല.

സ്വന്തം നാട്ടില്‍ പോട്ടെ, വിരമിക്കല്‍ മത്സരം എന്നൊരു ഭാഗ്യം തന്നെ കിട്ടാതെ പോയവരും ഇഷ്ടം പോലെ. സ്വന്തം ഇഷ്ടത്തിന് അനുസരിച്ചല്ലാതെ കളിജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഒരുപാട് മികച്ച കളിക്കാരുണ്ട്. അവരില്‍ പ്രമുഖരായ പത്ത് പേരെ നോക്കൂ..

വി വി എസ് ലക്ഷ്മണ്‍

വി വി എസ് ലക്ഷ്മണ്‍

ഇന്ത്യയുടെ ഫാബ് ഫോറിലെ ഏറ്റവും സ്‌റ്റൈലിഷ് ബാറ്റ്‌സ്മാന്‍. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് നിരസിച്ചാണ് ലക്ഷ്മണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2012ല്‍. ബി സി സി ഐയും അന്നത്തെ ക്യാപ്റ്റന്‍ ധോണിയും തന്നോട് പെരുമാറിയ രീതിയാണ് പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് ലക്ഷ്മണെ പ്രേരിപ്പിച്ചതത്രെ.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

രണ്ട് വര്‍ഷത്തെയെങ്കിലും ക്രിക്കറ്റ് ബാക്കി നില്‌ക്കേയാണ് ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ ഗാംഗുലി വിരമിച്ചത്. ഗ്രെഗ് ചാപ്പല്‍ യുഗത്തോടെ ക്യാപ്റ്റന്‍സി പോയി ടീമില്‍ ഒറ്റപ്പെട്ട ഗാംഗുലി സ്വയം പ്രഖ്യാപിച്ച വിരമിക്കല്‍ മത്സരം കളിച്ചാണ് അവസാനിപ്പിച്ചത് എന്ന് മാത്രം.

ആന്‍ഡ്രൂ സൈമണ്ട്‌സ്

ആന്‍ഡ്രൂ സൈമണ്ട്‌സ്

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍താരം. അജയ്യരായ ഓസ്‌ട്രേലിയ ടീമിന്റെ ഭാഗമായിരുന്ന സൈമണ്ട്‌സ് 2009 ട്വന്റി 20 ലോകകപ്പിന് തൊട്ടുമുമ്പായി ടീമിന് പുറത്തായി. 3 വര്‍ഷക്കാലം ആരും തിരിഞ്ഞുനോക്കാതിരുന്ന സൈമണ്ട്‌സ് 2012 ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.

ചന്ദര്‍പോള്‍

ചന്ദര്‍പോള്‍

ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡിന് 87 റണ്‍സ് അകലെയാണ് ചന്ദര്‍പോള്‍ വിരമിച്ചത്. സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ തഴയപ്പെട്ട ചന്ദര്‍പോള്‍ മനസ് നൊന്ത് വിരമിക്കുകയായിരുന്നു. ലാറയടക്കമുള്ള പ്രമുഖര്‍ സെലക്ടര്‍മാരെ ഇതിന് കുറ്റപ്പെടുത്തി രംഗത്ത് വന്നു

ജാക് കാലിസ്

ജാക് കാലിസ്

മൂന്ന് ഏകദിന മത്സരങ്ങളില്‍ വെറും 5 റണ്‍സ്. - ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ജാക് കാലിസിന്റെ അവസാനം ഇങ്ങനെയായിരുന്നു. 2015 ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ശേഷമാണ് കാലിസ് കളി നിര്‍ത്തിയത്. ഒരു ലോകകപ്പിന്റെ അഭാവം കാലിസിന്റെ കരിയറിലും ഉണ്ട്.

മാര്‍ക്ക് വോ

മാര്‍ക്ക് വോ

ഫോമിന്റെ ഉയര്‍ച്ച താഴ്ചകള്‍ കണ്ട സീസണുകള്‍ക്കൊടുവില്‍ മാര്‍ക്ക് വോ 2002 ലാണ് വിരമിച്ചത്. പാകിസ്താന്‍ പര്യടനത്തിലെ മോശം പ്രകടനത്തോടെ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ജൂനിയര്‍ വോ കളി ജീവിതം അവസാനിപ്പിച്ചത്.

വഖാര്‍ യൂനിസ്

വഖാര്‍ യൂനിസ്

റിവേഴ്‌സി സ്വിംഗിന്റെ സുല്‍ത്താന്‍ വഖാര്‍ യൂനിസിന്റേതും ദുരന്തപൂര്‍ണമായ ഒരു അവസാനമായിരുന്നു. 2000 ആകുമ്പോഴേക്കും വഖാറിന്റെ മൂര്‍ച്ച നഷ്ടപ്പെട്ടിരുന്നു. 2003 ലോകകപ്പിലെ പരാജയത്തോടെ വഖാറിന്റെ ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും തെറിച്ചു. പിന്നെ ഒരു തിരിച്ച് വരവ് ഉണ്ടായില്ല.

മുഹമ്മദ് യൂസഫ്

മുഹമ്മദ് യൂസഫ്

പാകിസ്താന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനരായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍. ഐ സി എല്ലില്‍ കളിച്ചതിന് വിലക്ക് നേരിടേണ്ടി വന്നു. പിന്നെ ഓസ്‌ട്രേലിയയില്‍ വെച്ച് സ്വഭാവദൂഷ്യത്തിനും വിലക്ക് നേരിടേണ്ടിവന്നു. മുഹമ്മദ് യൂസഫ് ഇതിനോട് പ്രതികരിച്ചത് റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചാണ്. എന്നാല്‍ പാകിസ്താന്‍ യൂസഫിനൊട് കളിക്കാന്‍ ആവശ്യപ്പെട്ടു. 2011ല്‍ തഴയപ്പെട്ട യൂസഫ് ഒരു വര്‍ഷത്തിന് ശേഷം ശരിക്കും വിരമിച്ചു.

കെവിന്‍ പീറ്റേഴ്‌സണ്‍

കെവിന്‍ പീറ്റേഴ്‌സണ്‍

ലോകോത്തര നിലവാരമുള്ള കളിക്കാരന് എന്ത് സംഭവിക്കരുത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കെവിന്‍ പീറ്റേഴ്‌സണ്‍. മികച്ച കളിക്കാരനായിട്ടും കളത്തിന് പുറത്തുള്ള കാരണങ്ങള്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് ടീമിന് പുറത്തായി. റിട്ടയര്‍മെന്‌റ് പ്രഖ്യാപിച്ചില്ലെങ്കിലും ഇനി പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്ന കാര്യം സംശയമാണ്.

ഇയാന്‍ ഹീലി

ഇയാന്‍ ഹീലി

90കളില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍. അറ്റാക്കിങ് ഓപ്പണറും വിക്കറ്റ് കീപ്പറുമായി ആദം ഗില്‍ക്രിസ്റ്റ് ഉദിച്ചുവന്നതോടെയാണ് ഹീലി ഒതുങ്ങിപ്പോയത്. വിരമിക്കല്‍ മത്സരം കളിക്കാന്‍ ഒരു അവസരം ഹിലി ചോദിച്ചെങ്കിലും അത് ഫലവത്തായില്ല.

Story first published: Saturday, September 23, 2017, 14:34 [IST]
Other articles published on Sep 23, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X