കോലിയുടെ കട്ടഫാന്‍, മുഖം ഹെയര്‍സ്‌റ്റൈലാക്കി, ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ഏകദിനം കാണാന്‍ മുംെൈബയിലെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആരാധകനാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. കോലിയുടെ കടുത്ത ആരാധകനായ യുവാവ് കോലിയുടെ മുഖം ഹെയര്‍സ്‌റ്റൈലാക്കിയതാണ് വൈറലായിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് നേടിയത്. കോലിയുടെ മുഖം തന്റെ മുടിയുടെ പിന്‍ഭാഗത്താണ് ആരാധകന്‍ രൂപപ്പെടുത്തിയത്.

ചിരാഗ് ഖിലാരെ എന്ന ആരാധകനാണ് ഇത്തരത്തില്‍ വ്യത്യസ്തമായ രീതിയില്‍ കോലിയോടുള്ള ആരാധന വെളിപ്പെടുത്തിയത്. തന്റെ ഹെയര്‍സ്റ്റെല്‍ ചിത്രം ചിരാഗ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. വിരാട് കോലി ഹൃദയത്തില്‍ നിന്ന് തലയിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ചിരാഗ് പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീം ക്യാപ്റ്റനായിരുന്നപ്പോള്‍ മുതല്‍ കോലിയുടെ കടുത്ത ആരാധകനാണെന്നും കോലിയെ അടുത്തു കാണുകയെന്നതാണ് ഏറ്റവും വലിയ സ്വപ്‌നമെന്നും കാണുമ്പോള്‍ കാലുതൊട്ട് വണങ്ങുകയും കെട്ടിപ്പിടിക്കുകയും അതിന്റെ ചിത്രം എടുക്കുകയും ചെയ്യണമെന്നും ചിരാഗ് പറഞ്ഞു.

ഋഷഭ് പന്ത് നിരീക്ഷണത്തില്‍ തുടരുന്നു; രണ്ടാം ഏകദിനത്തില്‍ കളിച്ചേക്കില്ല

എട്ട് മണിക്കൂര്‍ സമയം എടുത്താണ് ഇത്തരമൊരു ഹെയര്‍സ്റ്റൈല്‍ ഒരുക്കിയതെന്നും ഇതേ ഹെയര്‍സ്‌റ്റൈലില്‍ കോലിയുടെ കൂടുതല്‍ മത്സരം കാണാന്‍ ആഗ്രഹിക്കുന്നതായും ചിരാഗ് കൂട്ടിച്ചേര്‍ത്തു. ചിരാഗ് ഉള്‍പ്പെടെയുള്ള നിരവധി ആളുകളെ നാണം കെടുത്തി മുംബൈയില്‍ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 10 വിക്കറ്റിനാണ് സന്ദര്‍ശകരായ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. മൂന്ന് മത്സര പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലാണ്. ജനുവരി 17ന് രാജ്‌കോട്ടിലാണ് രണ്ടാം മത്സരം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, January 15, 2020, 17:43 [IST]
Other articles published on Jan 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X