വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ ലോകകപ്പ് നേടില്ല!! ജ്യോല്‍സ്യന്റെ ഞെട്ടിക്കുന്ന പ്രവചനം... കാരണക്കാര്‍ കോലിയും ധോണിയും

ഗ്രീന്‍സ്‌റ്റോണ്‍ ലോബോയുടേതാണ് പ്രവചനം

By Manu
ഇത്തവണ ഇന്ത്യ ലോകകപ്പ് നേടില്ല

ദില്ലി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ വലിയ പ്രതീക്ഷകളോടെയാണ് ടീം ഇന്ത്യ അങ്കത്തിനിറങ്ങുന്നത്. സമീപകാലത്തെ മികച്ച പ്രകടനങ്ങളും മികച്ച ഒരുപിടി താരങ്ങളുടെ സാന്നിധ്യവുമെല്ലാം ഇന്ത്യയുടെ കിരീട സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. വിരാട് കോലിക്കു കീഴില്‍ ഏറെ സന്തുലിതമായ ടീമിനെയാണ് ഇന്ത്യ ഇത്തവണ ലോകകപ്പിനയക്കുന്നത്. കിരീട ഫേവറിറ്റുകളില്‍ ആതിഥേയരായ ഇംഗ്ലണ്ട് കഴിഞ്ഞാല്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമും ഇന്ത്യ തന്നെയാണ്.

ഐപിഎല്‍: ഇനി ധോണിയില്ലാത്ത സിഎസ്‌കെ? പിന്‍മാറിയേക്കും!! കാരണം വെളിപ്പെടുത്തി സൂപ്പര്‍ ക്യാപ്റ്റന്‍ ഐപിഎല്‍: ഇനി ധോണിയില്ലാത്ത സിഎസ്‌കെ? പിന്‍മാറിയേക്കും!! കാരണം വെളിപ്പെടുത്തി സൂപ്പര്‍ ക്യാപ്റ്റന്‍

ലോകകപ്പിന് ഇനി ഒരു മാസം മാത്രം ശേഷിക്കെ ഇന്ത്യയുടെ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രചവനം നടത്തിയിരിക്കുകയാണ് മുംബൈയില്‍ നിന്നുള്ള പ്രശസ്ത ജ്യോല്‍സ്യനായ ഗ്രീന്‍സ്റ്റോണ്‍ ലോബോ.

ലോകകപ്പ് ഇന്ത്യക്കു ലഭിക്കില്ല

ലോകകപ്പ് ഇന്ത്യക്കു ലഭിക്കില്ല

ഇത്തവണ ഇന്ത്യ ലോകകപ്പ് നേടില്ലെന്ന ഞെട്ടിക്കുന്ന പ്രവചനമാണ് ലോബോ നടത്തിയിരിക്കുന്നത്. ലോബോയുടെ ഈ പ്രവചനത്തെ ഇന്ത്യക്കു നിസാരമായി തള്ളിക്കളയാന്‍ കഴിയില്ല. കാരണം 2011ല്‍ ഇന്ത്യയും 2015ല്‍ ഓസ്‌ട്രേലിയയും ജേതാക്കളാവുമെന്ന് അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നു. അന്ന് ലോകകപ്പ് തുടങ്ങുന്നതിനു ഒരു ദിവംസം മുമ്പാണ് ലോബോ വിജയികളെ പ്രവചിച്ചത്. എന്നാല്‍ ഇത്തവണ അദ്ദേഹം വളരെ നേരത്തെ തന്നെ ലോകകപ്പിനെക്കുറിച്ചു പ്രവചനം നടത്തുകയായിരുന്നു.

കാരണം കോലിയുടെ ജന്‍മ വര്‍ഷം

കാരണം കോലിയുടെ ജന്‍മ വര്‍ഷം

ക്യാപ്റ്റന്‍ കോലി ജനിച്ച വര്‍ഷമാണ് ലോകകപ്പില്‍ ഇന്ത്യക്കു വിനയാവുന്നതെന്നു ലോബോ വ്യക്തമാക്കി. കോലി ജനിച്ചത് 1986ലോ, 87ലോ ആയിരുന്നെങ്കില്‍ ആശങ്കപ്പെടാന്‍ ഇല്ലായിരുന്നു. എന്നാല്‍ 1988ലാണ് കോലിയുടെ ജനനം.
കോലിയുടെ കുട്ടിക്കാലത്തെ കോച്ചായിരുന്ന രാജ്കുമാര്‍ ശര്‍മയെ വിളിച്ചിരുന്നു. കോലി 88ലാണ് ജനിച്ചതെങ്കില്‍ ഇന്ത്യക്കു ലോകകപ്പ് ലഭിക്കില്ലെന്നും അദ്ദേഹത്തോടു പറഞ്ഞു. ജനിച്ച വര്‍ഷം ഉറപ്പിക്കാനാണ് കോച്ചിനെ വിളിച്ചത്. അല്‍പ്പനേരം നിശബ്ധനായി നിന്ന അദ്ദേഹം 88ല്‍ തന്നെയാണ് കോലി ജനിച്ചതെന്നു പറഞ്ഞതായും ലോബോ വിശദമാക്കി.

ക്യാപ്റ്റനെ മാറ്റണോ?

ക്യാപ്റ്റനെ മാറ്റണോ?

ഇന്ത്യക്കു ലോകകപ്പ് ലഭിക്കണമെങ്കില്‍ ഇനി കോലിക്കു പകരം മറ്റൊരാളെ ക്യാപ്റ്റനാക്കേണ്ടി വരുമോയെന്നാണ് കോച്ച് രാജ്കുമാര്‍ ശര്‍മ തന്നോടു ചോദിച്ചതെന്നു ലോബി പറഞ്ഞു. എന്നാല്‍ ഇന്ത്യ ലോകകപ്പ് നേടില്ലെന്നു പറയാനുള്ള കാരണം കോലി ജനിച്ച വര്‍ഷം മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കു ലോകകപ്പ് നേടാമായിരുന്നു. പക്ഷെ അതിനു കഴിയണമെങ്കില്‍ എംഎസ് ധോണി ടീമില്‍ ഉണ്ടാവരുതായിരുന്നു. ധോണിയോടുള്ള തികഞ്ഞ ബഹുമാനത്തോടു കൂടി തന്നെയാണ് ഇക്കാര്യം പറയുന്നതെന്നും ലോബോ അറിയിച്ചു.

ധോണിയുടെ സമയം ശരിയല്ല

ധോണിയുടെ സമയം ശരിയല്ല

ധോണി ടീമിലുള്ളതിനാല്‍ ഇന്ത്യക്കു ഇത്തവണ ലോകകിരീടം ലഭിക്കില്ല. എല്ലായ്‌പ്പോഴും ഭാഗ്യം ഒപ്പമുണ്ടാവാറുള്ള താരമാണ് ധോണി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സമയം ശരിയല്ല. കോച്ചി രവി ശാസ്ത്രിയുടെ ഗ്രഹനിലയും ഇന്ത്യക്കു തിരിച്ചടിയാണെന്നു ലോബോ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ ഒരിക്കലും ലോകകിരീടത്തിലേക്കു നയിക്കാന്‍ ശാസ്ത്രിക്കാവില്ല. അദ്ദേഹത്തിന്റെ ഗ്രഹനില തന്നെയാണ് ഇക്കാര്യം പറയുന്നതെന്നും ജ്യോല്‍സ്യന്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്താനെ തോല്‍പ്പിക്കും

പാകിസ്താനെ തോല്‍പ്പിക്കും

ലോകകിരീടത്തെക്കുറിച്ച് മറക്കാമെങ്കിലും ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള ഗ്ലാമര്‍ പോരില്‍ ഇന്ത്യ തന്നെ ജയിക്കുമെന്നാണ് ലോബോ പ്രവചിക്കുന്നത്. 1992ലെ ലോകകപ്പ് മുതല്‍ പിന്നീട് നടന്ന 1996, 99, 2003, 2011, 15 ലോകകപ്പുകളില്‍ പാകിസ്താനെ ഇന്ത്യ അടിയറവ് പറയിച്ചിരുന്നു.
ഇത്തവണ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരില്ലെന്നും. ഇന്ത്യ മാത്രമല്ല പാകിസ്താനും ലോകകപ്പ് നേടില്ലെന്നും ലോബോ പ്രവചിക്കുന്നു.

Story first published: Thursday, April 25, 2019, 12:05 [IST]
Other articles published on Apr 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X