Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗത്ത് ഏഷ്യന്‍ ഗെയിംസ്; ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് ഇരട്ടസ്വര്‍ണം

കാഠ്മണ്ഠു: സൗത്ത് ഏഷ്യന്‍ ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ പുരുഷ, വനിതാ വിഭാഗം ടീം ഇനത്തില്‍ സ്വര്‍ണം നേടി. പുരുഷന്മാരുടെ വിഭാഗത്തില്‍ ഇന്ത്യ നേപ്പാളിനെ 3-0 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്. ഈ ഇനത്തില്‍ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമാണ് വെങ്കലമെഡല്‍. വനിതാ വിഭാഗം ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെയും പരാജയപ്പെടുത്തി. സ്‌കോര്‍ 3-0. നേപ്പാളിനും മാല്‍ദ്വീപ്‌സിനും വെങ്കലം ലഭിച്ചു.

പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്കുവേണ്ടി ആന്റണി അമല്‍രാജ്, സൗമ്യജിത്ത് ഘോഷ്, ഹര്‍മീത് ദേശായി എന്നിവരാണ് മത്സരിച്ചത്. എതിരാളികള്‍ക്ക് അവസരമൊന്നും നല്‍കാതെ ഇന്ത്യ ജയം പിടിച്ചെടുത്തു. സെമിയില്‍ ഇന്ത്യ ശ്രീലങ്കയേയും 3-0 എന്ന നിലയില്‍ പരാജയപ്പെടുത്തിയിരുന്നു. സെമി ഫൈനലിലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.

soumyajitghosh

വനിതാ വിഭാഗത്തില്‍ സുതിര്‍ഥ മുഖര്‍ജി, ക്രിത്വിക സിന്‍ഹ റോയ്, ശ്രീജ അകുക എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി മത്സരത്തിനിറങ്ങിയത്. മൂന്നു കളിക്കാരും കാര്യമായ വെല്ലുവിളിയില്ലാതെ സ്വര്‍ണനേട്ടത്തിലെത്തി. സെമിയില്‍ നേപ്പാളിനേയും ഇന്ത്യ 3-0 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പൊരുതാന്‍പോലുമാകാതെ നേപ്പാള്‍ സെമിയില്‍ കീഴടങ്ങുകയായിരുന്നു.

Story first published: Wednesday, December 4, 2019, 12:03 [IST]
Other articles published on Dec 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+