ഗുസ്തിയില്‍ നവയുഗപ്പിറവിക്ക് തുടക്കമിട്ട് നവ്‌ജ്യോത്... ഏഷ്യന്‍ ചാംപ്യന്‍, ചരിത്രത്തിലാദ്യം

Written By:

ബിഷ്‌കെക്ക് (കിര്‍ഗിസ്താന്‍): ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു ചരിത്രനേട്ടം. ഇന്ത്യന്‍ വനിതാ താരം നവ്‌ജ്യോത് കൗറാണ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി പുതിയ റെക്കോര്‍ഡിട്ടത്. ഇതോടെ ഏഷ്യന്‍ ഗുസ്തിയില്‍ പൊന്നണിയുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും നവ്‌ജ്യോത് സ്വന്തം പേരില്‍ കുറിച്ചു. വനിതകളുടെ 65 കിഗ്രാമിലാണ് ഇന്ത്യന്‍ താരം ജേതാവായത്. തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ ജപ്പാന്റെ മ്യു ഇമായിയെ നവ്‌ജ്യോത് 9-1ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഇതാണ് ക്യാപ്റ്റന്‍... തോല്‍വിയിലും തലയുയര്‍ത്തി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മടക്കം, വീഡിയോ വൈറല്‍

അഞ്ജുവിന് ഒളിംപിക് മെഡല്‍ ലഭിച്ചേക്കും!! 14 വര്‍ഷങ്ങള്‍ക്കു ശേഷം ട്വിസ്റ്റ്...

ഐപിഎല്‍: നൂറില്‍ 100 ആര്‍ക്കുമില്ല... എല്ലാവര്‍ക്കുമുണ്ട് വീക്ക്‌നെസ്!! ഇവ എതിരാളികള്‍ അറിയേണ്ട

1

നേരത്തേ മംഗോളിയയുടെ സെഗവ്‌മെഡ് എന്‍ഖ്ബയാറിനെ സെമിയില്‍ തകര്‍ത്താണ് നവ്‌ജ്യോത് ഫൈനലിലേക്കു മുന്നേറിയത്. കലാശക്കളിയില്‍ ഇന്ത്യന്‍ താരത്തിന്റെ കൈക്കരുത്തിന് മുന്നില്‍ ഇമായിക്കു പിടിച്ചുനില്‍ക്കാന്‍ പോലുമായില്ല.

വനിതകളുടെ തന്നെ 62 കിഗ്രാം വിഭാഗത്തില്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവ് കൂടിയായ ഇന്ത്യന്‍ താരം സാക്ഷി മാലിക്ക് വെങ്കലം നേടി. ആവേശകരമായ മല്‍സരത്തില്‍ കസാക്കിസ്താന്റെ അയലിം കസിമോവയെ സാക്ഷി 10-7ന് തോല്‍പ്പിക്കുകയായിരുന്നു. നേരത്തേ കൊറിയയുടെ ജി ചോയിയെ പരാജയപ്പെടുത്തിയാണ് സാക്ഷി വെങ്കലമെഡല്‍ പോരാട്ടത്തിനു യോഗ്യത നേടിയത്.

2

വ്യാഴാഴ്ച വിനേഷ് ഫോഗട്ടിലൂടെ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി കരസ്ഥമാക്കിയിരുന്നു. വനിതകളുടെ 50 കിഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗം ഫൈനലില്‍ ചൈനയുടെ ചുന്‍ ലിയോട് തോറ്റെങ്കിലും ഫോഗട്ടിവു വെള്ളി ലഭിച്ചു.

Story first published: Saturday, March 3, 2018, 7:14 [IST]
Other articles published on Mar 3, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍