ഹോക്കി ഏഷ്യാ കപ്പ് 2017: ഫൈനലില്‍ ഇന്ത്യ ചൈനയെ നേരിടും

Posted By: Desk

ടോക്കിയോ: ഏഷ്യാ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്ത്യ ചൈനയെ നേരിടും. ഞായറാഴ്ച ജപ്പാനിലെ കാവസാക്കി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ആതിഥേയരും നിലവിലുള്ള ചാംപ്യന്മാരുമായ ജപ്പാനെ തറപ്പറ്റിച്ചാണ് ഇന്ത്യ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ഗുര്‍ജിത് കൗര്‍(രണ്ട്), നവ്‌ജോത് കൗര്‍, ലാല്‍റെംസിയാമി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ലക്ഷ്യം കണ്ടത്.

Asia cup Hockey India-Japan

ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. 2004ല്‍ ഇന്ത്യക്കായിരുന്നു കിരീടം. 1999ലും 2009ലും റണ്ണേഴ്‌സ് അപ്പ് കിരീടം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലീഗ് റൗണ്ടില്‍ ചൈനയെ 4-1ന് തോല്‍പ്പിച്ചിരുന്നെങ്കിലും ചൈനീസ് ടീമിന്റെ അപ്രവചനീയ സ്വഭാവം ഇന്ത്യയ്ക്ക് ഒരു ഈസി വാക്കോവര്‍ നല്‍കില്ലെന്ന് ഉറപ്പാണ്.

ചൈന ഇതുവരെ രണ്ടു തവണ(1989, 2009) ഏഷ്യാ കപ്പ് കിരീടം നേടിയിട്ടുണ്ട്. 2009ലെ ഫൈനലില്‍ ചൈന 5-3നാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഈ ടൂര്‍ണമെന്റില്‍ വിജയിക്കുന്നവര്‍ക്ക് 2018ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കും.

Story first published: Saturday, November 4, 2017, 13:34 [IST]
Other articles published on Nov 4, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍