ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; ജപ്പാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം

Posted By: rajesh mc

സിയോള്‍: അഞ്ചാം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ ജപ്പാനെ തകര്‍ത്തു. കൊറിയയില്‍ നടക്കുന്ന ടൂര്‍ണമന്റില്‍ 4-1 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളുടെ വിജയം. മത്സരത്തില്‍ ഇന്ത്യന്‍താരം നവനീത് കൗര്‍ ഹാട്രിക് നേടി. അനുപ ബര്‍ലയുടെ പേരിലാണ് നാലാമത്തെ ഗോള്‍.

ജപ്പാനെതിരെ തികഞ്ഞ ആധിപത്യത്തിലാണ് ഇന്ത്യ മത്സരത്തിലുടനീളം കളിച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യയുടെ മുന്നില്‍ ജപ്പാന്റെ ശക്തമായ പ്രതിരോധം ആടിയുലഞ്ഞു. ആക്രമിച്ചു കളിക്കുന്നതിനിടെ ഏഴാം മിനിറ്റില്‍ തന്നെ ഇന്ത്യയ്ക്കുവേണ്ടി നവനീത് സ്‌കോര്‍ ചെയ്തു.

hockey

ഗോള്‍ നേടിയശേഷവും ഇന്ത്യ ജപ്പാന്‍ ഗോള്‍ മുഖത്തേക്ക് ആക്രമണം നയിച്ചു. ഇന്ത്യയുടെ മധ്യനിരയും മുന്നേറ്റ നിരയും തികഞ്ഞ ഒത്തിണക്കം കാട്ടിയത് കളി പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലേക്ക് നീങ്ങുകയാണെന്ന് തോന്നിക്കുന്നതിനിടെ 25ാം മിനിറ്റില്‍ നവനീത് ഇന്ത്യയ്ക്കുവേണ്ടി രണ്ടാം ഗോളും നേടി.

അനുപ ബര്‍ള 53-ാം മിനിറ്റലും, തന്റെ ഹാട്രിക് ഗോള്‍ നവനീത് 55-ാം മിനിറ്റലും നേടിയതോടെ ജപ്പാന്‍ തോല്‍വി ഉറപ്പിച്ചിരുന്നു. 58-ാം മിനിറ്റില്‍ അകി യമദ ജപ്പാന്റെ ആശ്വാസഗോള്‍ കണ്ടെത്തി. ജയിച്ചെങ്കിലും തുടരെ ലഭിച്ച പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കി മാറ്റാന്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടു. മെയ് 16ന് ചൈനയുമായാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

Story first published: Monday, May 14, 2018, 8:24 [IST]
Other articles published on May 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍