വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രതിഭ മങ്ങിയ യുവരാജിന്റെ ടോപ്പ് സ്‌കോര്‍ 20; ആരാധക മനസില്‍നിന്നും പടിയിറങ്ങില്ല

ദില്ലി: പ്രായമായ പുലികള്‍ കളിക്കളത്തില്‍ പഴയ പ്രഭാവം കാണിക്കാന്‍ കഴിയാതെ കീഴടങ്ങുന്ന കാഴ്ച ആരാധകരെ വേദനിപ്പിക്കുന്ന കാര്യമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2018 സീസണില്‍ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിനായി കളത്തിലിറങ്ങിയ യുവരാജ് സിങ്ങിന്റെ പ്രകടനം കണ്ട ആരാധകര്‍ ഈ വേദന ശരിക്കും അറിഞ്ഞു. ട്വന്റി20 ക്രിക്കറ്റ് ലോകം കീഴടക്കുമ്പോള്‍ പരിമിത ഓവര്‍ മത്സരത്തില്‍ തന്റെ കഴിവ് മുഴുവന്‍ പുറത്തെടുത്ത താരമാണ് യുവി.

ബൗളര്‍മാരെ അതിര്‍ത്തി കടത്തുന്നതിനൊപ്പം യുവരാജിന്റെ ഇടംകൈ സ്പിന്‍ പലപ്പോഴും ടീമിന് ഗുണവുമായി. ഇത് രണ്ടും ചെയ്തില്ലെങ്കിലും പോയിന്റില്‍ യുവിയുടെ ഫീല്‍ഡിംഗ് മികവ് സഹായകമാകും. 2007-ല്‍ സൗത്ത് ആഫ്രിക്കയില്‍ ലോക ടി20 കിരീടം ചൂടിയപ്പോള്‍ ഇന്ത്യയുടെ വിജയഘകമായിരുന്നു താരം. 2011 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമ്പോള്‍ ടൂര്‍ണമെന്റിന്റെ താരവും യുവരാജ് തന്നെ.

yuvrajsingh

പക്ഷെ ആ ഫോം ഐപിഎല്ലില്‍ കാഴ്ചവെയ്ക്കാന്‍ താരത്തിന് കഴിയാതെ പോയി. പഞ്ചാബിന് പുറമെ പൂനെ വാരിയേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവര്‍ക്കൊപ്പമുള്ള പ്രകടനവും താരമികവിന് അനുയോജ്യമായിരുന്നില്ല. ഈ വര്‍ഷം പ്രകടനം കൂടുതല്‍ പരിതാപകരവുമായി. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് യുവരാജെന്ന് പഞ്ചാബ് കോച്ച് ബ്രാഡ് ഹോഡ്ജ് പ്രതികരിച്ചു. നല്ല സമയം ഒരിക്കല്‍ അവസാനിക്കും, പക്ഷെ അത് യുവിക്ക് സംഭവിക്കുമ്പോള്‍ ഉത്തരം പറയാന്‍ ഞാന്‍ ആളല്ല, ഹോഡ്ജ് വ്യക്തമാക്കി.

കാലം യുവരാജിന്റെ മികവ് കവര്‍ന്നതിന് ഉദാഹരണമായി 2018 സീസണ്‍. എട്ട് മത്സരങ്ങളില്‍ നിന്നും 65 റണ്ണാണ് 36-കാരന്റെ സമ്പാദ്യം. വിക്കറ്റ് ഒന്ന് പോലും വീഴ്ത്തിയില്ല. ഷോട്ടുകളിലെ പാളിച്ചകളും വീഴ്ച ചൂണ്ടിക്കാണിക്കുന്നതായി. യുവരാജന്റെ യുഗം തീരുകയാണോ?. ആരാധകര്‍ ആശങ്കയിലാണ്.

Story first published: Wednesday, May 23, 2018, 9:34 [IST]
Other articles published on May 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X