വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് ഇന്ത്യന്‍ ഭാവി സൂപ്പര്‍ താരം, ഇന്ന് ചിത്രത്തില്‍ പോലുമില്ല!! ഇവര്‍ക്കു സംഭവിച്ചത്...

മുന്‍ ജൂനിയര്‍ ടീം നായകരും ഇക്കൂട്ടത്തിലുണ്ട്

By Manu

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭകളുടെ കാര്യത്തില്‍ ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. ഓരോ കാലത്തും നിരവധി താരങ്ങളാണ് ഉദിച്ചുയര്‍ന്ന് ലോക ക്രിക്കറ്റിലെ തന്നെ മിന്നും താരങ്ങളായി മാറിയത്. എന്നാല്‍ ജൂനിയര്‍ തലത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി ഭാവി സൂപ്പര്‍ താരമെന്നു വാഴ്ത്തപ്പെട്ട ചില താരങ്ങള്‍ ഇപ്പോള്‍ ചിത്രത്തില്‍ പോലുമില്ല.

ടീം ഇന്ത്യയുടെ ഒന്നാം റാങ്ക് തുലാസില്‍!! കൈവിടാതെ കാക്കാം... ഇത് കൂടി സംഭവിക്കണംടീം ഇന്ത്യയുടെ ഒന്നാം റാങ്ക് തുലാസില്‍!! കൈവിടാതെ കാക്കാം... ഇത് കൂടി സംഭവിക്കണം

മെസ്സിയും റോണോയും രണ്ടല്ല, ഒന്ന്!! ഇരുവരും തമ്മില്‍ ചില സാമ്യങ്ങളുണ്ട്... ഇനി തര്‍ക്കം വേണ്ട മെസ്സിയും റോണോയും രണ്ടല്ല, ഒന്ന്!! ഇരുവരും തമ്മില്‍ ചില സാമ്യങ്ങളുണ്ട്... ഇനി തര്‍ക്കം വേണ്ട

സീനിയര്‍ ടീമിനു വേണ്ടി ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ ഇവര്‍ക്ക് ഇതുവരെ അവസരവും ലഭിച്ചിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. ഇത്തരത്തില്‍ വാനോളം പ്രതീക്ഷ നല്‍കി പിന്നീട് വിസ്മൃതിയിലായിപ്പോയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

തന്‍മയ് ശ്രീവാസ്തവ

തന്‍മയ് ശ്രീവാസ്തവ

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു കീഴില്‍ ഇന്ത്യ 2008ല്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടായി മാറിയ ബാറ്റ്‌സ്മാനാണ് തന്‍മയ് ശ്രീവാസ്തവ. മൂന്നാം നമ്പറില്‍ ബാറ്റിങിനിറങ്ങിയ താരം ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 52 ശരാശരിയില്‍ 262 റണ്‍സ് നേടുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ലോകകപ്പിനുശേഷം ശ്രീവാസ്തവയുടെ ഫോം കുത്തനെ താഴേക്കായിരുന്നു. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം ഒരു കൈ നോക്കിയെങ്കിലും അവിടെയും ക്ലിക്കായില്ല. ഉത്തര്‍പ്രദേശിന്റെ രഞ്ജി ട്രോഫി ടീമില്‍ പോലും ഇടം നേടാനാവാതെ വിഷമിക്കുകയാണ് 28കാരന്‍. 81 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 4590 റണ്‍സാണ് ശ്രീവാസ്തവ നേടിയത്.

വിജയ് സോള്‍

വിജയ് സോള്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി 451 റണ്‍സ് അടിച്ചെടുത്തതോടെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിജയ് സോള്‍. 17ാം വയസ്സില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലും താരം ഇടംനേടി. രണ്ടു ജൂനിയര്‍ ലോകകപ്പുകളില്‍ സോള്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്.
2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഉന്‍മുക്ത് ചാന്ദ് നയിച്ച ഇന്ത്യ ജേതാക്കളായപ്പോള്‍ ആറു മല്‍സരങ്ങളില്‍ നിന്നും 151 റണ്‍സുമായി സോള്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് 2014ലെ അണ്ടര്‍ 19 ലോകകപ്പില്‍ സോളിനെ ടീമിന്റെ ക്യാപ്റ്റനാക്കുകയും ചെയ്തു. എന്നാല്‍ ടീമിന് കിരീടം നിലനിര്‍ത്താനായില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ സോളും സംഘവും തോറ്റ് പുറത്താവുകയായിരുന്നു. ടൂര്‍ണമെന്റില്‍ അഞ്ചു കളികളില്‍ നിന്നും 120 ഖണ്‍സ് മാത്രമാണ് ക്യാപ്റ്റന് നേടാനായത്.
23 കാരനായ സോള്‍ നിലവില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുകയാണ്. 14 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 723 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

സര്‍ഫ്രാസ് ഖാന്‍

സര്‍ഫ്രാസ് ഖാന്‍

12ാം വയസ്സില്‍ കരിയറിലെ ആദ്യ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒരു കളിയില്‍ 439 റണ്‍സ് അടിച്ചെടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് സര്‍ഫ്രാസ് ഖാന്‍. വിജയ് സോള്‍ നയിച്ച 2014ലെ അണ്ടര്‍ 19 ലോകകപ്പ് ടീമലും സര്‍ഫ്രാസുണ്ടായിരുന്നു. 70.33 ശരാശരിയില്‍ 211 റണ്‍സ് നേടി സര്‍ഫ്രാസ് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഐപിഎല്ലിന്റെ എട്ടാം സീസണില്‍ 50 ലക്ഷം രൂപയ്ക്ക് സര്‍ഫ്രാസിനെ ആര്‍സിബി സ്വന്തമാക്കിയപ്പോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമായി സര്‍ഫ്രാസ് മാറിയിരുന്നു.
എന്നാല്‍ പരിക്കുകളും ഫോമില്ലായ്മുമെല്ലാം പിന്നീട് താരത്തെ തളര്‍ത്തി. 20കാരനായ സര്‍ഫ്രാസ് ഇപ്പോള്‍ രഞ്ജി ടീമില്‍ പോലും ഇടം നേടാനാവാതെ വിഷമിക്കുകയാണ്.

ഉന്‍മുക്ത് ചാന്ദ്

ഉന്‍മുക്ത് ചാന്ദ്

വിരാട് കോലിയുടെ പിന്‍ഗാമിയെന്ന് നേരത്തേ വിലയിരുത്തപ്പെട്ട താരമാണ് ഉന്‍മുക്ത് ചാന്ദ്. 2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായത് ചാന്ദിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. ടൂര്‍ണമെന്റില്‍ നായകന്റെ കളി കെട്ടഴിച്ച താരം 49.20 ശരാശരിയില്‍ 246 റണ്‍സെടുക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ സെഞ്ച്വറിയുമായി ചാന്ദ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും കൈക്കലാക്കി.
പക്ഷെ പിന്നീട് ഈ ഫോം കരിയറില്‍ ആവര്‍ത്തിക്കുന്നതില്‍ ചാന്ദ് പരാജയപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കായി 60 മല്‍സരങ്ങള്‍ കളിച്ച താരത്തിന് 3184 റണ്‍സാണ് നേടാനായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമിലെത്താമെന്ന പ്രതീക്ഷയില്‍ തന്നെയാണ് 25കാരനായ ചാന്ദ്.

Story first published: Thursday, October 4, 2018, 15:33 [IST]
Other articles published on Oct 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X