വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിമര്‍ശനങ്ങള്‍, ഇപ്പോള്‍ ഒഴിവാക്കലും... എന്നിട്ടും വിരമിക്കാതെ ധോണി, ഇതാവാം കാരണങ്ങള്‍

വിന്‍ഡീസ്, ഓസീസ് എന്നിവര്‍ക്കെതിരായ ടി20 ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കിയിരുന്നു

By Manu

മുംബൈ: ഇന്ത്യ കണ്ട എക്കാത്തെയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണി ഇപ്പോള്‍ കരിയറിന്റെ അവസാന കാലഘട്ടത്തിലാണ്. ഇന്ത്യക്കു ഐസിസിയുടെ മൂന്നു ട്രോഫികളും സമ്മാനിച്ച ഏക ക്യാപ്റ്റന്‍ കൂടിയായ എംഎസ്ഡി നിലവില്‍ ഏകദിനത്തിലും ട്വന്റി20യിലും മാത്രമേ ഇന്ത്യക്കായി കളിക്കുന്നുള്ളൂ. ബാറ്റിങില്‍ പഴയ ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സമീപകാലത്ത് അദ്ദേഹം ഒട്ടേറെ വിമര്‍ശനങ്ങളാണ് നേരിട്ടത്.

കാര്യവട്ടത്ത് കളി കാര്യമാവും.. പരമ്പര തേടി കോലിക്കൂട്ടം, തലസ്ഥാനം ക്രിക്കറ്റ് ലഹരിയില്‍കാര്യവട്ടത്ത് കളി കാര്യമാവും.. പരമ്പര തേടി കോലിക്കൂട്ടം, തലസ്ഥാനം ക്രിക്കറ്റ് ലഹരിയില്‍

പ്രവചനം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന്, സംഭവിച്ചത് മറ്റൊന്ന്!! പ്രതീക്ഷ തകര്‍ത്ത പ്രതിഭകള്‍ പ്രവചനം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന്, സംഭവിച്ചത് മറ്റൊന്ന്!! പ്രതീക്ഷ തകര്‍ത്ത പ്രതിഭകള്‍

മോശം ഫോമിനെ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം നഷ്ടമായെങ്കിലും ധോണി വിരമിക്കാനൊന്നും തല്‍ക്കാലം ആലോചിക്കുന്നില്ല. വിമര്‍ശനങ്ങളും ഇപ്പോള്‍ തഴയപ്പെടലുമെല്ലാം ഉണ്ടായിട്ടും ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാനുള്ള കാരണങ്ങള്‍ ഇവയാവാം.

മറ്റൊരു ഐസിസി കിരീടം കൂടി

മറ്റൊരു ഐസിസി കിരീടം കൂടി

ടീമിനൊപ്പം എല്ലാ പ്രധാനപ്പെട്ട കിരീടങ്ങളും സ്വന്തമാക്കിയെങ്കിലും മറ്റൊരു ഐസിസി കിരീടം കൂടി നേടി വിരമിക്കുകയെന്ന ലക്ഷ്യമാവും ഒരുപക്ഷെ ധോണിക്കുള്ളത്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കി അശ്വമേധം തുടങ്ങിയ അദ്ദേഹം 2011ല്‍ ഏകദിന ലോകകപ്പും ടീമിനു സമ്മാനിച്ചു. കൂടാതെ ഐസിസിയുടെ മറ്റൊരു ടൂര്‍ണമെന്റായ ചാംപ്യന്‍സ് ട്രോഫിയിലും ധോണി ടീമിനെ ജേതാക്കളാക്കിയിട്ടുണ്ട്. ഇനി അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കൂടി കിരീടമുയര്‍ത്തി തന്റെ കരിയര്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാവും അദ്ദേഹത്തിന്റെ മനസ്സിലുണ്ടാവുക.

 ടീം മാനേജ്‌മെന്റിന്റെ പിന്തുണ

ടീം മാനേജ്‌മെന്റിന്റെ പിന്തുണ

ടീം മാനേജ്‌മെന്റിന്റെ അകമഴിഞ്ഞ പിന്തുണയാണ് ധോണിയെ വീണ്ടും കളി തുടരാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. കോച്ച് രവി ശാസ്ത്രിക്കും ക്യാപ്റ്റന്‍ വിരാട് കോലിക്കുമെല്ലാം പ്രിയങ്കരനാണ് എംഎസ്ഡി. ധോണിയുടെ അനുഭസമ്പത്ത് നിരവധി മല്‍സരങ്ങളില്‍ ഇന്ത്യക്കു തുണയായിട്ടുണ്ട്. പല മല്‍സരങ്ങളിലും കോലി തന്നെ നിര്‍ണായക ഘട്ടങ്ങളില്‍ ധോണിയുടെ സഹായം തേടുന്നതും കണ്ടു കഴിഞ്ഞു.
ധോണി വലിയ സ്‌കോര്‍ നേടിയില്ലെങ്കിലും അദ്ദേഹം തങ്ങള്‍ക്കൊപ്പമുണ്ട് എന്നത് ഇന്ത്യന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. താന്‍ ടീമിന് എത്രത്തോളം അവിഭാജ്യഘടകമാണെന്ന് അറിയുന്നത് കൂടി കൊണ്ടാവാം ധോണി വിരമിക്കല്‍ തീരുമാനം വൈകിപ്പിക്കുന്നത്.

അനുഭവസമ്പത്തില്ലാത്ത പിന്‍ഗാമികള്‍

അനുഭവസമ്പത്തില്ലാത്ത പിന്‍ഗാമികള്‍

താന്‍ വിരമിച്ചാല്‍ പിന്‍ഗാമികളായി അനുഭവസമ്പത്തുള്ള താരങ്ങള്‍ ഇന്ത്യക്കു ഇല്ലെന്നതും ധോണിയെ വിരമിക്കലില്‍ നിന്നും പിന്തിരിപ്പിക്കുന്നു. നിലവില്‍ റിഷഭ് പന്തിനെയാണ് ധോണിയുടെ പകരക്കാരനായി പലരും ചൂണ്ടിക്കാണിക്കുന്നത്. പന്തിനെക്കൂടാടെ ഇഷാന്‍ കിഷന്‍, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരും ഭാവി വിക്കറ്റ് കീപ്പര്‍മാരാവാന്‍ മിടുക്കുള്ളവരാണ്. ദിനേഷ് കാര്‍ത്തികും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി രംഗത്തുണ്ടെങ്കിലും പ്രായം താരത്തിന് വില്ലനാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റെന്തിനേക്കാളും വലുതാണ് അനുഭവസമ്പത്ത്. ഇതു ഏറ്റവും നന്നായി അറിയാവുന്ന വ്യക്തി കൂടിയാണ് ധോണി.

Story first published: Thursday, November 1, 2018, 12:25 [IST]
Other articles published on Nov 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X