ഡിആര്‍എസ് അഥവാ ധോണി റിവ്യൂ സിസ്റ്റം!! ധോണിയെ വെല്ലാന്‍ ആരുമില്ല, ഇതാ തെളിവ്...

Written By:

ജൊഹാന്നസ്ബര്‍ഗ്: ക്യാപ്റ്റന്‍ പദവി റെക്കോര്‍ഡുകളില്‍ ഇല്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അവസാന വാക്ക് ഇപ്പോഴും മുന്‍ നായകന്‍ എംഎസ് ധോണിയുടേതാണെന്ന് പലര്‍ക്കുമറിയാവുന്ന രഹസ്യമാണ്. കളിക്കളത്തില്‍ പലപ്പോഴും ധോണിയുടെ ഉപദേശം തേടിയാണ് ക്യാപ്റ്റന്‍ വിരാട് കോലി തീരുമാനമെടുക്കാറുള്ളത്. ഏറെ അനുഭവസമ്പത്തുള്ള ധോണിയുടെ തീരുമാനം പിഴയ്ക്കാറുമില്ല. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ഏകദിനത്തിനിടെയും ധോണിയുടെ ഈ മിടുക്ക് ലോകം കണ്ടു.

1

ഡിആര്‍എസ് (ഡിസിഷ്യന്‍ റിവ്യു സിസ്റ്റം) എന്നതിനെ ആരാധകര്‍ എന്തുകൊണ്ടാണ് (ധോണി റിവ്യു സിസ്റ്റം) എന്നു വിളിക്കുന്നതെന്നും ഈ സംഭവം അടിവരയിടുന്നു. വിലപ്പെട്ട ഒരു റിവ്യു ഇന്ത്യക്കു നഷ്ടമാക്കാതിരുന്നത് ധോണിയുടെ ഉപദേശമാണ്. ജസ്പ്രീത് ബുംറയുടെ ബൗളിങില്‍ ഹാഷിം അംല ഷോട്ടിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പന്ത് നേരെ ധോണിയുടെ കൈകളില്‍. ബുംറയടക്കം ഇന്ത്യന്‍ താരങ്ങളുടെ വന്‍ അപ്പീല്‍. ബാറ്റില്‍ പന്ത് തട്ടിയെന്നു കരുതി താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും റഫറി നോട്ടൗട്ട് വിധിച്ചു.

2

തുടര്‍ന്ന് കോലി ബൗളര്‍ ബുംറയോട് സംസാരിക്കുന്നതിനിടെ ഡിഎര്‍എസ് അവസരം ഉപയോഗിച്ചാലോയെന്നു രോഹിത് ശര്‍മ കോലിയോടു ചോദിക്കുകയായിരുന്നു. അപ്പോള്‍ കോലി ധോണിയെ ഒന്നുനോക്കി. ഒരു ചിരിയോടെ വേണ്ടെന്ന് അദ്ദേഹം തലയാട്ടുകയായിരുന്നു. പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലെന്നും ഡിഎര്‍എസിനു പോയാല്‍ ഇന്ത്യക്ക് ഒരു അവസരം നഷ്ടമാവുമെന്നും ധോണിക്ക് അറിമായിരുന്നു. റീപ്ലേയില്‍ ധോണിയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ലെന്നു തെളിയുകയും ചെയ്തു.

വീഡിയോ കാണാം

Story first published: Monday, February 12, 2018, 11:49 [IST]
Other articles published on Feb 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍